അന്ന ബെന്‍ നായികയാകുന്ന തമിഴ് പ്രൊജക്റ്റാണ് ‘കൊട്ടുകാളി’. സൂരിയാണ് നായകന്. പി എസ് വിനോദ് രാജാണ് സംവിധാനം ചെയ്യുന്നത്. ശിവകാര്‍ത്തികേയകന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം ഓസ്കര് അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ‘കൂഴങ്കല്ല്’ ഒരുക്കിയ സംവിധായകനായ പി എസ് വിനോദ് രാജിന്റെ ‘കൊട്ടുകാളി’യുടെ ചിത്രീകരണം പൂര്‍ത്തിയായതാണ് പുതിയ വാര്‍ത്ത. ‘കൂഴങ്കല്ലി’ന് റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്കാരം ലഭിച്ചിരുന്നു. ബി ശക്തിവേലാണ് ‘കൊട്ടുകാളി’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗണേഷ് ശിവയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ഇനി ‘മാവീരന്’ എന്ന പുതിയ ചിത്രമാണ് ശിവകാര്ത്തികേയന് നായകനായി പ്രദര്‍ശനത്തിന് എത്താനുള്ളത്. ശിവകാര്ത്തികേയന് നായകനായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം ‘പ്രിന്‍സ് ആണ്’.
അന്ന ബെന്‍ നായികയാകുന്ന തമിഴ് സിനിമ ‘കൊട്ടുകാളി’
