◾സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചു. പത്തു ജില്ലകളിലായി 65,000 സീറ്റുകളാണു വര്‍ധിപ്പിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധിപ്പിക്കും. കഴിഞ്ഞ വര്‍ഷം അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരുന്നതിനൊപ്പമാണു മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധന. മന്ത്രിസഭായോഗമാണു തീരുമാനമെടുത്തത്. ◾ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്നു മൂന്നിനു പ്രസിദ്ധീകരിക്കും. വൈകുന്നേരം […]
മണിപ്പൂരിൽ വീണ്ടും സംഘർഷം
മണിപ്പൂരിൽ നേരത്തെ ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായി വീണ്ടും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിഷ്ണുപൂർ ജില്ലയിലാണ് ഇന്ന് അക്രമം ഉണ്ടായത്. റോന്തു ചുറ്റുന്ന ഒരു കൂട്ടം യുവാക്കളാണ് അക്രമം അഴിച്ചു വിട്ടത്. മൂന്നു വീടുകൾ തീയിട്ടതായി റിപ്പോർട്ട്. അക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരുക്കേറ്റു.
മേയ് ഇതുവരെ വിദേശനിക്ഷേപം 30,945 കോടി രൂപ
ഇന്ത്യന്‍ ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ മേയ് മാസം ഇതുവരെ 30,945 കോടി രൂപ നിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ അറ്റ നിക്ഷേപം 2023ല്‍ ഇതുവരെ 16,365 കോടി രൂപയില്‍ എത്തിയതായി ഡെപ്പോസിറ്ററികളില്‍ നിന്ന് ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നു. ഡെപ്പോസിറ്ററികളില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച്, മേയ് 2 മുതല്‍ 19 വരെ എഫ്.പി.ഐകള്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ 30,945 കോടി രൂപ നിക്ഷേപിച്ചു. ഏപ്രിലില്‍ ഇക്വിറ്റികളില്‍ 11,630 കോടി രൂപയും മാര്‍ച്ചില്‍ 7,936 കോടി രൂപയും എഫ്.പി.ഐകള്‍ അറ്റനിക്ഷേപം […]
‘ടൈഗര്‍ നാഗേശ്വര റാവു’വിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ
കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2, ഇപ്പോഴിതാ ടൈഗര്‍ നാഗേശ്വര റാവുവും. തുടരെത്തുടരെ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകള്‍ ഒരുക്കിയ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്സ് രവി തേജയെ നായകനാക്കി നിര്‍മ്മിക്കുന്ന ‘ടൈഗര്‍ നാഗേശ്വര റാവു’വിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. രാജമുന്‍ധ്രിയിലെ ഗോദാവരി നദിയ്ക്കുകുറുകെയുള്ള ഹാവലോക്ക് പാലത്തിനുമുകളില്‍ വെച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉത്തേജിപ്പിക്കുന്ന കണ്‍സെപ്റ്റ് വീഡിയോയും റിലീസ് ചെയ്തിരിക്കുകയാണ്. ഫസ്റ്റ് ലുക്ക് റിലീസിനായി ഒരു ട്രെയിനും അവര്‍ വാടകയ്‌ക്കെടുത്തു. ശൗര്യമേറിയ ഒരു കടുവയെപ്പോലെ ഗര്‍ജ്ജിക്കുന്ന, ഇടതൂര്‍ന്ന താടിയുള്ള പരുക്കനായ […]
അല്പം ഗൗരവത്തിലുള്ള സെക്കന്‍ഡ് ലുക്ക്, ‘കാതല്‍ ദി കോര്‍’
ചിത്രത്തിന്റെ അന്നൗണ്‍സ്മെന്റ് മുതല്‍ പ്രേക്ഷകര്‍ ഓരോ അപ്‌ഡേറ്റിനായി കാത്തിരിക്കുന്ന ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതല്‍ ദി കോര്‍’. മെഗാ സ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞു മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിക ഈ ചിത്രത്തിലൂടെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വളരെ സന്തോഷപ്പെട്ട കുടുംബാങ്ങളെ പോലെ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടേയും ജ്യോതികയുടെയും കഥാപാത്രങ്ങള്‍ സെക്കന്‍ഡ് ലുക്കില്‍ അല്പം ഗൗരവത്തിലാണ്. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വഹിക്കുന്ന കാതല്‍ […]
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇനി വില കൂടും!
ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഫെയിം 2 സ്‌കീമിന് കീഴിലുള്ള സബ്സിഡി ആനുകൂല്യമാണ് വെട്ടിക്കുറച്ചത്. ഈ നടപടി ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് ഗണ്യമായ വിലവര്‍ദ്ധനവിന് കാരണമാകും. 2023 ജൂണ്‍ 1 മുതല്‍ ഈ സബ്‌സിഡി തുക കുറയും എന്നാണ് റിപ്പോര്‍ട്ടുകള്‍. 1,00,000 രൂപ എക്സ്ഷോറൂം വിലയുള്ള ഒരു ഇലക്ട്രിക് ഇരുചക്രവാഹനത്തിന് ഇതുവരെ ഫെയിം 2 സ്‌കീമിന് കീഴില്‍ 40,000 രൂപ വരെ സബ്സിഡി ലഭിച്ചിരുന്നെങ്കില്‍ , ഇനിമുതല്‍ അതിന് 15,000 രൂപ വരെ മാത്രമേ സബ്സിഡി […]
സനാതന ധര്‍മ്മിയായ മരണം
ധ്യാനാത്മകവും പാരിസ്ഥിതികവുമായ ഉള്‍ക്കാഴ്ചകള്‍ നിതാന്തജാഗ്രതയോടെ പകര്‍ന്നുതരുന്ന പുസ്തകം. ആഷാമേനോന്റെ ആത്മീയാംശം പരാഗരേണുക്കള്‍പോലെ ഈ ഉപന്യാസങ്ങളെ തിളക്കമുറ്റതാക്കുന്നു. അന്നം, പ്രാണന്‍ എന്നിങ്ങനെ രണ്ടു ഭാഗങ്ങളിലായി, സ്വെറ്റ്ലാന അലക്സിവിച്ചിന്റെ പ്രസിദ്ധകൃതിയായ ‘ഷെര്‍ണോബില്‍ പ്ലയേഴ്സി’ന്റെ വിസ്തൃതമായ പഠനം ഉള്‍പ്പെടെ പന്ത്രണ്ട് ലേഖനങ്ങള്‍. കൃതിയുടെ ഉള്ളിലേക്ക് ആസ്വാദകന്‍ നടത്തുന്ന തീര്‍ത്ഥാടനങ്ങളായിരുന്നു ആഷാമേനോന്റെ വിമര്‍ശനങ്ങള്‍. സൗന്ദര്യപക്ഷത്ത് ഉറച്ചുനിന്നുള്ള ആ തീര്‍ത്ഥാടനങ്ങള്‍ വായനക്കാരെ ആകര്‍ഷിക്കുന്നു. അതില്‍ അവതരിപ്പിച്ച വിചാരലോകത്തിന്റെ മാന്ത്രികമായ വശ്യതകൊണ്ടായിരുന്നു അത്. അനുബന്ധം/ അഭിമുഖം : കെ എം വേണുഗോപാല്‍. ‘സനാതന ധര്‍മ്മിയായ മരണം’. […]
ജീവിതശൈലിയുടെ ഭാഗമാക്കേണ്ട ചില പ്രധാന കാര്യങ്ങള്‍
ഇന്നത്തെ തിരക്കേറിയ ജീവിതരീതിയില്‍ പലരും ആരോഗ്യത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല. ഇത് പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ജീവിതശൈലിയുടെ ഭാഗമാക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ അറിയാം. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക വ്യായാമം വളരെ പ്രധാനമാണ്. ശാരീരികമായി സജീവമാകുന്നത് നിങ്ങളുടെ മാനസികാരോഗ്യവും മെച്ചപ്പെടുത്തും. വ്യായാമം ചെയ്യുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും രോഗസാധ്യത കുറയ്ക്കാനും സാധിയ്ക്കും. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമമോ യോഗയോ ചെയ്യുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. വര്‍ക്ക്ഔട്ട് നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും […]
കൈക്കൂലിക്കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു
കൈക്കൂലിക്കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു. പാലക്കാട് ജില്ലാ കളക്ടറാണ് നടപടിയെടുത്തത്. സസ്പെൻഷൻ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. അടുത്ത മാസം ഏഴിനാണ് ഇനി കേസ് പരിഗണിക്കുന്നത്. 14 ദിവസത്തേക്കാണ് സുരേഷ് കുമാറിനെ റിമാൻഡ് ചെയ്തത്.
മുതലയ്ക്കൊപ്പം നീന്തിയ സുന്ദരി
സ്രാവുകള്‍ക്കൊപ്പം നീന്തുന്നവരെക്കുറിച്ചു കേട്ടിട്ടുണ്ടാകാം. മുതലയ്ക്കൊപ്പം നീന്തുന്ന യുവതിയെ ആരും കണ്ടിട്ടുണ്ടാകില്ല. മുതലകളെ വളര്‍ത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ക്രിസ്റ്റഫര്‍ ഗില്ലറ്റ് ഇസ്റ്റാഗ്രാമിലൂടെയാണ് അങ്ങനെയൊരു വീഡിയോ പങ്കുവച്ചത്. അതിഭീമാകാരനായ മുതലയോടൊപ്പം ബിക്കിനി മാത്രം ധരിച്ച് യുവതി നീന്തുന്ന വീഡിയോ വൈറലായി. കാസ്പറിനൊപ്പം ഗാബി നീന്തുന്നുവെന്നാണു അമേരിക്കക്കാരനായ ക്രിസ്റ്റഫര്‍ വീഡിയോ പങ്കുവച്ചുകൊണ്ട് എഴുതിയത്. ഗാബി വര്‍ഷങ്ങളായി ചീങ്കണ്ണികളെ പരിപാലിക്കുകയാണ്. ശല്യക്കാരായ മുതലകളെയും കൈകാര്യം ചെയ്യാനാകുമെന്നും അദ്ദേഹം കുറിച്ചു. ഗാബി തന്നെ കാസ്പര്‍ ടൂറുകളില്‍ സഹായിച്ചപ്പോള്‍ ചിത്രീകരിച്ച വീഡിയോയാണിതെന്നാണ് ക്രിസ്റ്റഫര്‍ കുറിച്ചത്. മുതലകളെ […]
