മണിപ്പൂരിൽ നേരത്തെ ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായി വീണ്ടും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിഷ്ണുപൂർ ജില്ലയിലാണ് ഇന്ന് അക്രമം ഉണ്ടായത്. റോന്തു ചുറ്റുന്ന ഒരു കൂട്ടം യുവാക്കളാണ് അക്രമം അഴിച്ചു വിട്ടത്. മൂന്നു വീടുകൾ തീയിട്ടതായി റിപ്പോർട്ട്. അക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരുക്കേറ്റു.
മണിപ്പൂരിൽ വീണ്ടും സംഘർഷം
