റോഡ് ക്യാമറ പിഴയില്‍നിന്ന് വിഐപികളെ ഒഴിവാക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. നിയമം ലംഘിച്ചാല്‍ വിഐപികളാണെങ്കിലും പിഴ ഒടുക്കേണ്ടിവരുമെന്ന് വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. എല്ലാം ജില്ലകളിലും ഇന്ന് ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത. മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത. 26 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യത. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കെട്ടിടങ്ങളുടെയും വാഹനങ്ങളുടേയും ഫിറ്റ്‌നസ് അടക്കമുള്ള സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി […]
സംസ്ഥാനത്തെ ട്രഷറികളിൽ 2,000 രൂപ നോട്ടുകൾ സ്വീകരിക്കാന്‍ സർക്കാർ നിര്‍ദേശം
സംസ്ഥാനത്തെ ട്രഷറികളിൽ 2,000 രൂപ നോട്ടുകൾ സ്വീകരിക്കാന്‍ സർക്കാർ നിര്‍ദേശം. ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന നോട്ടുകള്‍ സ്വീകരിക്കാനാണ് സർക്കാർ നിര്‍ദേശം. എന്നാല്‍ ട്രഷറികളില്‍ നിന്ന് നോട്ടുകള്‍ മാറി നല്‍കരുതെന്നും നിര്‍ദേശമുണ്ട്. 2000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കരുതെന്ന് നേരത്തെ ഓഫിസര്‍മാര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു.
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കല്‍ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സ്‌കൂളിന്റെ സുരക്ഷ പ്രധാനമായി കാണണം. അദ്ധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം.നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഈ കെട്ടിടങ്ങള്‍ കൂടി പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളുകളില്‍ വിതരണം ചെയ്തിട്ടുള്ള ഐ.ടി ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. […]
തെറ്റു ചെയ്യാതെ 30 വര്‍ഷം ജയിലില്‍
തെറ്റു ചെയ്യാതെ 30 വര്‍ഷം ജയിലില്‍ കിടന്ന് ഒടുവില്‍ നിരപരാധിയെന്നു കണ്ടെത്തി മോചിതനായ പാട്രിക് ബ്രൗണ്‍ എന്ന 49 കാരനെ പരിചയപ്പെടാം. ലൂസിയാനയില്‍ ആറു വയസുകാരിയെ പീഡിപ്പിച്ചെന്ന കുറ്റത്തിനാണു പാട്രിക്കിനെ ശിക്ഷിച്ചത്. 1994 -ലായിരുന്നു പാട്രിക്കിനെതിരെ കേസെടുത്തത്. കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നില്ല. മുതിര്‍ന്നവര്‍ കുട്ടി പറഞ്ഞെന്നു പറഞ്ഞ് നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു പാട്രിക് ശിക്ഷിക്കപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോടതി കയറ്റേണ്ടെന്നു കരുതിയാണ് കുട്ടിയുടെ നേരിട്ടുള്ള മൊഴി കോടതി എടുക്കാതിരുന്നത്. പീഡിപ്പിക്കപ്പെട്ടെന്ന് ആരോപിക്കപ്പെട്ട കുട്ടി പ്രായപൂര്‍ത്തിയായപ്പോള്‍ നടത്തിയ […]
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത
കേരളത്തിൽ 2023 മെയ് 22 മുതൽ 26 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിനയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വനിതാ കമ്മിഷന്‍
പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടുങ്ങി അഞ്ച് വര്‍ഷമായി ദുരിതമനുഭവിക്കുന്ന ഹര്‍ഷിനയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് വനിതാ കമ്മിഷന്‍. ഹര്‍ഷിനയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് മെഡിക്കല്‍ കുറ്റകൃത്യം നടത്തിയവരാണെന്ന് കമ്മിഷന്‍ അധ്യക്ഷ പി സതീദേവി വിമര്‍ശിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ വനിതാ കമ്മിഷന്‍ എല്ലാ പിന്തുണയും നല്‍കും. ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമസഹായം നല്‍കാന്‍ സഹായിക്കുമെന്നുമെന്ന് പി സതീദേവി പറഞ്ഞു.
മണിപ്പൂരിൽ വീണ്ടും സംഘർഷം
മണിപ്പൂരിൽ ഇഫാലിലെ ന്യൂ ചെക്കോൺ ചന്തയിൽ സംഘർഷം.സംഘർഷത്തെ തുടര്‍ന്ന് ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു.സൈന്യം സ്ഥലത്തെത്തിയിട്ടുണ്ട്. മെയ്തെയ് വിഭാഗത്തിന്റെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരില്‍ കലാപത്തില്‍ കലാശിച്ചത്. ജനസംഖ്യയുടെ 64 ശതമാനത്തോളം വരുന്ന ഗ്രോത്രതര വിഭാഗമായ മെയ്തെയ് ഹിന്ദു സമുദായത്തില്‍പ്പെട്ടവരും,35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാർ ഭൂരിഭാഗവും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരുമാണ്.
ആള്‍മാറാട്ട സംഭവത്തില്‍ എസ്എഫ്‌ഐ നേതാവ് എ വിശാഖിനെ സസ്‌പെന്‍ഡ് ചെയ്തു
എസ്എഫ്‌ഐ നേതാവ് എ വിശാഖിനെ സസ്‌പെന്‍ഡ് ചെയ്തു. പുതിയ പ്രിന്‍സിപ്പല്‍ ഡോ.എന്‍ കെ നിഷാദാണ് നടപടി സ്വീകരിച്ചത്. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ആള്‍മാറാട്ട സംഭവത്തില്‍ പ്രിൻസിപ്പൽ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും വിശാഖിനെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി കോളേജില്‍ നിന്ന് തെരഞ്ഞെടുപ്പ് രേഖകളും പൊലീസ് ശേഖരിക്കും.
വന്യജീവി ആക്രമണം നേരിടുന്നതിന് കേന്ദ്ര നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാനം ആവശ്യപ്പെടുമെന്ന് വനം മന്ത്രി
കാട്ടുപോത്തുകൾ നാട്ടിലിറങ്ങി ആക്രമണം നടത്തിയ സംഭവങ്ങൾ മുൻപ് ഉണ്ടായിട്ടില്ലാത്തതിനാൽ തടയാനുള്ള നsപടിയുണ്ടായില്ല.ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടുമെന്ന് ചർച്ച ചെയ്തതിനെ തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഒരു പദ്ധതി തയ്യാറാക്കി ഒരു ടോൾ ഫ്രീ നമ്പർ നടപ്പാക്കും. വയനാട് , കണ്ണൂർ , അതിരപ്പള്ളി , ഇടുക്കി തുടങ്ങി ഹോട്ട് പോട്ടുകളിൽ ആർ ആർ ട്ടി കൾ രൂപീകരിക്കുമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.
വി ഐ പി കളെ ഒഴിവാക്കാൻ നിയമില്ലെന്ന് മോട്ടോർ വാഹന വകുപ്പ്
റോഡിലെ ക്യാമറാ നിരീക്ഷണത്തിൽ വിഐപികളെ ഒഴിവാക്കാൻ നിയമമില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് ഇതു സംബന്ധിച്ച് പ്രത്യേക വിജ്ഞാപനമില്ലെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ ഒഴിവാക്കാൻ നിയമമില്ലെന്നും പറയുന്നത്.
