◾ഇരുചക്ര വാഹനത്തില്‍ പന്ത്രണ്ടു വയസിനു താഴെയുള്ള കുട്ടിയുമായി യാത്ര ചെയ്താല്‍ പിഴ ഈടാക്കില്ലെന്നു ഗതാഗത മന്ത്രി ആന്റണി രാജു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെയാണ് ഈ ആനുകൂല്യം. ഇക്കാര്യത്തിനു മോട്ടോര്‍ വാഹന നിയമ ഭേദഗതി വേണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എഐ ക്യാമറകള്‍ കണ്ടെത്തുന്ന മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളില്‍ ജൂണ്‍ അഞ്ചു മുതല്‍ പിഴ ഈടാക്കുമെന്ന് മന്ത്രി ആന്റണി രാജു. ◾പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ 28 നു നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ്, […]
ഗൂഗിള്‍ പേയുമായി റുപേ കാര്‍ഡ് ലിങ്ക് ചെയ്ത് യുപിഐ പേയ്മെന്റുകള്‍ നടത്താം
ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ഇനി റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് യുപിഐ പേയ്മെന്റുകള്‍ നടത്താം. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്ത് റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന എല്ലാ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ വ്യാപാരികള്‍ക്കും പണമടയ്ക്കാനാകും. ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ റുപേ ക്രെഡിറ്റ് കാര്‍ഡ് […]
വാട്സ്ആപ്പില്‍ ടൈപ്പ് ചെയ്യുന്നതിന് ഇനി ഫോണ്ട് മാറ്റാം
വാട്സ്ആപ്പില്‍ ടൈപ്പ് ചെയ്യുന്നതിന് ഇപ്പോള്‍ ഫോണ്ട് മാറ്റുന്നതിനും സംവിധാനമായി. തേര്‍ഡ് പാര്‍ട്ടി ആപ്പ് വഴി ഫോണ്ട് മാറ്റുന്നതിനുള്ള സംവിധാനമാണ് ഉള്ളത്. ഇത് പ്രയോജനപ്പെടുത്തിയാല്‍ ബ്ലൂ നിറത്തിലും മറ്റു ഫാന്‍സി ഫോണ്ടുകളിലും സന്ദേശം അയക്കാന്‍ സാധിക്കും. പ്ലേ സ്റ്റോറില്‍ നിന്ന് ‘Stylish Text – Fonts Keyboard’ എന്ന ആപ്പാണ് ഇതിനായി ഡൗണ്‍ ലോഡ് ചെയ്യേണ്ടത്. എന്നാല്‍ ആക്സസബിലിറ്റി പെര്‍മിഷന്‍ ഒരിക്കലും നല്‍കരുത്. അങ്ങനെ വന്നാല്‍ ഡിവൈസിന്റെ പൂര്‍ണ നിയന്ത്രണം ഈ ആപ്പിന്റെ കൈയില്‍ ആകും. എഗ്രി ബട്ടണില്‍ […]
‘ദ് ഫ്‌ലാഷ്’ ചിത്രത്തിന്റെ ഫൈനല്‍ ട്രെയിലര്‍
മള്‍ടിവേഴ്‌സും പാരലല്‍ യൂണിവേഴ്‌സുമായി ഡിസി കോമിക്‌സും എത്തുകയാണ്. ‘ദ് ഫ്‌ലാഷ്’ എന്ന സൂപ്പര്‍ഹീറോ ചിത്രത്തിലൂടെ അടുത്ത തലത്തിലേക്ക് കടക്കുകയാണ് ഡിസി. ഡിസി കോമിക്‌സിന്റെ ആദ്യ ബാറ്റ്മാനായ മൈക്കല്‍ കീറ്റണ്‍ മുതല്‍ ബെന്‍ അഫ്‌ലെക്ക് വരെ ഫ്‌ലാഷില്‍ അതിഥികളായി എത്തുന്നുണ്ട്. തന്റെ അമ്മയുടെ മരണം തടയുന്നതായി ടൈം ട്രാവല്‍ ചെയ്യുന്ന ഫ്‌ലാഷ് ഒരു വലിയ കെണിയില്‍ അകപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ ഫൈനല്‍ ട്രെയിലര്‍ റിലീസ് ചെയ്തു. ജനറല്‍ സോഡ് എന്ന ക്രൂരനായ വില്ലന്‍ […]
‘പാച്ചുവും അത്ഭു വിളക്കും’ഒടിടിയിലേക്ക്
ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ‘പാച്ചുവും അത്ഭു വിളക്കും’ഒടിടിയിലേക്ക്. ഏപ്രില്‍ 28 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. മെയ് 26ന് ചിത്രം ഒ.ടി.ടിയില്‍ എത്തുക. ഫഹദ് നര്‍മ്മരസമുള്ള കഥാപാത്രമായാണ് എത്തിയതെങ്കിലും ചിത്രം ആകെ 15 കോടിയാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. അഞ്ജന ജയപ്രകാശ്, വിനീത്, ധ്വനി രാജേഷ്, വിജി വെങ്കടേഷ്, ഇന്നസെന്റ്, മുകേഷ്, നന്ദു, ശാന്തി കൃഷ്ണ എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ […]
‘ഡാര്‍ക്ക് നൈറ്റ്’ കളര്‍ എഡിഷനുമായി യമഹ
ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ മോട്ടോര്‍ ഇന്ത്യ ഏറെ ജനപ്രിയ മോഡലായ വൈഇസെഡ്എഫ്-ആര്‍15 വി4 മോട്ടോര്‍സൈക്കിള്‍ പരിഷ്‌കരിച്ചു. ബൈക്കിന് പുതിയ ‘ഡാര്‍ക്ക് നൈറ്റ്’ കളര്‍ സ്‌കീം ലഭിക്കുന്നു. ഈ മോഡലിന് 1.82 ലക്ഷം രൂപയാണ് വില. യഥാക്രമം 1.81 ലക്ഷം, 1.82 ലക്ഷം, 1.86 ലക്ഷം രൂപ വിലയുള്ള ചുവപ്പ്, നീല, വെള്ള നിറങ്ങളിലും ഇത് ലഭ്യമാണ്. മേല്‍പ്പറഞ്ഞ എല്ലാ വിലകളും എക്‌സ്-ഷോറൂം വിലകള്‍ ആണ്. യമഹ ആര്‍15 വി4 ഡാര്‍ക്ക് നൈറ്റില്‍ മറ്റ് മാറ്റങ്ങളൊന്നും […]
ചാണക്യന്‍
ചാണക്യന്റെ ജീവിതവും കര്‍മ്മവും ഒരു വ്യക്തിയുടെ ചരിതം മാത്രമല്ല, അത് ഒരു രാജ്യത്തിന്റെ സഹസ്ര വര്‍ഷങ്ങളായുള്ള തപസ്സിന്റെയും ധര്‍മ്മവ്യസനത്തിന്റെയും ദര്‍ശനങ്ങളുടെയും ലോകക്ഷേമചിന്തയുടെയും ചരിത്രമാണ്. രണ്ടര സഹസ്രാബ്ദം മുന്‍പ് നമ്മുടെ രാജ്യം എന്ത് നേടി, എന്ത് ലക്ഷ്യം വെച്ചു. എങ്ങനെ ഭൂസമ്പത്തിനെയും ആത്മീയ സമ്പത്തിനെയും ഭദ്രമാക്കാമെന്നു ചിന്തിച്ചു എന്നതിന്റെ ജ്ഞാന പേടകമാണ്. അതുകൊണ്ട് ചാണക്യകഥ ഉത്തേജകമായ ഒരു ഔഷധമായിരിക്കുന്നു. ഈ പുസ്തകത്തിലൂടെ അതിന് ലഘുവായ വഴികള്‍ തുറക്കപ്പെടാം. ചാണക്യന്റേതെന്നു പ്രസിദ്ധമായ ശ്ലോകങ്ങളും വചനങ്ങളും അവിടവിടെ ഉചിതമായി ഉദ്ധരിച്ചു കൊണ്ടാണ് […]
അതിവ്യാപന ശേഷിയുള്ള ഫംഗല്‍ രോഗം അമേരിക്കയില്‍
അതിവ്യാപന ശേഷിയുള്ളതും മരുന്നുകളോടു പ്രതിരോധിച്ച് നില്‍ക്കുന്നതുമായ റിങ് വേം അഥവാ ടീനിയ എന്ന ഫംഗല്‍ രോഗം അമേരിക്കയിലെ രണ്ട് രോഗികള്‍ക്ക് സ്ഥിരീകരിച്ചു. 28ഉം 47ഉം വയസ്സുള്ള രണ്ട് സ്ത്രീകളിലാണ് ഈ പുഴുക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) അറിയിച്ചു. ചര്‍മത്തെ ബാധിക്കുന്ന ഈ ഫംഗല്‍ബാധ ഒരു പകര്‍ച്ചവ്യാധിയായി മാറാന്‍ സാധ്യതയുണ്ടെന്നും ലോകം ഇതിനെ നേരിടാന്‍ സജ്ജമല്ലെന്നും സിഡിസിയിലെ വിദഗ്ധര്‍ പറയുന്നു. ഫംഗസ് മൂലം ചര്‍മത്തില്‍ പ്രത്യക്ഷമാകുന്ന വട്ടത്തിലുള്ള ചൊറിയാണ് റിങ് വേം. […]
കർണാടക സ്പീക്കറായി യു ടി ഖാദറെ തെരഞ്ഞെടുത്തു
കർണാടക സ്പീക്കറായി മംഗളുരു എംഎൽഎയും മലയാളിയുമായ യു ടി ഖാദറെ തെരഞ്ഞെടുത്തു. മംഗളുരുവിൽ നിന്ന് തുടർച്ചയായ അഞ്ചാം തവണയാണ് യു ടി ഖാദർ നിയമസഭയിൽ എത്തുന്നത്.ബിജെപി സ്ഥാനാർഥി ഇല്ലാത്തതിനാൽ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു. കാസർകോട് ഉപ്പള സ്വദേശിയായ യു ടി ഖാദറിന്റെ കുടുംബം പതിറ്റാണ്ടുകൾക്ക് മുൻപ് മംഗലാപുരത്തിന് അടുത്തുള്ള ഉള്ളാളിലേക്ക് കുടിയേറിയതാണ്.
ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കണമെന്ന ഷാരൂഖ് സെയ്ഫിയുടെ ആവശ്യം കോടതി തള്ളി
ശനിയാഴ്ച കോടതിയിൽ ഹാജരാക്കുമ്പോൾ ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കണമെന്നായിരുന്നു കേസിലെ മുഖ്യപ്രതി ഷാരൂഖിന്‍റെ ആവശ്യം. എന്നാൽ ഇത് തള്ളിയ കോടതി, അഭിഭാഷകന് നിയമാനുസൃതമായി ജയിലിലെത്തി പ്രതിയോട് സംസാരിക്കാമെന്ന് വ്യക്തമാക്കി.ശനിയാഴ്ച ഷാരൂഖിനെ ഓൺലൈനായി കൊച്ചി പ്രത്യേക എൻ ഐ എ കോടതിയിൽ ഹാജരാക്കും. കുറ്റകൃത്യത്തിൽ തീവ്രവാദ ബന്ധമുണ്ടോ, കൂടുതൽ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലടക്കം എൻ ഐ എ യുടെ അന്വേഷണം പുരോഗമിക്കുകയാണ്.
