Posted inഓട്ടോമോട്ടീവ്

പരിഷ്‌കരിച്ച ഹണ്ടര്‍ 350 ഡീലര്‍ഷിപ്പുകളില്‍ എത്തി

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ഏറ്റവും പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഹണ്ടര്‍ 350 നെ പരിഷ്‌കരിച്ചിരുന്നു. ഇപ്പോള്‍ ഈ മോട്ടോര്‍സൈക്കിള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. ഒബിഡി2 എമിഷന്‍ മാനദണ്ഡങ്ങള്‍ക്കും ഇ20 ഇന്ധന അനുയോജ്യതയ്ക്കും അനുസൃതമായ മെക്കാനിക്കല്‍ അപ്ഗ്രേഡുകളാണ് ഈ പതിപ്പിലെ മാറ്റങ്ങള്‍. 2023 മോഡല്‍ മുന്‍ പതിപ്പില്‍ നിന്നുള്ള സ്‌റ്റൈലിംഗ് സൂചകങ്ങളും മെക്കാനിക്കല്‍ സവിശേഷതകളും നിലനിര്‍ത്തുന്നു. ഇപ്പോള്‍ ബിട6 സ്റ്റേജ് 2 മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്നതൊഴിച്ചാല്‍ ഹണ്ടര്‍ 350-ന് ശ്രദ്ധേയമായ മറ്റ് മാറ്റാങ്ങളൊന്നുമില്ല. പുതുക്കിയ […]

Posted inപുസ്തകങ്ങൾ

വേട്ടാള

നിലാവില്‍ കുതിര്‍ന്നുനില്‍ക്കുന്ന വില്ലോമരത്തെ കാണാന്‍ തോന്നിയപ്പോഴാണ് മുന്‍വശത്തേക്കുള്ള ജനാലപ്പാളി ഒച്ചയില്ലാതെ തുറന്നത്. കാറ്റില്‍ കിതച്ചിളകുന്ന വില്ലോമരം കണ്ടു, സ്പഷ്ടമായിത്തന്നെ. അതിനു കീഴില്‍ അതാ ഗ്വാങ്ലിന്‍! ജാവേദില്‍ കയ്പുള്ള ഉമിനീരിറങ്ങി. ഉലയുന്ന തീനാളത്തോടെ മരത്തിനു ചുറ്റും മെലിഞ്ഞ മെഴുകുതിരികള്‍. കറുത്ത ജാക്കറ്റിട്ട അയാള്‍ കൈയിലുള്ള മണ്‍വെട്ടികൊണ്ട് ആഞ്ഞു കുഴിക്കുകയാണ്. ഇരുചെവിയിലേക്കും ചെറുവിരല്‍ കേറ്റി തല കുടഞ്ഞു ജാവേദ്. അത്രയേറെ അടുത്തുനിന്നൊരാള്‍ കുഴിവെട്ടിയിട്ടും ഒട്ടും ശബ്ദമില്ലായിരുന്നു. ഭയച്ചീളുകളാല്‍ മേനിയാകെ ഉരഞ്ഞു. വിറച്ച്, കൂട്ടിയിടിക്കുന്ന കാല്‍മുട്ടില്‍ കൈകളമര്‍ത്തി ബോധം നഷ്ടമായവനെപ്പോലെ തറയിലേക്കിരുന്നു […]

Posted inആരോഗ്യം

ബദാം ദിവസവും കഴിച്ചാലുള്ള ഗുണങ്ങള്‍

നിരവധി ആരോഗ്യഗുണങ്ങളുള്ള പോഷണങ്ങളുടെ പവര്‍ഹൗസാണ് ബദാം. ബദാം ദിവസവും കഴിച്ചാലുള്ള ഗുണങ്ങള്‍ ഇനി പറയുന്നവയാണ്. കോശങ്ങളെ നാശത്തില്‍ നിന്നു സംരക്ഷിക്കുന്നതില്‍ ആന്റി ഓക്സിഡന്റുകള്‍ക്ക് മുഖ്യസ്ഥാനമുണ്ട്. നിറയെ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതിനാല്‍ ശരീരത്തെ ഓക്സിഡേറ്റീവ് സ്ട്രെസില്‍ നിന്നും നീര്‍ക്കെട്ടില്‍ നിന്നും സംരക്ഷിക്കും. പെട്ടെന്ന് കോശങ്ങള്‍ പ്രായമാകാതിരിക്കാനും ഇവ സഹായകമാണ്. ആന്റിഓക്സിഡന്റുകള്‍ തൊലിയിലും അടങ്ങിയിരിക്കുന്നതിനാല്‍ ആല്‍മണ്ടിന്റെ തൊലി കളയാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുകയും അല്‍സ്‌ഹൈമേഴ്സ് പോലുള്ള മറവിരോഗങ്ങളെ തടുക്കുകയും ചെയ്യുന്ന അവശ്യ പോഷണമാണ് വൈറ്റമിന്‍ ഇ. ആല്‍മണ്ടില്‍ വൈറ്റമിന്‍ ഇ […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ചട്ടവിരുദ്ധമായ സര്‍വകലാശാല നിയമനങ്ങള്‍ അന്വേഷിക്കാന്‍ യുജിസി പ്രത്യേക സമിതിയെ നിയോഗിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളും പിഎച്ച്ഡി ഗവേഷണ ബിരുദങ്ങളും ചട്ടങ്ങള്‍ പാലിച്ചാണോയെന്ന് പരിശോധിക്കാനാണ് സമിതി. മുതിര്‍ന്ന അക്കാദമിക് വിദഗ്ധര്‍ ഉള്‍പെടുന്നതാകും സമിതി. കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റി നിയമനങ്ങള്‍, പിഎച്ച്ഡി ബിരുദങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്ന് യുജിസി അറിയിച്ചു. സാനിറ്ററി പാഡ് അടക്കം വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിലേക്കു കൊണ്ടുവരരുതെന്ന് സെക്രട്ടേറിയറ്റ് ജീവനകകാര്‍ക്കു നിര്‍ദേശം. വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിലെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എങ്ങനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് എടുത്തവരുണ്ടെന്നും,ഒരാൾ വ്യാപകമായി അഴിമതി നടത്തുകയാണ്.വഴിവിട്ട എല്ലാ കാര്യങ്ങളും ചെയ്യുകയാണ്.ഇത്തരമൊരു ജീവിതം നയിക്കുമ്പോൾ ഓഫീസിലെ മറ്റുള്ളവർക്ക് ഒന്നുമറിയില്ല എന്ന് പറയാനാകുമോയെന്ന് മുഖ്യമന്ത്രി.ജനങ്ങൾക്ക് യഥാസമയം സേവനം ലഭ്യമാക്കണം.അതിനുള്ള തുടർ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സെക്രട്ടേറിയറ്റിൽ ജീവനക്കാർക്ക് സര്‍ക്കാരിന്‍റെ മുന്നറിയിപ്പ്

വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ട് വരരുതെന്നും,ആവശ്യമെങ്കിൽ വേസ്റ്റ് ബിന്നുകൾ സിസിടിവി പരിധിയിൽ ആക്കും.നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ സെക്രട്ടേറിയറ്റ് വളപ്പിൽ നായ്ക്കൾക്ക് ഭക്ഷണം നൽകി സംരക്ഷിക്കരുത്, വെള്ളക്കുപ്പികളിൽ അലങ്കാര ചെടി വളർത്തരുത് തുടങ്ങിയ നിർദേശങ്ങളും സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് സെൽ നൽകിയ നിർദേശങ്ങളിൽ ഉണ്ട്. വീട്ടിൽ നിന്നുള്ള മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഉത്തരവിറക്കിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മൈസൂരു ചെന്നൈ പാതയിൽ വന്ദേഭാരതിനെതിരായ കല്ലേറ് കൂടുന്നു

2022 നവംബര്‍ 11 നാണ് ചെന്നൈ മൈസുരു പാതയില്‍ വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങിയത്. ഫ്ലാഗ് ഓഫ് ചെയ്ത് ആറ് മാസത്തിനിടയില്‍ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ജനാല ചില്ലുകള്‍ മാറേണ്ടി വന്നത് 64 തവണ.ട്രെയിനിന് നേരെയുള്ള കല്ലേറ് പലയിടങ്ങളിലും കാണാറുള്ള സംഭവമാണെങ്കിലും വന്ദേ ഭാരത് എക്സ്പ്രസിനെതിരായ കല്ലേറ് മറ്റ് ട്രെയിനുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണവുമായി താരതമ്യം ചെയ്യുമ്പോള്‍ അധികമാണെന്നാണ് ദക്ഷിണ റെയില്‍വേ വിലയിരുത്തുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്വർണ ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍. ബ്രിട്ടൻ അധികാരം കൈമാറിയതിന്റെ ഓർമയുണർത്തുന്ന സ്വർണ ചെങ്കോൽ പുതിയ പാർലമന്റിൽ സ്ഥാപിക്കും. 28 നു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതു സ്ഥാപിക്കുക. പുതിയ മന്ദിരത്തിലെ ലോക്സഭാ സ്പീക്കറുടെ ചേംബറിലായിരിക്കും ചെങ്കോലിന്റെ സ്ഥാനമെന്നാണ് വിവരം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ട്രക്കിങ്ങിനിടെ കുടുങ്ങിയ യുവാക്കളെ രക്ഷിച്ചു

മലപ്പുറത്ത് വനമേഖലയിലെ മലമുകളിൽ കുടുങ്ങിയ യുവാക്കളെ രക്ഷിച്ചു. കരുവാരക്കുണ്ട് ചേരി കൂമ്പൻ മല കയറിയവരാണ് കുടുങ്ങിയത്. കനത്ത മഴയെ തുടർന്ന് യുവാക്കൾക്ക് വഴി തെറ്റുകയായിരുന്നു. മാങ്ങ പറിക്കുന്നതിനായാണ് മലമുകളിൽ കയറിയതെന്നും, കോട ഇറങ്ങിയതും മഴ പെയ്തതും, ഇറങ്ങുമ്പോൾ ഒരാൾ വഴുതി വീണെന്നും രക്ഷപ്പെട്ട കുട്ടി പറഞ്ഞു.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആരോഗ്യ പ്രവർത്തകരെ വാക്കാൽ അപമാനിച്ചാലും തടവ് അല്ലെങ്കിൽ പിഴ

ആരോഗ്യ പ്രവർത്തകരെ വാക്കാൽ അപമാനിച്ചാലും തടവോ പിഴയോ ലഭിക്കുന്ന വ്യവസ്ഥയോടു കൂടിയ ആശുപത്രി സംരക്ഷണ ഓർഡിനൻസിന്റെ വിജ്ഞാപനം ഇറങ്ങി. അധിക്ഷേപിക്കണമെന്നോ അവഹേളിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെ വാക്കുകൾ പ്രയോഗിച്ചാൽ കേസെടുക്കും മൂന്ന് മാസം വരെ തടവ് അല്ലെങ്കിൽ പതിനായിരം രൂപ പിഴ എന്ന വ്യവസ്ഥയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.