കൊല്ലത്തും തിരുവനന്തപുരത്തും തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് കത്തി നശിച്ചു. ഇതിന് പിന്നിൽ അട്ടിമറി ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ .കൊവിഡ് കാലത്ത് മരുന്ന് വാങ്ങിയ അഴിമതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മെഡിക്കൽ സർവീസ് കോർപറേഷനിൽ രണ്ടിടത്ത് തീപിടിത്തം നടന്നത്. സംഭവത്തിൽ ബ്ലീച്ചിങ് പൗഡറിൽ നിന്നാണ് തീപിടിത്തം നടന്നതെന്ന് പറയുന്നത് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
മധ്യാഹ്ന വാര്‍ത്തകള്‍
ഹിമാചലിലേയും ഉത്തരാണ്ഡിലേയും അതിര്‍ത്തിയിലേക്ക് കടന്നുകയറ്റവുമായി ചൈന. അരുണാചല്‍ പ്രദേശ് അടക്കമുള്ള വടക്ക കിഴക്കന്‍ മേഖലകളെ അപേക്ഷിച്ച് വളരെ ശാന്തമായ ഹിമാചല്‍ പ്രദേശിലെ ലൈന്‍ ഓഫ് കണ്‍ട്രോള്‍ മേഖലയിലേക്കാണ് ചൈനീസ് സേനയുടെ പുതിയ കടന്നുകയറ്റ ശ്രമം. കിഴക്കന്‍ ലഡാക്കില്‍ നാലു വര്‍ഷമായി സംഘര്‍ഷാവസ്ഥയാണ്. അരുണാചലില്‍ ചൈന നടത്തിയ കൈയേറ്റത്തിനെതിരേ ഇന്ത്യയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ മേഖലകളിലേക്കു കൂടി ചൈന കൈയേറ്റത്തിനു മുതിരുന്നത്. തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ മരുന്നു സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. തീയണയ്ക്കുന്നതിനിടെ ചുമരിടിഞ്ഞുവീണ് അഗ്നിരക്ഷാസേനാംഗം മരിച്ചു. […]
സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ പ്രതിഷേധം
കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.മുതിർന്ന നേതാവും എംഎൽഎയുമായ ജിഎസ് പാട്ടീലിനെ മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് അനുയായികളുടെ പ്രതിഷേധം. അതേസമയം സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങി. മൂന്ന് ദിവസത്തേക്കാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. പ്രോ ടൈം സ്പീക്കറായി ആർ വി ദേശ്പാണ്ടേയെ തെരഞ്ഞെടുത്തിട്ടുണ്ട്.
കെട്ടിടത്തിന് അംഗീകാരമില്ലെന്ന് ഫയർ ഫോഴ്സ് മേധാവി
തീപിടിത്തം ഉണ്ടായ മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം പ്രവർത്തിച്ച കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ല ഒപ്പം തീയണക്കാനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നില്ലെന്നും ഫയർഫോഴ്സ് മേധാവി ബി സന്ധ്യ. സാനിറൈറസർ അടക്കമുള്ളവ കെട്ടിടത്തിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വിശദമായ പരിശോധനയിൽ മാത്രമേ വ്യക്തമാകൂ എന്നും അവർ പറഞ്ഞു.
വിശാഖിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകത്തതിനാലാണ് ആൾമാറാട്ടം നടന്നതെന്നാണ് സൂചന
എസ്എഫ്ഐ ആൾമാറാട്ട കേസിലെ എഫ്ഐആറിലും പിഴവ് കണ്ടെത്തി. രണ്ടാം പ്രതിയായ എസ്എഫ്ഐ നേതാവ് എ വിശാഖിന്റെ പ്രായം 19 എന്നാണ് എഫ്ഐആറിലുള്ളത്. കേരള സർവകലാശാലയിലെ രേഖകൾ പ്രകാരം 25 വയസുള്ള വിശാഖിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകാത്തതിനാലാണ് ആൾമാറാട്ടം നടന്നതെന്നാണ് സൂചന. ആൾമാറാട്ടത്തിന് കാരണമായ പ്രാഥമിക വിവരം തന്നെ തെറ്റായാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്. ഇത് പ്രതികളെ സഹായിക്കാനെന്നാണ് കരുതുന്നത്.
ഫയർമാൻ ജെ എസ് രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും
മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയർമാൻ ജെ എസ് രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും.തീയണയ്ക്കുന്നതിനിടെ, കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് രഞ്ജിത്തിന് അപകടമുണ്ടായത്.കഴിഞ്ഞ ആറ് വർഷത്തിലേറെയായി ഫയർഫോഴ്സ് ജീവനക്കാരനാണ് ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്ത്. തിരുവനന്തപുരം ചെങ്കൽ ചൂളയിലെ ഫയർ ഫോഴ്സ് ആസ്ഥാനത്തും ചാക്ക യൂണിറ്റിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.
2000 ത്തിന്റെ നോട്ട് ഇന്ന് മുതൽ മാറ്റിയെടുക്കാം
രണ്ടായിരം രൂപയുടെ നോട്ടു മാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കൾ ഐഡന്റിററി പ്രൂഫോ, പ്രത്യേക അപേക്ഷോ ഫോമോ പൂരിപ്പിച്ച് നൽകേണ്ടതില്ലെന്നും , ഒരേ സമയം 20,000 രൂപ വരെ മാറ്റാമെന്നും,നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത സെപ്റ്റംബർ 30 വരെ തുടരുമെന്നും റിസർവ് ബാങ്കിന്റെ പത്രക്കുറിപ്പിൽ അറിയിച്ചു.
സാമൂഹ്യ ക്ഷേമ പെൻഷൻ ഘടനയിൽ മാറ്റം വരുത്താനുള്ള നീക്കവുമായി സംസ്ഥാന സർക്കാര്‍
മുടക്കമില്ലാതെ നൽകുമെന്ന് ഇടത് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ സംസ്ഥാനത്തിപ്പോൾ ക്ഷേമ പെൻഷൻ മൂന്ന് മാസത്തെ കുടിശികയായി.ക്ഷേമ പെൻഷൻ മൂന്ന് മാസത്തിലൊരിക്കൽ ആക്കുന്നതടക്കം ബദൽ നിര്‍ദ്ദേശങ്ങൾ ധനവകുപ്പിന്റെ സജീവ പരിഗണനയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി സാമ്പത്തിക കാര്യങ്ങളിൽ അസാധാരണ ഇടപെടലാണ് കേന്ദ്രത്തിന്റേതെന്ന് ധനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം തുമ്പയിലെ കിൻഫ്രപാർക്കിൽ തീപിടുത്തം
മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്നു സംഭരണ കേന്ദ്രം പൊട്ടിത്തെറിച്ചു.പുലർച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തീയണയ്ക്കുന്നതിനിടെ കെട്ടിടം ഇടിഞ്ഞു വീണ് ചാക്ക യൂണിറ്റിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശിയായ ജെ.എസ്.രഞ്ജിത്ത് മരിച്ചു. രാസവസ്തുക്കൾ സൂക്ഷിക്കുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു. അട്ടിമറി സാധ്യത സംശയിക്കുന്നില്ലെന്നു കെ എം എസ് സി എൽ എംഡി ജീവൻ ബാബു പറഞ്ഞു.
പ്രഭാത വാര്‍ത്തകള്‍ | മെയ് 23
◾റോഡ് ക്യാമറ പിഴയില്‍നിന്ന് വിഐപികളെ ഒഴിവാക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. നിയമം ലംഘിച്ചാല്‍ വിഐപികളാണെങ്കിലും പിഴ ഒടുക്കേണ്ടിവരുമെന്ന് വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. ◾സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കെട്ടിടങ്ങളുടെയും വാഹനങ്ങളുടേയും ഫിറ്റ്നസ് അടക്കമുള്ള സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണം. പി.ടി.എയുടെ നേതൃത്വത്തില്‍ ജനകീയ സന്നദ്ധ പ്രവര്‍ത്തനം നടത്തി സ്‌കൂള്‍ ശുചീകരിക്കണം. സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍, അദ്ധ്യപക- വിദ്യാര്‍ത്ഥി- ബഹുജന സംഘടനകള്‍ മുതലായവയെ […]
