Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മെയ് 23

◾ജനന മരണ വിവരങ്ങള്‍ വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണറുടെ ഓഫീസായ ജനഗണ ഭവന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ◾തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ മരുന്നു സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. തീയണയ്ക്കുന്നതിനിടെ ചുമരിടിഞ്ഞുവീണ് അഗ്‌നിരക്ഷാസേനാംഗം മരിച്ചു. ആറ്റിങ്ങള്‍ സ്വദേശി രഞ്ജിത്ത് (32) ആണ് മരിച്ചത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ സംഭരണ കേന്ദ്രം പുലര്‍ച്ചെ ഒന്നരയോടെയാണു കത്തിനശിച്ചത്. ബ്ലീച്ചിംഗ് പൗഡറിനു തീപിടിച്ചത് ആളിപടര്‍ന്നെന്നാണു […]

Posted inബിസിനസ്സ്

ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായത്തില്‍ 63.3 ശതമാനം വര്‍ധന

കേരളം ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം 2023 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 63.3 ശതമാനം വര്‍ധിച്ച് 38.2 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 23 കോടി രൂപയായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ബാങ്കിന്റെ അറ്റാദായം 49.36 കോടി രൂപയാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 11.32 ശതമാനം വളര്‍ച്ച കൈവരിച്ച് 23,206 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 20,847 കോടി രൂപയായിരുന്നു. മാര്‍ച്ച് പാദത്തിലെ അറ്റ പലിശ വരുമാനം […]

Posted inടെക്നോളജി

വാട്സാപ്പില്‍ എഡിറ്റ് ഓപ്ഷന്‍ എത്തി

കാത്തിരിപ്പിന് വിരാമമിട്ട് വാട്സാപ്പില്‍ എഡിറ്റ് ഓപ്ഷന്‍ എത്തി. സന്ദേശം (മെസേജ്) അയച്ച് 15 മിനിട്ട് സമയമാണ് എഡിറ്റ് ചെയ്യാന്‍ ലഭിക്കുക. അതുകഴിഞ്ഞാല്‍ പിന്നെ എഡിറ്റ് ചെയ്യാനാവില്ല. 15 മിനിട്ടിനകം എത്രതവണ വേണമെങ്കിലും എഡിറ്റ് ചെയ്യാം. ഇങ്ങനെ എഡിറ്റ് ചെയ്യപ്പെട്ട മെസേജിനൊപ്പം എഡിറ്റഡ് എന്ന ലേബല്‍ ഉണ്ടാകും. എന്നാല്‍, എഡിറ്റ് ഹിസ്റ്ററി ആ മെസേജ് ലഭിക്കുന്നവര്‍ക്ക് കാണാനാവില്ല. അതായത്, എഡിറ്റ് ചെയ്യുന്നതിന് മുമ്പ് ആ മെസേജ് എന്തായിരുന്നുവെന്ന് അറിയാനാവില്ല. ഇത്തരം ചാറ്റുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും. അതായത്, സന്ദേശം […]

Posted inവിനോദം

ഹിപ്പ് ഹോപ്പ് തമിഴന്‍ നായകനായ ‘വീരന്‍’ ട്രെയിലര്‍

തമിഴില്‍ നിന്നുള്ള പുതിയ സൂപ്പര്‍ ഹീറോ ചിത്രം ‘വീര’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹിപ്പ് ഹോപ്പ് തമിഴനാണ് ചിത്രത്തിലെ നായകന്‍. എ.ആര്‍.കെ ശരവണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആതിര രാജ്, വിനയ് റായ്, കാളി വെങ്കട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയാണ് വീരന്‍ പറയുന്നത്. കോമഡിക്കും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രമായിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 2022 ഒക്ടോബറില്‍ ചിത്രീകരണം പൂര്‍ത്തിയായ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 2023 ജൂണ്‍ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തും. […]

Posted inവിനോദം

അന്ന ബെന്‍ നായികയാകുന്ന തമിഴ് സിനിമ ‘കൊട്ടുകാളി’

അന്ന ബെന്‍ നായികയാകുന്ന തമിഴ് പ്രൊജക്റ്റാണ് ‘കൊട്ടുകാളി’. സൂരിയാണ് നായകന്‍. പി എസ് വിനോദ് രാജാണ് സംവിധാനം ചെയ്യുന്നത്. ശിവകാര്‍ത്തികേയകന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം ഓസ്‌കര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ‘കൂഴങ്കല്ല്’ ഒരുക്കിയ സംവിധായകനായ പി എസ് വിനോദ് രാജിന്റെ ‘കൊട്ടുകാളി’യുടെ ചിത്രീകരണം പൂര്‍ത്തിയായതാണ് പുതിയ വാര്‍ത്ത. ‘കൂഴങ്കല്ലി’ന് റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ബി ശക്തിവേലാണ് ‘കൊട്ടുകാളി’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗണേഷ് […]

Posted inഓട്ടോമോട്ടീവ്

ആള്‍ട്രോസിന്റെ സിഎന്‍ജി പതിപ്പ് എത്തി

ടാറ്റാ മോട്ടോഴ്സ് തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ആള്‍ട്രോസിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കി. ആറ് വേരിയന്റുകളില്‍ വരുന്ന അള്‍ട്രോസ് ഐസിഎന്‍ജിയുടെ വില 7.55 ലക്ഷം മുതല്‍ 10.55 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകള്‍ക്ക് ശേഷം ഒഇഎം വ്യക്തിഗത സെഗ്മെന്റില്‍ നല്‍കുന്ന മൂന്നാമത്തെ സിഎന്‍ജി ഓഫറാണ് ആള്‍ട്രോസ് ഐസിഎന്‍ജി. ഇരട്ട സിലിണ്ടര്‍ സിഎന്‍ജി സാങ്കേതികവിദ്യയില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ കാറില്‍ വോയ്സ്-അസിസ്റ്റഡ് ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ നൂതന […]

Posted inപുസ്തകങ്ങൾ

പൊള്ളുന്ന മഴ

പടുതിരിനാളംപോലെ നിയോഗങ്ങളില്‍ ഉലയുന്നവരെക്കുറിച്ചാണ്, മഴക്കാറുമൂടിയ ആകാശംപോലെ വിഷാദനീലിമയാര്‍ന്ന അവരുടെ മനസ്സുകളെക്കുറിച്ചാണ് ഈ കഥകള്‍. ഓര്‍മകളുടെ ചെപ്പ് മറവിയുടെ അടപ്പുകൊണ്ടു ചേര്‍ത്തടയ്ക്കുവാന്‍ ശ്രമിക്കുന്നവര്‍. നെടുവീര്‍പ്പുകള്‍ ഘനീഭവിക്കുന്ന ഹൃദയം പേറുന്ന ഈ മനുഷ്യരുടെ ഉള്‍ത്തടങ്ങളില്‍ പ്രളയജലംപോലെ മിഴിനീര്‍ കലമ്പല്‍കൂട്ടുന്നു. ഉച്ചത്തിലൊന്നു കരയാതെ, ദൈവത്തെ വിളിച്ചൊരു പരാതിപോലും പറയാതെ ദുരന്തങ്ങളെ ഇവര്‍ സ്വീകരിക്കുന്നു. ‘പൊള്ളുന്ന മഴ’. മോഹന തമ്പുരാന്‍. എച്ച് & സി ബുക്‌സ്. വില 280 രൂപ.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി

നടൻ ഉണ്ണി മുകുന്ദനെതിരായ കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പരാതിക്കാരി ഇത് നിഷേധിച്ച സാഹചര്യത്തിൽ കോടതി നടപടികൾ തുടരാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് വിചാരണ നടപടികൾക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാൻ കോടതി നിർദ്ദേശം നൽകിയത്.

Posted inആരോഗ്യം

മുട്ട കഴിക്കാത്തവര്‍ക്ക് ഈ പച്ചക്കറികള്‍ കഴിക്കാം!

മുട്ട കഴിക്കാത്തവരാണെങ്കില്‍ അവര്‍ ഇതിന് പകരമായി എന്തുകഴിക്കണം? മുട്ടയോളം പ്രോട്ടീന്‍ ലഭിക്കുന്ന പച്ചക്കറികള്‍ ഏതെല്ലാമാണ്? ചീര, പീസ്, കൂണ്‍, ബ്രൊക്കോളി, കോളിഫ്‌ളവര്‍ എന്നിവയാണ് മുട്ടയ്ക്ക് വളരെ എളുപ്പത്തില്‍ പകരം വയ്ക്കാവുന്ന പച്ചക്കറികള്‍. ഇവയെല്ലാം തന്നെ പ്രോട്ടീനിനാലാണ് സമ്പന്നം. നമുക്കറിയാം മുട്ട കഴിക്കുന്നതും പ്രധാനമായും പ്രോട്ടീന്‍ ലഭിക്കുന്നതിനാണ്. അതിനാല്‍ തന്നെ മുട്ടയ്ക്ക് പകരം വയ്ക്കുന്ന പച്ചക്കറികളാകുമ്പോള്‍ പ്രോട്ടീന്‍ അടങ്ങിയവ തന്നെ തെരഞ്ഞെടുക്കേണ്ടതുണ്ട്. മുട്ട കഴിക്കുന്നില്ലെങ്കില്‍, കഴിക്കേണ്ട- പക്ഷേ അതിന് പകരമായി മറ്റെന്തെങ്കിലും കഴിക്കേണ്ട കാര്യമെന്ത് എന്ന് ചിന്തിക്കുന്നവരും കാണും. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റാലിക്കൊരുങ്ങി ബ്രിജ് ഭൂഷൺ

പീഡന പരാതിയിൽ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനെതിരെ ശക്തി പ്രകടനത്തിനൊരുങ്ങി ബ്രിജ് ഭൂഷൺ, തന്റെ ജനപിന്തുണയും ആൾബലവും പാർട്ടിയെയും വിമർശകരെയും ബോദ്ധ്യപ്പെടുത്താനായി റാലിയ്ക്ക് ഒരുങ്ങുകയാണ് ഭൂഷൺ. അടുത്തമാസം അഞ്ചിന് അയോദ്ധ്യയിൽ ജൻ ചേതനാ മഹാ റാലി നടത്തും. അതേസമയം ബ്രിജ് ഭൂഷന്റെ നീക്കത്തെ പിന്തുണയ്ക്കില്ലെന്ന് ബിജെപി അറിയിച്ചു. കേന്ദ്ര സർക്കാർ ബ്രിജ് ഭൂഷണെ സംരക്ഷിക്കുകയാണെന്നു താരങ്ങളും ആരോപിച്ചു.