മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മലബാറില്‍ ഇക്കുറി 2,25,702 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പാസായത്. നിലവില്‍ പ്ലസ് വണിന് 1,95,050 സീറ്റുകളേയുള്ളൂ. യോഗ്യത നേടിയവര്‍ക്കെല്ലാം തുടര്‍ന്നു പഠിക്കണമെങ്കില്‍ 30,652 സീറ്റുകള്‍കൂടി വേണം. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കും. കഴിഞ്ഞ വര്‍ഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരും. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഈ മാസം 25 ന് പ്രഖ്യാപിക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ◾കാരുണ്യ ആരോഗ്യ […]
മാര്‍ പാംപ്ളാനിയുടെ പരാമര്‍ശത്തിനെതിരെ ഇപി ജയരാജന്‍
കെസിവൈഎം തലശ്ശേരി അതിരൂപത കണ്ണൂർ ചെറുപുഴയിൽ സംഘടിപ്പിച്ച യുവജന ദിനാഘോഷവേദിയിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വിവാദ പരാമർശം. അപ്പസ്തോലന്മാരുടെ രക്തസാക്ഷിത്വം സത്യത്തിനും നന്മയ്ക്കും വേണ്ടിയിരുന്നുവെന്നും എന്നാൽ രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരെന്നുമാണ് ബിഷപ് പറഞ്ഞത്. അതേസമയം ബിഷപ് ഇങ്ങനെ പ്രസംഗിച്ചത് എന്തിനു വേണ്ടിയാണ്,ആരെ സഹായിക്കാൻ ആണ് ഈ പ്രസ്താവനയെന്നും ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജൻ.
മുത്തൂറ്റ് ക്യാപിറ്റല്‍സിന്റെ അറ്റാദായം 25.95 കോടി രൂപ
2023 മാര്‍ച്ച് പാദത്തില്‍ മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡിന്റെ അറ്റാദായം 25.95 കോടി രൂപ രേഖപ്പെടുത്തി. 2022 മാര്‍ച്ച് പാദത്തിലെ കമ്പനിയുടെ നഷ്ടം 151.8 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 2023 മാര്‍ച്ച് പാദത്തില്‍ 115.5 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 108.6 കോടി രൂപയായിരുന്നു. മുത്തൂറ്റ് ക്യാപിറ്റലിന്റെ മൊത്ത ചെലവ് 2022 മാര്‍ച്ച് പാദത്തിലെ 312,32 കോടി രൂപയില്‍ നിന്ന് 2023 മാര്‍ച്ച് പാദത്തില്‍ 78.56 കോടി രൂപയായി കുറഞ്ഞു. […]
റിയല്‍മി നാര്‍സോ എന്‍33 ഇന്ത്യന്‍ വിപണിയിലെത്തി
റിയല്‍മിയുടെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റായ റിയല്‍മി നാര്‍സോ എന്‍33 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നാര്‍സോ എന്‍ സീരീസില്‍ രണ്ട് മാസത്തിനിടെ പുറത്തിറങ്ങുന്ന രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ എന്ന സവിശേഷതയും റിയല്‍മി നാര്‍സോ എന്‍33- ക്ക് ഉണ്ട്. കൂടാതെ, നാസോ സീരീസില്‍ പുറത്തിറക്കുന്ന ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണിത്. 6.74 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. യൂണിസോക് ടി612 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് […]
‘മലൈക്കോട്ടൈ വാലിബന്‍’ മോഹന്‍ലാല്‍ ലുക്ക് വൈറല്‍
മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് ഇന്ന് കേരളം. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. ഈ അവസരത്തില്‍ ‘മലൈക്കോട്ടൈ വാലിബന്‍’ എന്ന ചിത്രത്തിലെ നടന്റെ ലുക്കാണ് വൈറല്‍ ആകുന്നത്. കുടുമ കെട്ടി, കയ്യില്‍ ടാറ്റു അടിച്ച് നില്‍ക്കുന്ന മോഹന്‍ലാലിനെ ചിത്രത്തില്‍ കാണാം. മലൈക്കോട്ടൈ വാലിബന്റെ നിര്‍മാതാവ് ആയ ഷിബു ബേബി ജോണ്‍ ആണ് മോഹന്‍ലാലിന് ആശംസ അറിയിച്ച് ഫോട്ടോ പങ്കുവച്ചത്. ‘തലങ്ങള്‍ മാറിവന്ന ഒരു ആത്മബന്ധം. മോഹന്‍ലാലില്‍ തുടങ്ങി ലാലുവിലൂടെ […]
‘അബ്രഹാം ഓസ്ലര്‍’ ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ മമ്മൂട്ടിയും!
തമിഴിലും തെലുങ്കിലും തിളങ്ങുന്നതിനിടെ മലയാളത്തിലും ഗംഭീര വേഷത്തില്‍ എത്താന്‍ ഒരുങ്ങുകയാണ് ജയറാം. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലര്‍’ എന്ന ചിത്രത്തിലാണ് ജയറാം ഇനി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വന്‍ മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ മമ്മൂട്ടിയും എത്തും എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ സുപ്രധാനമായ വേഷമാകും ഇത്. 15 മിനിറ്റോളം നീളുന്ന രംഗങ്ങളാകും മമ്മൂട്ടിക്ക് ഉണ്ടാവുക എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ […]
ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയത് ഒല ഇലക്ട്രിക്ക്
2023 ഏപ്രില്‍ മാസത്തിലെ രാജ്യത്തെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയത് ഒല ഇലക്ട്രിക്ക് ആണ്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 21,882 യൂണിറ്റ് ഒല ടൂ വീലര്‍ ഏപ്രിലില്‍ വിറ്റഴിച്ചു. 2022 ഏപ്രിലില്‍ ഇത് 12,708 യൂണിറ്റായിരുന്നു. ഒല ഇലക്ട്രിക് ഇപ്പോള്‍ ഇന്ത്യയിലുടനീളം തങ്ങളുടെ ഓഫ്ലൈന്‍ റീട്ടെയില്‍ ശൃംഖല വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കമ്പനി രാജ്യത്തുടനീളം 500 സ്റ്റോറുകള്‍ ആരംഭിച്ചു, 2023 ഓഗസ്റ്റ് 15 […]
മര്‍ഡര്‍ ഇന്‍ മദ്രാസ്
തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ എം.കെ. ത്യാഗരാജ ഭാഗവതര്‍ പ്രതിയായി കോളിളക്കം സൃഷ്ടിച്ച ലക്ഷ്മീകാന്തന്‍ വധക്കേസ്, മലയാളികള്‍ പ്രതികളായിവന്ന അളവന്തര്‍ കൊലപാതകം, ബ്രിട്ടീഷ് ഇന്ത്യയെ ഞെട്ടിച്ച ക്ലമന്റ് ഡെലെഹേ കൊലപാതകം എന്നിങ്ങനെ മദ്രാസിന്റെ ചരിത്രത്തിലെ പ്രമാദമായ മൂന്നു കൊലക്കേസുകളുടെ ഉള്ളറകളിലേക്ക് കടന്നുചെല്ലുന്ന ഉദ്വേഗജനകമായ അന്വേഷണങ്ങള്‍. ‘മര്‍ഡര്‍ ഇന്‍ മദ്രാസ്’. ജി.ആര്‍ ഇന്ദുഗോപന്‍. വില 97 രൂപ.
കൃത്രിമ മധുരങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കും
പ്രമേഹത്തെ പേടിച്ച് പഞ്ചസാരയ്ക്ക് പകരം സാക്കറിന്‍, സൂക്രലോസ് പോലുള്ള കൃത്രിമ മധുരങ്ങളും കോക്കിന് പകരം ഡയറ്റ് കോക്കുമൊക്കെ ഉപയോഗിക്കുന്നത് ഹ്രസ്വകാലത്തേക്ക് ചില നേട്ടങ്ങളൊക്കെ നല്‍കിയേക്കാമെങ്കിലും ദീര്‍ഘകാലത്തേക്ക് ഭാരവര്‍ധനവ് ഉള്‍പ്പെടെ പല പ്രശ്നങ്ങള്‍ക്കും കാരണമാകാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഹ്രസ്വകാലത്തേക്ക് ഭാരവും ബോഡിമാസ് ഇന്‍ഡെക്സുമൊക്കെ കുറയ്ക്കാന്‍ കൃത്രിമ മധുങ്ങള്‍ക്ക് കഴിഞ്ഞേക്കാമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഡബ്യുഎച്ച്ഒ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഭക്ഷണത്തില്‍ ചേര്‍ത്തുള്ള ഇവയുടെ ദീര്‍ഘകാല ഉപയോഗം ടൈപ്പ് 2 പ്രമേഹ സാധ്യത 34 ശതമാനം വര്‍ധിപ്പിക്കുന്നു. പാനീയങ്ങള്‍ […]
അനുനയ നീക്കവുമായി വനംമന്ത്രി എ കെ ശശീന്ദ്രന്‍
കെസിബിസിക്കെതിരെ നടത്തിയ പരാമർശത്തില്‍ അനുനയ നീക്കവുമായി വനംമന്ത്രി എ കെ ശശീന്ദ്രന്‍.താമരശ്ശേരി ബിഷപ്പിനെ കാണാൻ എ കെ ശശീന്ദ്രന്‍ സമയം തേടി. എന്നാല്‍, ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ അസൗകര്യം അറിയിച്ചു. അതോടൊപ്പം കണമലയിലെ കാട്ടുപോത്ത് ആക്രമണത്തിന് പിന്നാലെ കെസിബിസി നടത്തിയ പ്രസ്താവനയെ പിന്തുണച്ച് രമേശ് ചെന്നിത്തല. മതമേലധ്യക്ഷന്മാർ പറഞ്ഞതിൽ തെറ്റില്ല. മലയോര മേഖലയിലെ ജനങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണ്. സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുററപ്പെടുത്തി.
