തിരൂർ സ്വദേശി ഹോട്ടൽ ഉടമയായ സിദ്ധിക്കിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി അട്ടപ്പാടിയിലെ കൊക്കയിലേക്ക് തള്ളിയത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരൻ. ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയുമാണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്. പ്രതികളെ ചെന്നൈയിൽ വെച്ച് തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു.മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ട്രോളി ബാഗിലാക്കിയ ശേഷം അട്ടപ്പാടിയിലെ അഗളിക്കടുത്ത് കൊക്കയിലേക്ക് തള്ളിയെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന വിവരം.
എഐ ക്യാമറ പിഴ ഈടാക്കുന്ന 5-ാം തീയതി മുതൽ സമരം പ്രഖ്യാപിച്ച് കോൺഗ്രസ്
സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക ക്യാമറകള്‍ വഴി ജൂൺ മാസം അഞ്ചു മുതൽ പിഴയീടാക്കാൻ തീരുമാനം. അന്നു മുതൽ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ക്യാമറകൾ സ്ഥാപിച്ചതിന് മുന്നിൽ സമരം നടത്തും കൂടാതെ ഉപവാസം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.പിണറായി മുൻപ് അഴിമതിക്കാരനായിരുന്നില്ല. മുഖ്യമന്ത്രിയായ ശേഷമാണ് അഴിമതിക്കാരനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഭാത വാര്‍ത്തകള്‍ | മെയ് 26
◾സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (എസ്ഐഎസ്എഫ്) സുരക്ഷ ഏര്‍പ്പെടുത്തുമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എസ്ഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ആശുപത്രിയില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് എസ്ഐഎസ്എഫിനെ സുരക്ഷാ ചുമതല ഏല്‍പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് നിലവില്‍ വന്നെന്നും കോടതിയെ അറിയിച്ചു. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങളുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ◾പ്ലസ് ടു പരീക്ഷയില്‍ 82.95 ശതമാനം വിജയം. റെഗുലര്‍ […]
കോട്ടയം കുമാരനല്ലൂരില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു
കോട്ടയം കുമാരനല്ലൂരില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. കുമാരനല്ലൂര്‍ കൊച്ചാലുംചുവട്ടില്‍ വൈകുന്നേരത്തോടെയാണ് അപകടം ഉണ്ടായത്. ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയില്‍ ഇടിച്ചാണ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം ഉണ്ടായത്.തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്‍വിന്‍, ഫാറൂഖ് എന്നിവരാണ് മരിച്ചത്. ബൈക്ക് അമിത വേഗത്തില്‍ വന്നതാണ് അപകടമുണ്ടാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
പ്രായം 18, ബാറുടമയായ പെണ്‍കുട്ടി
പതിനെട്ടാം വയസില്‍ ബാര്‍ നടത്തിപ്പുകാരിയായ ഒരു പെണ്‍കുട്ടി. റിയാന ഗെരാഗ്റ്റി യുകെയിലെ മാത്രമല്ല, ലോകത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ പബ് നടത്തിപ്പുകാരിയാണ്. പതിനാറാം വയസിലാണ് റിയാന ആദ്യ ജോലി ആരംഭിച്ചത്. ഒരു വിന്റേജ് ഭക്ഷണശാലയില്‍ പാര്‍ടൈം വെയ്ട്രസായാണ് ആദ്യ ജോലി. കേംബ്രിഡ്ജ് റീജിയണല്‍ കോളജില്‍ ബ്യൂട്ടി തെറാപ്പിക്കു പഠിക്കുന്നുമുണ്ട്. അതിനിടയിലാണ് പബ് കൈയിലെത്തിയത്. റിയാന ജോലി ചെയ്തിരുന്ന വിന്റേജ് ഭക്ഷണശാലയുടെ ഉടമ ക്രിസ് കോളിയറിന്റെ പബ് ബിസിനസാണ് റിയാനയ്ക്കു കൈമാറിയത്. പബ് നടത്താന്‍ ഏറ്റവും മിടുക്കുള്ളയാളെ തെരയുകയായിരുന്ന […]
പാലക്കാട് എരുത്തേമ്പതിയിൽ 17കാരനെ കെട്ടിയിട്ട് മർദിച്ചതായി പരാതി
പാലക്കാട് എരുത്തേമ്പതിയിൽ 17കാരനെ കെട്ടിയിട്ട് മർദിച്ചതായി പരാതി. പണവും മാമ്പഴവും മോഷ്ടിച്ചെന്നാരോപിച്ചാണ് മർദ്ദനം.പരമശിവം , ഭാര്യ ജ്യോതി മണി, മകൻ വസന്ത് എന്നിവർ ചേർന്നാണ് മർദ്ദിച്ചത്. ചെരുപ്പ് കൊണ്ടും വടി കൊണ്ടുമാണ് 17 കാരനെ മൂന്ന് പേരും മർദ്ദിച്ചത്. സംഭവത്തിൽ ഇന്ന് കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകി.
രാത്രി വാര്‍ത്തകള്‍
സര്‍ക്കാര്‍ ആശുപത്രികളില്‍ എസ്‌ഐഎസ്എഫിന്റെ സുരക്ഷ ഏര്‍പ്പെടുത്തുമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എസ്ഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ആശുപത്രിയില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് എസ്ഐഎസ്എഫിനെ സുരക്ഷാ ചുമതല ഏല്‍പിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചത്. ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് നിലവില്‍ വന്നെന്നും കോടതിയെ അറിയിച്ചു. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. പ്രോട്ടോകോള്‍ ഡോക്ടര്‍മാരുടെ സംഘടനകളുടെകൂടി അഭിപ്രായം തേടിയശേഷം നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്ലസ് ടു പരീക്ഷയില്‍ […]
ചെയ്യാത്ത ജോലിക്ക് ബില്ലുമാറിയ സംഭവത്തിൽ രണ്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
ചെയ്യാത്ത ജോലിക്ക് ബില്ലുമാറിയ സംഭവത്തിൽ രണ്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാതെ കരാറുകാരന് ബില്ല് മാറി നൽകിയ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. അസിസ്റ്റൻഡ് എക്സിക്യൂറ്റീവ് എൻജിനീയർ ബിനു, അസിസ്റ്റൻഡ് എൻജിനീയർ അഞ്ചു സലിം എന്നിവർക്കാണ് സസ്‌പെൻഷൻ. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് നടപടിയെടുത്തത്.
സാര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
സാര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി.എങ്ങനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് എടുത്തവരുണ്ട്.ഒരാൾ വ്യാപകമായി അഴിമതി നടത്തുകയാണ്.വഴിവിട്ട എല്ലാ കാര്യങ്ങളും ചെയ്യുകയാണ്.ഇത്തരമൊരു ജീവിതം ഈ മഹാൻ നയിക്കുമ്പോൾ ഓഫീസിലെ മറ്റുള്ളവർക്ക് ഒന്നുമറിയില്ല എന്ന് പറയാനാകുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.ഒരു വിഭാഗം ഇത്തരം അഴിമതിയുടെ രുചി അറിഞ്ഞവരാണ്.അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന നിലപാടാണ് സർക്കാരിന്.ജനപക്ഷത്തായിരിക്കണം സർക്കാർ ജീവനക്കാർ.അഴിമതി തടത്തി രക്ഷപ്പെട്ട് എല്ലാ കാലവും നടക്കാനാകില്ല.അപചയം പൊതുവിൽ അപമാനകരമാണ്.സംസ്ഥാനത്തെ പൊതുവായ രീതി സ്വീകരിച്ച് ഉദ്യോഗസ്ഥർ മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന […]
കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ പൊലീസ് പരിശോധന
കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ പൊലീസ് പരിശോധന. ഓഫീസിൽ നിന്ന് കൊളജ് തെരെഞ്ഞെടുപ്പ് രേഖകൾ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ച മുതലാണ് പരിശോധന ആരംഭിച്ചത്. ഈ കോളേജിൽ നടത്തിയ തെരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലിന്റെ ( യുയുസി) ആൾമാറാട്ടവുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ ദിവസം പരാതിക്കാരായ സർവ്വകലാശാല റെജിസ്റ്റാറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
