രാവിലെ എഴുന്നേറ്റ് കുറച്ചുസമയം നടക്കുന്ന ശീലം ഏത് പ്രായക്കാര്‍ക്കും പതിവാക്കാവുന്ന ഒരു വ്യായാമമാണ്. ഉറക്കത്തില്‍ നിന്നുണര്‍ന്ന് വിശ്രമം അവസാനിപ്പിച്ചുകൊണ്ട് രാവിലെ നടക്കാനിറങ്ങുമ്പോള്‍ അത് ചയാപചയ സംവിധാനത്തെയും ഉണര്‍ത്തും. കൂടുതല്‍ വേഗത്തില്‍ കലോറി കത്തിക്കാന്‍ ഇതുവഴി ശരീരത്തിനാകും. മിതമായ വേഗത്തില്‍ അര മണിക്കൂറെങ്കിലും നടന്നാല്‍ പോലും 150 കലോറി വരെ കത്തിച്ചുകളയാന്‍ കഴിയും. രാവിലെ കട്ടിലിന്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പുതന്നെ ശരീരം പണി ആരംഭിക്കും. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും ഉയരാനും എന്‍ഡോക്രൈന്‍ ഗ്രന്ഥികള്‍ കൂടുതല്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാനും തുടങ്ങും. പ്രഭാത […]
ഗവർണർക്ക് പരോക്ഷവിമർശനവുമായി മുഖ്യമന്ത്രി
നിയമസഭ പാസാക്കിയ ചില ബില്ലുകൾ അനുമതി കിട്ടാതെ കാത്തു കിടക്കുന്നുവെന്ന് മുഖ്യമന്ത്രി. വിമർശനം ഗവർണറെ വേദിയിലിരുത്തി.ലോകായുക്തയുമായി ബന്ധപ്പെട്ടതടക്കം ചില ബില്ലുകൾക്ക് അനുമതി നൽകാതെ ഗവർണർ തടഞ്ഞ് വെക്കുന്നത് കേരളത്തിൽ വലിയ വിവാദമായിരുന്നു. പല വിവാദ ബില്ലുകൾക്കും ഗവർണർ ഇനിയും അനുമതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.
എസ് എഫ് ഐ ആൾമാറാട്ടത്തിൽ പ്രിൻസിപ്പലിന് സസ്പെൻഷൻ
കാട്ടാക്കട കോളേജിലെ എസ് എഫ് ഐ ആൾമാറാട്ടത്തിൽ പ്രിൻസിപ്പലിന് സസ്പെൻഷൻ. പ്രൊഫസർ ജി ജെ ഷൈജുവിനെ നീക്കി ഡോക്ടർ എം കെ നിഷാദിനെ നിയമിച്ചു. കേരള സർവ്വകലാശാല രജിസ്ട്രാറിൽ നിന്നും ഇന്നു മൊഴിയെടുത്തേക്കും. പരാതി നൽകിയ എം എൽ എമാരെ പരസ്യ പ്രതികരണത്തിൽ നിന്നും സി പി എം വിലക്കി.
മധ്യാഹ്ന വാര്‍ത്തകള്‍
നിയമസഭ പാസാക്കിയ നിയമങ്ങള്‍ അനുമതി ലഭിക്കാതെ കെട്ടിക്കിടക്കുകയാണെന്നു ഗവര്‍ണര്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷ പരിപാടികളില്‍ ഉദ്ഘാടകനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വേദിയിലിരിക്കേയാണ് മഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. മലയാളികളുടെ അധ്വാനശീലവും വിദ്യാഭ്യാസവും മഹത്തരമാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന അഭിനേതാക്കളെന്നും ഉപരാഷ്ട്രപതി പറഞ്ഞു. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ […]
നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്തു
ഗവർണർ ഡോ.ആരിഫ് മുഹമ്മദ് ഖാൻ, സ്പീക്കർ എ എൻ ഷംസീർ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർ പങ്കെടുത്തു.കേരളത്തിലെ ജനങ്ങളെ പ്രശംസിക്കുന്നതോടൊപ്പം വിദ്യാസമ്പന്നരും അധ്വാന ശീലരുമാണ് മലയാളികളെന്നും താനും അതിന്റെ ഗുണഭോക്താവാണെന്നും സൈനിക സ്കൂളിലെ മലയാളി അധ്യാപികയെ അനുസ്മരിച്ച് ഉപരാഷ്ട്രപതി പറഞ്ഞു. പ്രമുഖരായ മലയാളികളുടെ പേരെടുത്തു പറഞ്ഞാണ് അദ്ദേഹം പ്രശംസിച്ചത്.
വനം വകുപ്പ് ജനങ്ങളെ വിഡ്ഢികളാക്കുന്നെന്ന് എരുമേലി പഞ്ചായത്ത് പ്രസിഡന്റ്
കണമല കാട്ടുപോത്ത് ആക്രമണത്തിൽ നായാട്ടു സംഘത്തിന്റെ സാന്നിധ്യമെന്ന വനം വകുപ്പ് അനുമാനം തള്ളി പഞ്ചായത്ത്. വകുപ്പുകൾക്കിടയിലെ തർക്കം മറയ്ക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. കാട്ടുപോത്തിനെ വെടിവച്ചു കൊല്ലണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. രണ്ട്പേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നാട്ടുകാർ. എന്നാൽ പോത്തിനെ പിടികൂടി കാട്ടിലേക്ക് വിടാമെന്ന നിലപാടിലാണ് വനം വകുപ്പ്.
ജനപ്രിയ തീരുമാനങ്ങളുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഇനി പൊതു, സ്വകാര്യ ചടങ്ങുകളില്‍ ആദരവിന്റെ ഭാഗമായി പൂക്കളും ഷാളുകളും സ്വീകരിക്കില്ല ആളുകൾക്ക് അവരുടെ സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ സമ്മാനമെന്ന നിലയില്‍ ഇനി പുസ്തകങ്ങള്‍ നല്‍കാമെന്നാണ് അദ്ദേഹം അറിയിച്ചത്. നേരത്തെ, തന്റെ വാഹനം കടന്ന് പോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു.
ലോകരാഷ്ട്രങ്ങൾക്ക് ഇന്ത്യ വിശ്വസ്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്രമോദി പാപ്പുവ ഗിനിയില്‍ സന്ദര്‍ശനം തുടരുന്നു.ലോകരാഷ്ട്രങ്ങൾക്ക് ഇന്ത്യ വിശ്വസ്ത പങ്കാളിയെന്നും, നേട്ടങ്ങളും, അനുഭവങ്ങളും സൗഹൃദ രാജ്യങ്ങളുയുമായി പങ്കിടാൻ സദാ സന്നദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അതോടൊപ്പം ചൈനയുടെ എതിര്‍പ്പിനിടെ ജി 20 ഉച്ചകോടിക്ക് മുന്നോടിയായുള്ള വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട യോഗം ഇന്ന് ശ്രീനഗറില്‍ ചേരും.
കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്‍റെ സെലക്ഷൻ ട്രയൽസ് നടക്കുന്ന സ്കൂളിന്‍റെ ഗേറ്റ് പൂട്ടി പി വി ശ്രീനിജന്‍ എംഎല്‍എ
മന്ത്രിയുടെ നിർദേശത്തെ തുടർന്ന് പൂട്ടിയ ഗേറ്റ് തുറന്നു നൽകി.കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്‍റെ സെലക്ഷൻ ട്രയൽസ് നടക്കുന്ന കൊച്ചി പനമ്പിള്ളി നഗർ സ്കൂളിന്‍റെ ഗേറ്റ് പൂട്ടിയത് സ്പോർട്സ് കൗൺസിലിന് ലഭിക്കേണ്ട വാടക ലഭിക്കാത്തതു കൊണ്ടാണെന്നായിരുന്നു പി വി ശ്രീനിജന്‍ എംഎല്‍എ യുടെ വാദം. എന്നാൽ ബ്ലാസ്റ്റേഴ്സിന് കുടിശികയില്ലെന്നും കൃത്യമായ കരാറുണ്ടെന്നും സ്പോർട്ട് സ് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് യു ഷറഫലി പറഞ്ഞു.നൂറിലധികം കുട്ടികൾ പുലർച്ചെ മുതൽ ഗേറ്റിന് മുന്നില്‍ സെലക്ഷനില്‍ പങ്കെടുക്കാനായി കാത്തു നിൽക്കുകയായിരുന്നു.
രജത ശോഭയിൽ നിയമസഭാ മന്ദിരം
മലയാളിയായ രാഷ്ട്രപതി കെ.ആർ.നാരായണൻ 1998 മേയ് 22 നു ഉദ്ഘാടനം ചെയ്ത നിയമസഭാ സമുച്ചയത്തിനു ഇന്ന് 25 വയസ്സ് .പല രാജ്യങ്ങളിലെ പാർലമെന്റുകളും നിയമസഭാ മണ്ഡലങ്ങളും സന്ദർശിച്ചാണ് പൊതുമരാമത്തിന് കീഴിലുള്ള കേരള കൺസ്ട്രക്ഷൻ കോർപ്പറേഷൻ കേരള നിയമസഭ രൂപ കല്പന ചെയ്തിരിക്കുന്നത്.പഴയ നിയമസഭ ഹാള് സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിൽ ആയിരുന്നു. നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്യും.
