2022 നവംബര്‍ 11 നാണ് ചെന്നൈ മൈസുരു പാതയില്‍ വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങിയത്. ഫ്ലാഗ് ഓഫ് ചെയ്ത് ആറ് മാസത്തിനിടയില്‍ വന്ദേ ഭാരത് എക്സ്പ്രസിന്റെ ജനാല ചില്ലുകള്‍ മാറേണ്ടി വന്നത് 64 തവണ.ട്രെയിനിന് നേരെയുള്ള കല്ലേറ് പലയിടങ്ങളിലും കാണാറുള്ള സംഭവമാണെങ്കിലും വന്ദേ ഭാരത് എക്സ്പ്രസിനെതിരായ കല്ലേറ് മറ്റ് ട്രെയിനുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണവുമായി താരതമ്യം ചെയ്യുമ്പോള്‍ അധികമാണെന്നാണ് ദക്ഷിണ റെയില്‍വേ വിലയിരുത്തുന്നത്.
മൈസൂരു ചെന്നൈ പാതയിൽ വന്ദേഭാരതിനെതിരായ കല്ലേറ് കൂടുന്നു
