ടാറ്റാ മോട്ടോഴ്സ് തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ആള്‍ട്രോസിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കി. ആറ് വേരിയന്റുകളില്‍ വരുന്ന അള്‍ട്രോസ് ഐസിഎന്‍ജിയുടെ വില 7.55 ലക്ഷം മുതല്‍ 10.55 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി പതിപ്പുകള്‍ക്ക് ശേഷം ഒഇഎം വ്യക്തിഗത സെഗ്മെന്റില്‍ നല്കുന്ന മൂന്നാമത്തെ സിഎന്‍ജി ഓഫറാണ് ആള്‍ട്രോസ് ഐസിഎന്‍ജി. ഇരട്ട സിലിണ്ടര്‍ സിഎന്‍ജി സാങ്കേതികവിദ്യയില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ കാറില്‍ വോയ്സ്-അസിസ്റ്റഡ് ഇലക്ട്രിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ നൂതന സവിശേഷതകളുമായാണ് വരുന്നത്. ആറ് വേരിയന്റുകളിലുടനീളം കമ്പനി അള്‍ട്രോസ് സിഎന്‍ജി വാഗ്ദാനം ചെയ്യുന്നു. ഓപ്പറ ബ്ലൂ, ഡൗണ്ടൗണ് റെഡ്, ആര്‍ക്കേഡ് ഗ്രേ, അവന്യൂ വൈറ്റ് എന്നീ നാല് കളര്‍ ഓപ്ഷനുകളിലാണ് മോഡല്‍ ലഭ്യമാക്കിയിരിക്കുന്നത്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 1,00,000 കി.മീ., ഇതില്‍ ഏതാണ് ആദ്യം വരുന്നത് അത് സ്റ്റാന്‍ഡേര്‍ഡ് വാറന്റി സ്കീമിലാണ് മോഡല്‍ വാഗ്ദാനം ചെയ്യുന്നത്.
ആള്‍ട്രോസിന്റെ സിഎന്‍ജി പതിപ്പ് എത്തി
