തെറ്റു ചെയ്യാതെ 30 വര്‍ഷം ജയിലില്‍ കിടന്ന് ഒടുവില്‍ നിരപരാധിയെന്നു കണ്ടെത്തി മോചിതനായ പാട്രിക് ബ്രൗണ്‍ എന്ന 49 കാരനെ പരിചയപ്പെടാം. ലൂസിയാനയില്‍ ആറു വയസുകാരിയെ പീഡിപ്പിച്ചെന്ന കുറ്റത്തിനാണു പാട്രിക്കിനെ ശിക്ഷിച്ചത്. 1994 -ലായിരുന്നു പാട്രിക്കിനെതിരെ കേസെടുത്തത്. കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നില്ല. മുതിര്‍ന്നവര്‍ കുട്ടി പറഞ്ഞെന്നു പറഞ്ഞ് നല്കിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു പാട്രിക് ശിക്ഷിക്കപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോടതി കയറ്റേണ്ടെന്നു കരുതിയാണ് കുട്ടിയുടെ നേരിട്ടുള്ള മൊഴി കോടതി എടുക്കാതിരുന്നത്. പീഡിപ്പിക്കപ്പെട്ടെന്ന് ആരോപിക്കപ്പെട്ട കുട്ടി പ്രായപൂര്‍ത്തിയായപ്പോള്‍ നടത്തിയ വെളിപെടുത്തലുകളാണ് പാട്രിക് നിരപരാധിയെന്നു ബോധ്യപ്പെടാനും മോചിതനാകാനും ഇടയാക്കിയത്. പെണ്‍കുട്ടിയുടെ മൊഴി എടുക്കാതിരുന്നതു വലിയ തെറ്റായിപ്പോയെന്നാണ് കോടതി ഇപ്പോള്‍ വിലയിരുത്തിയത്. മുപ്പതു വര്‍ഷത്തിനുശേഷം പുറത്തിറങ്ങിയ പാട്രികിനെ കുടുംബാംഗങ്ങള്‍ ആഘോഷപൂര്‍വം സ്വീകരിച്ചു. ഇത്രയും കാലത്തിനിടെ ലോകം മാറിപ്പോയെന്നാണ് പാട്രിക് പറയുന്നത്. ജീവിതത്തിലെ ഏറ്റവും നല്ല 30 വര്‍ഷം നഷ്ടപ്പെട്ടെങ്കിലും ഇനിയുള്ള കാലം നന്നായി ജീവിക്കണമെന്നാണ് ആഗ്രഹമെന്നു പാട്രിക് പറഞ്ഞു.
തെറ്റു ചെയ്യാതെ 30 വര്‍ഷം ജയിലില്‍
