Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മെയ് 22

◾ഡല്‍ഹി ഓര്‍ഡിനന്‍സും പ്രതിപക്ഷ ഐക്യത്തിന് വഴിയൊരുക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം കവരുന്ന ബില്‍ രാജ്യസഭയില്‍ പാസാകാതിരിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രതിപക്ഷ പിന്തുണതേടി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഇന്നലെ കൂടികാഴ്ച നടത്തി. നാളെ മമത ബാനര്‍ജിയെ കാണും. ഡല്‍ഹി സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ നിയമന, സ്ഥലംമാറ്റ അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന സുപ്രീം കോടതി വിധി അട്ടിമറിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. കോടതി വിധിക്കെതിരേ കേന്ദ്ര സര്‍ക്കാരും ഓര്‍ഡിനന്‍സിനെതിരേ ഡല്‍ഹി സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ◾ഈ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയ തീയതി വരെ സ്വീകരിക്കുമെന്ന് കെഎസ്ആ‍ര്‍ടിസി

രാജ്യത്ത് ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയ തീയതി വരെ സ്വീകരിക്കുമെന്ന് കെഎസ്ആ‍ര്‍ടിസി. എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും നിർദ്ദേശം നൽകിയതായി കെഎസ്ആ‍ര്‍ടിസി മാനേജ്മെന്റ് അറിയിച്ചു. 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളും അറിയിപ്പികളും വാസ്തവവിരുദ്ധമാണ്. നോട്ടുകൾ സ്വീകരിക്കരുത് എന്ന യാതൊരു നിർദ്ദേശവും നൽകിയിട്ടില്ല. നോട്ടുകൾ സ്വീകരിക്കാത്ത പരാതികൾ വന്നാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനപ്രിയ നടപടികളുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനപ്രിയ നടപടികളുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. തന്‍റെ വാഹനം കടന്ന് പോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി കഴിഞ്ഞു. സീറോ ട്രാഫിക് പ്രോട്ടോക്കോൾ മാറ്റാൻ കമ്മീഷണർക്ക്‌ നിർദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു. മറ്റ് വാഹനങ്ങൾ തടയുന്നത് മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് നിർദേശമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സിനെ തകര്‍ത്ത് മുംബൈയ്ക്ക് മിന്നും ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സിനെ തകര്‍ത്ത് മുംബൈയ്ക്ക് മിന്നും ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് മുംബൈയുടെ ജയം. മഴമൂലം വൈകുന്ന ബാംഗ്ലൂര്‍-ഗുജറാത്ത് മത്സരത്തിലെ ഫലമനുസരിച്ചായിരിക്കും മുംബൈയുടെ പ്ലേഓഫ് സാധ്യത.കാമറൂണ്‍ ഗ്രീനിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് മുംബൈയുടെ വിജയത്തിന് ആക്കംകൂട്ടിയത്. 20 പന്തില്‍ നിന്ന് ഗ്രീന്‍ അര്‍ധസെഞ്ചുറി തികച്ചത്. ഗ്രീനിനൊപ്പം രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയും മുംബൈയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചു.

Posted inബിസിനസ്സ്

ഇ-കൊമേഴ്സ് വിപണിയുടെ വളര്‍ച്ച 22.5 ശതമാനം

ഇന്ത്യയുടെ ഇ-കൊമേഴ്സ് വിപണിയുടെ മൊത്തം വില്‍പനമൂല്യം കഴിഞ്ഞ സാമ്പത്തികവര്‍ഷം 6,000 കോടി ഡോളര്‍ (ഏകദേശം 4.92 ലക്ഷം കോടി രൂപ) കടന്നുവെന്ന് റെഡ്സീര്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. 2021-22ലെ 4,900 കോടി ഡോളറിനേക്കാള്‍ (4.01 ലക്ഷം കോടി രൂപ) 22.5 ശതമാനമാണ് വളര്‍ച്ച. സ്മാര്‍ട്ട്ഫോണുകളുടെയും ഇന്റര്‍നെറ്റിന്റെയും വ്യാപനം, ഇ-കൊമേഴ്സ് മേഖലയിലേക്ക് കൂടുതല്‍ കമ്പനികളുടെ കടന്നുവരവ്, നിലവാരവും മുന്‍ ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും വിലയിരുത്തി ഉത്പന്നങ്ങള്‍ കണ്ടെത്താമെന്ന ഗുണം, സുഗമമായ ഉത്പന്ന തിരഞ്ഞെടുപ്പ് എന്നിങ്ങനെ നിരവധി സൗകര്യങ്ങളാണ് […]

Posted inവിനോദം

‘മലൈക്കോട്ടൈ വാലിബന്‍’ ടീസര്‍

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കൊരു സര്‍പ്രൈസുമായി ‘മലൈക്കോട്ടൈ വാലിബന്‍’ ടീം. സിനിമയില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചെറിയൊരു ടീസര്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വാലിബന്‍ ലുക്കില്‍ വടവുമായി മുന്നേറുന്ന മോഹന്‍ലാലിനെ ടീസറില്‍ കാണാം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. അടുത്തിടെ ആണ് വാലിബന്റെ രാജസ്ഥാന്‍ ഷെഡ്യൂള്‍ അവസാനിച്ചത്. നിലവില്‍ ചെന്നൈയില്‍ ആണ് ചിത്രീകരണം ചിത്രീകരണം പുരോഗമിക്കുന്നത്. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് […]

Posted inവിനോദം

ഏരീസ് പ്ലെക്‌സില്‍ മാത്രം ‘2018’ നായി വിറ്റത് 52,838 ടിക്കറ്റുകള്‍!

മെയ് 5 ന് തിയറ്ററുകളിലെത്തിയ ‘2018’ ചിത്രത്തിന് മൂന്നാം വാരത്തിലും മികച്ച തിയറ്റര്‍ കൗണ്ട് ആണ്. കേരളത്തില്‍ മാത്രമല്ല യുകെ പോലെയുള്ള വിദേശ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച പ്രദര്‍ശനവിജയമാണ് നേടുന്നത്. കേരളത്തിലെ തിയറ്ററുകാരെ സംബന്ധിച്ചിടത്തോളം വന്‍ തിരിച്ചുവരവാണ് ചിത്രം നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ കേരളത്തിലെ പ്രധാന തിയറ്ററുകളില്‍ ഒന്നായ തിരുവനന്തപുരത്തെ ഏരീസ് പ്ലെക്‌സ് എസ്എല്‍ സിനിമാസില്‍ ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ്. 161 ഷോകളിലായി 52,838 ടിക്കറ്റുകളാണ് 2018 ന്റേതായി ഏരീസ് പ്ലെക്‌സില്‍ മാത്രം ഇതിനകം വിറ്റഴിക്കപ്പെട്ടത്. […]

Posted inഓട്ടോമോട്ടീവ്

മോഹന്‍ലാലിന് കിയ ഇലക്ട്രിക് കാര്‍ സമ്മാനിച്ച് സുഹൃത്ത്

പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന് കിയ ഇലക്ട്രിക് കാര്‍ സമ്മാനിച്ച് സുഹൃത്തും ഹെഡ്ജ് ഇക്യുറ്റീസ് മാനേജിങ് ഡയറക്റ്ററും ചെയര്‍മാനുമായ അലക്‌സ് കെ. ബാബു. മോഹന്‍ലാലിന്റെ ചെന്നൈ വീട്ടില്‍ വച്ചാണ് ഭാര്യ സുചിത്രയുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ കിയ ഇവി 6 സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ വിപണിയിലെത്തിയ കിയ ഇന്ത്യയുടെ ആദ്യ വൈദ്യുത വാഹനമാണ് ഇവി 6. രണ്ടു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ റിയര്‍വീല്‍ ഡ്രൈവ് മോഡലിന് 60.95 ലക്ഷം രൂപയും ഓള്‍വീല്‍ ഡ്രൈവ് മോഡലിന് […]

Posted inപുസ്തകങ്ങൾ

ഗുരുദത്ത്: സ്വപ്നാടനവും ദുരന്തവും

കുട്ടിക്കാലം മുതല്‍ ഞാന്‍ ചെറിയവരും വലിയവരും പാവപ്പെട്ടവരും പണക്കാരും പ്രശസ്തരും അപ്രശസ്തരുമായ പലതരം ആളുകളുമായി ഇടപഴകിയിട്ടുണ്ട്. അവരില്‍ ചിലരെല്ലാം ഓര്‍മ്മയിലുണ്ട്, പലരും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നില്ല. പക്ഷേ ഗുരുദത്തിനെ എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. -ബിമല്‍ മിത്ര. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ചലച്ചിത്രകാരനായ ഗുരുദത്തിന്റെ ജീവിതകഥ. സംവിധായകന്‍, നിര്‍മ്മാതാവ്, നടന്‍, എഴുത്തുകാരന്‍, ഛായാഗ്രാഹകന്‍ എന്നിങ്ങനെ സിനിമയില്‍ പലവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച ഗുരുദത്തിന്റെ സംഭവബഹുലമായ ജീവിതം. ‘ഗുരുദത്ത്: സ്വപ്നാടനവും ദുരന്തവും’. വേണി വി ദേശം. മാതൃഭൂമി. വില 127 രൂപ. […]

Posted inആരോഗ്യം

പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം പപ്പായ

നമ്മുടെ ഭക്ഷണക്രമവും പ്രമേഹവും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത്. ഫൈബറും ഹോള്‍ ഗ്രെയ്നുകളും പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു. വളരെ പതിയെ ദഹിക്കുകയും രക്തപ്രവാഹത്തിലേക്ക് പതിയെ ഗ്ലൂക്കോസ് എത്തിക്കുകയും ചെയ്യുന്ന ഭക്ഷണങ്ങളാണ് പ്രമേഹരോഗികള്‍ക്ക് മികച്ചത്. നേരെ മറിച്ച് വളരെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയര്‍ത്തുന്ന റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റും സാച്ചുറേറ്റഡ് കൊഴുപ്പും അധികമുള്ള ഭക്ഷണം ഒഴിവാക്കുകയും വേണം. പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ഉത്തമമായ പഴമാണ് […]