പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍. ബ്രിട്ടൻ അധികാരം കൈമാറിയതിന്റെ ഓർമയുണർത്തുന്ന സ്വർണ ചെങ്കോൽ പുതിയ പാർലമന്റിൽ സ്ഥാപിക്കും. 28 നു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതു സ്ഥാപിക്കുക. പുതിയ മന്ദിരത്തിലെ ലോക്സഭാ സ്പീക്കറുടെ ചേംബറിലായിരിക്കും ചെങ്കോലിന്റെ സ്ഥാനമെന്നാണ് വിവരം.
സ്വർണ ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കും
