Posted inലേറ്റസ്റ്റ്

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവർ കഴിഞ്ഞ തവണയും പ്ലസ് വൺ പ്രവേശന സമയത്ത് ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഒരു തടസ്സവും ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയായെന്നും വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

Posted inലേറ്റസ്റ്റ്

എംഡിഎംഎയുമായി ഒരാൾ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിൻ്റെ പിടിയിലായി

എംഡിഎംഎയുമായെത്തിയ ഡ്രോൺ ക്യാമറ വിദഗ്ധനായ എൻജിനീയറിങ് ബിരുദധാരി കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിൻ്റെ പിടിയിലായി. ഇടുക്കി സ്വദേശി അണക്കര കുന്നത്ത് മറ്റം അനീഷ് ആൻ്റണിയാണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള മയക്കു മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു.

Posted inബിസിനസ്സ്

വാള്‍മാര്‍ട്ട് ഇന്ത്യയില്‍ നിന്ന് കളിപ്പാട്ടങ്ങള്‍ വാങ്ങും!

ഷം 10 ബില്യണ്‍ ഡോളറായി (82,000 കോടി രൂപ) ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രമുഖ അമേരിക്കന്‍ ആഗോള ഇ-കൊമേഴ്സ് ക്മ്പനിയായ വാള്‍മാര്‍ട്ട് ഇന്ത്യയില്‍ നിന്ന് കളിപ്പാട്ടങ്ങളും ഷൂസുകളും സൈക്കിളുകളും വാങ്ങുന്നു. കളിപ്പാട്ടങ്ങള്‍, ഷൂകള്‍, സൈക്കിളുകള്‍ എന്നിവ വാങ്ങുന്നതിന് പുറമെ ഭക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, കണ്‍സ്യൂമബിള്‍സ്, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്, അപ്പാരല്‍, വസ്ത്രങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പുതിയ വിതരണക്കാരെ സജ്ജമാക്കാനും വാള്‍മാര്‍ട്ട് പദ്ധതിയിടുന്നുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കളിപ്പാട്ടങ്ങളുടെ കാര്യത്തില്‍ ഇറക്കുമതി മാത്രമായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് കയറ്റുമതിയിലേക്ക് […]

Posted inവിനോദം

‘സലാര്‍’ ക്ലൈമാക്‌സില്‍ നാന്നൂറോളം പേര്‍ ഭാഗമാകും!

കെജിഎഫിന്റെ വമ്പന്‍ വിജയത്തിനു ശേഷം സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ‘സലാര്‍’ ആണ് പ്രഭാസിന്റേതായി ഇനി പുറത്തു വരാനിരിക്കുന്ന ചിത്രം. ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറാണിത്. ചിത്രത്തിന്റെ ക്ലൈമാക്‌സിന്റെ കുറിച്ചുള്ള അപ്‌ഡേറ്റ് ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ക്ലൈമാക്‌സില്‍ നാന്നൂറോളം പേര്‍ ഭാഗമാകും എന്നാണ് റിപ്പോര്‍ട്ട്. കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് സലാറിനും പണം മുടക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. സലാറില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കന്നഡ നടന്‍ […]

Posted inവിനോദം

‘പൊന്നിയിന്‍ സെല്‍വന്‍’ രണ്ടാം ഭാഗത്തിലെ ‘വീര രാജ വീര’ ഗാനം

മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്റെ’ രണ്ടാം ഭാഗം വന്‍ വിജയമായി മാറിയിരുന്നു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചിരുന്നു ചിത്രം. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റായിരുന്നു. ഇപ്പോഴിതാ മണിരത്‌നം ചിത്രത്തിലെ മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘വീര രാജ വീര’ എന്ന ഗാനമാണ് റീലീസായിരിക്കുന്നത്. ഇളങ്കോ കൃഷ്ണനാണ് വരികള്‍ എഴുതിയിരിക്കുന്നത്. ശങ്കര്‍ മഹാദേവന്‍, കെ എസ് ചിത്രം, ഹരിണി എന്നിവര്‍ ആലപിച്ചിരിക്കുന്നു. ജയം രവിയും ശോഭിത ധൂലിപാലയുണ് ഗാനരംഗത്ത് ഉള്ളത്. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ […]

Posted inഓട്ടോമോട്ടീവ്

ഒരു ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് മഹീന്ദ്ര ഥാര്‍!

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവി മോഡലായ ഥാര്‍ ഒരു ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടു. 2020 ഒക്ടോബറില്‍ ആണ് മഹീന്ദ്ര രണ്ടാം തലമുറ ഥാര്‍ പുറത്തിറക്കിയത്. എത്തി മൂന്നു വര്‍ഷം തികയുന്നതിനിടെയാണ് ഥാറിന്റ ഈ നേട്ടം. ഓഫ്-റോഡിംഗ് പ്രേമികള്‍ക്കും നഗര ഡ്രൈവിംഗിനും ഇത് കാര്‍ നിര്‍മ്മാതാക്കളുടെ ഒരു ജനപ്രിയ ഓഫറായി മാറി. മഹീന്ദ്ര ഥാര്‍ എസ്യുവി നിലവില്‍ 4ഡബ്‌ളിയുഡി, ആര്‍ഡബ്‌ളിയുഡി കോണ്‍ഫിഗറേഷനുകളില്‍ പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ എത്തുന്നു. പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ 2.0 ലിറ്റര്‍ പെട്രോള്‍, […]

Posted inപുസ്തകങ്ങൾ

എന്റെ പ്രിയകഥകള്‍

അനുഭവങ്ങളിലേയ്ക്കും ജീവിത യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കും നേരിട്ട് നടന്നു കയറുകയാണ് ശ്രീധരന്‍ പിള്ളയുടെ കഥകള്‍. പരീക്ഷണ വ്യഗ്രതയല്ല, യാഥാര്‍ത്ഥ്യബോധവും അതിന്റെ ലളിതമായ ആവിഷ്‌കാരവും ആണ് അവയുടെ വഴി. ആത്മാനുഭവങ്ങളെ, അവയിലെ വൈകാരിക ലോകത്തെ മറയില്ലാതെ ചിത്രീകരിച്ചുകൊണ്ട് ഞാന്‍ എന്റെ ഹൃദയത്തെ കഥയിലേക്ക് എഴുതുന്നു എന്നു പ്രഖ്യാപിക്കുന്ന എഴുത്തുകാരന്റെ സഞ്ചാര രേഖകളാണ് എന്റെ പ്രിയ കഥകളില്‍ നാം വായിക്കുന്നത്. ‘എന്റെ പ്രിയകഥകള്‍’. അഡ്വ പി എസ് ശ്രീധരന്‍ പിള്ള. ഡിസി ബുക്‌സ്. വില 189 രൂപ.

Posted inആരോഗ്യം

തെറ്റായ ആഹാരക്രമം പിത്താശയക്കല്ലിന് കാരണമാകാം

പിത്താശയത്തില്‍ പ്രധാനമായി കണ്ടുവരുന്ന ഒരു രോഗമാണ് പിത്താശയക്കല്ല്. പിത്തനീര്- കൊഴുപ്പ്, ബിലുറൂബിന്‍, കാത്സ്യം, എന്നിവയുടെ കൂടെ ചേര്‍ന്നാണ് സാധാരണയായി കല്ലുകള്‍ ഉണ്ടാകുന്നത്. ശരീരത്തില്‍ പല കാരണങ്ങളാല്‍ ദുഷിച്ച പിത്തം കല്ലായി പിത്താശയത്തില്‍ അടിഞ്ഞുകൂടുന്നു. എരിവ്, പുളി, ഉപ്പ്, മസാല തുടങ്ങിയവയുടെ അമിത ഉപയോഗം കൊണ്ട് പിത്താശയക്കല്ല് ഉണ്ടായേക്കാം. തെറ്റായ ആഹാരക്രമം പിത്താശയക്കല്ലിന് കാരണമാകാം. അതുപോലെ തന്നെ അമിത കൊഴുപ്പുള്ള ഭക്ഷണം, മത്സ്യമാംസാദികളുടെ അമിതോപയോഗം തുടങ്ങിയവയും പിത്താശയക്കല്ല് രൂപപ്പെടാന്‍ ഇടയാക്കും. അമിതവണ്ണം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഒരു പ്രായം കഴിയുമ്പോള്‍ പിത്താശയക്കല്ലുണ്ടാകാന്‍ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  പ്രതികളെ ആശുപത്രികളില്‍ കൊണ്ടുപോകുന്നതിനു പ്രോട്ടോകോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയാറാക്കണമെന്ന് ഹൈക്കോടതി. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നതു പോലെതന്നെയാണ് ഡോക്ടര്‍മാര്‍ക്കു മുന്നില്‍ പ്രതികളെ കൊണ്ടുവരുന്നതെന്ന് പറയാനാവില്ല. പ്രതികളെ എങ്ങനെയാണു ഹാജരാക്കേണ്ടതെന്ന വ്യവസ്ഥകളടങ്ങിയ മാനദണ്ഡം ഉടനേ തയാറാക്കി നടപ്പാക്കണം. എന്നാല്‍ രണ്ടാഴ്ച സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതിനകം എന്തെങ്കിലും സംഭവിച്ചാല്‍ ആര്‍ക്കാണ് ഉത്തരവാദിത്തമെന്ന് കോടതി ചോദിച്ചു. ജൂണ്‍ ഏഴു മുതല്‍ അനിശ്ചിതകാല ബസ് സമരം. വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് യാത്രാ നിരക്കിന്റെ പുതിയാക്കി വര്‍ദ്ധിപ്പിക്കുക, കണ്‍സഷന് പ്രായപരിധി നിശ്ചയിക്കുക, ലിമിറ്റഡ് സ്റ്റോപ് […]

Posted inലേറ്റസ്റ്റ്

ചത്ത മൃഗങ്ങളോടു സംസാരിക്കുന്ന യുവതി

മൃഗങ്ങളോടു സംസാരിക്കാനോ ആശയവിനിമയം നടത്താനോ സവിശേഷ സിദ്ധിയുള്ളവരെക്കുറിച്ചു കേട്ടിട്ടുണ്ട്. എന്നാല്‍ ചത്തുപോയ വളര്‍ത്തു മൃഗങ്ങളുമായി സംസാരിക്കാന്‍ കഴിവുള്ള ഒരാളേക്കുറിച്ചും കേട്ടിട്ടുപോലുമില്ല. ചത്തുപോയ വളര്‍ത്തു മൃഗങ്ങളുമായി സംസാരിക്കാന്‍ കഴിവുണ്ടെന്ന് അവകാശപ്പെടുന്ന ഒരു യുവതിയെ നമുക്കു കാണാം. അമേരിക്കയിലെ ഡാനിയേല്‍ മക്കിന്നന്‍ ആണ് അങ്ങനെയുള്ള വിചിത്ര സിദ്ധയുള്ളയാള്‍. അമ്പത്തൊന്നുകാരിയായ ഡാനിയേലിന്റെ സേവനം തേടി അനേകം പേരാണ് എത്തുന്നത്. ചത്തുപോയ മൃഗങ്ങള്‍ക്കും ഉടമകള്‍ക്കും ഇടയില്‍ നിന്ന് ആശയവിനിമയം നടത്താന്‍ ഡാനിയേലിനു കഴിയുമെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. അരുമകളായി വളര്‍ത്തിയ മൃഗങ്ങള്‍ക്ക് മരണശേഷം എന്താണ് […]