Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മോദിയുടെ ഓട്ടോഗ്രാഫ് വേണമെന്ന് ജോ ബൈഡൻ

മോദിയുടെ ജനസമ്മതിക്ക് സമാനതകളില്ലെന്നും, എല്ലാ കാര്യങ്ങളിലും വ്യത്യസ്തത കൊണ്ടുവരാൻ മോദിക്ക് കഴിഞ്ഞു.മോദിയെ കാണാൻ പ്രധാന പൗരന്മാരടക്കം തിരക്ക് കൂട്ടുന്നു.അമേരിക്കയിലെ പരിപാടിയിൽ പങ്കെടുക്കാൻ പ്രധാന വ്യക്തികളടക്കം തനിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നു. മോദിയുടെ ഓട്ടോഗ്രാഫ് വേണമെന്നും ജോ ബൈഡൻ. അതോടൊപ്പം യുക്രെയിന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയില്‍ റഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെലുണ്ടാകുമെന്ന ഉറപ്പ് മോദി നല്‍കി.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  മലബാറില്‍ പ്ലസ് വണ്‍ സീറ്റ് എത്രത്തോളം കുറവുണ്ടെന്നു താലൂക്ക് തലത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മലബാറില്‍ ഇക്കുറി 2,25,702 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പാസായത്. നിലവില്‍ പ്ലസ് വണിന് 1,95,050 സീറ്റുകളേയുള്ളൂ. യോഗ്യത നേടിയവര്‍ക്കെല്ലാം തുടര്‍ന്നു പഠിക്കണമെങ്കില്‍ 30,652 സീറ്റുകള്‍കൂടി വേണം. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കും. കഴിഞ്ഞ വര്‍ഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരും. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഈ മാസം 25 ന് പ്രഖ്യാപിക്കുമെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെസിബിസിയുടെ നിലപാട് പഴയ പാരമ്പര്യത്തിന് ചേർന്നതല്ലെന്ന് വനം മന്ത്രി

എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ട സംഭവത്തിലുണ്ടായ വിവാദങ്ങൾ അനാവശ്യമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.കെസിബിസിയുടെ നിലപാട് പ്രകോപനപരമാണ്. വെടിവെക്കാനുള്ള കളകട്റുടെ ഉത്തരവിൽ തെറ്റില്ലെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. കെസിബിസിയുടെ നിലപാട് പഴയ പാരമ്പര്യത്തിന് ചേർന്നതല്ല.ശാന്തിയും സമാധാനവും നടപ്പാക്കിയിരുന്ന പ്രസ്ഥാനം പാരമ്പര്യം കാക്കണം. മരിച്ചു പോയവരെ വച്ച് വിലപേശുകയാണ്, ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം 25 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി .പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കുമെന്നും ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകളിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കുമെന്നും കഴിഞ്ഞ വർഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരുമെന്നും അദ്ദേഹം അറിയിച്ചു. അതോടൊപ്പം മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്നത്തിന് താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എക്‌സ്റേ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചെന്ന് ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ട്

പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ സൗജന്യമായി കിട്ടിയ ഒരു കോടിയോളം വിലവരുന്ന എക്‌സ്റേ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് .92.63 ലക്ഷം രൂപയുടെ യൂണിറ്റാണ് നശിച്ചത്. ആശുപത്രിയിൽ ഇപ്പോൾ രണ്ട് എക്സറേ യൂണിറ്റുകളാണ് ആകെ ഉള്ളത്. അപ്പോഴാണ് രോഗികൾ ഉള്ളിടത്തേക്ക് കൊണ്ടുപോകാൻ പറ്റുന്ന അത്യാധുനിക യന്ത്രം അശ്രദ്ധമൂലം നശിച്ചുപോയത്.എലി കരണ്ട ഉപകരണം നന്നാക്കാൻ 30 ലക്ഷം രൂപ ചിലവഴിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മെയ് 21

◾എഐ കാമറ ആരോപണം അന്വേഷിച്ച് ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ടു സമര്‍പ്പിച്ച മുഹമ്മദ് ഹനീഷിനെ വീണ്ടും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറി പദവിക്കൊപ്പം വ്യവസായ വകുപ്പിനു കീഴില്‍ മൈനിംഗ് ആന്‍ഡ് ജിയോളജി പ്ലാന്റേഷന്‍ ചുമതല കൂടി ഹനീഷിനാണ്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നേരത്തെ റവന്യൂ വകുപ്പിലേക്കും പിറകേ ആരോഗ്യവകുപ്പിലേക്കും മാറ്റിയിരുന്നു. ◾തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി.രാജമാണിക്യത്തിന് നഗരവികസന വകുപ്പിന്റെ ചുമതല കൂടി നല്‍കി. വി. വിഗ്നേശ്വരിയെ കോട്ടയം കളക്ടറായി നിയമിച്ചു. […]

Posted inബിസിനസ്സ്

വിദേശത്ത് ഏഴു ലക്ഷം രൂപ വരെയുള്ള ചെലവഴിക്കാം!

വിദേശത്ത് ഒരു സാമ്പത്തിക വര്‍ഷം രാജ്യാന്തര ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഏഴു ലക്ഷം രൂപ വരെയുള്ള ചെലവഴിക്കലിന് നികുതി ചുമത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍. അതേസമയം ഒരു സാമ്പത്തികവര്‍ഷം വിദേശരാജ്യങ്ങളിലെ ഇടപാടുകള്‍ ഏഴുലക്ഷത്തിന് മുകളില്‍ എത്തിയാല്‍ ടിസിഎസ് ആയി 20 ശതമാനം നികുതി ചുമത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതായത് ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിന്റെ പരിധിയില്‍ വരുമെന്ന് അര്‍ത്ഥം. ജൂലൈ ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. രാജ്യാന്തര ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവഴിക്കലാണ് ഇതിന്റെ പരിധിയില്‍ വരുന്നത്. […]

Posted inവിനോദം

‘ദേവര’യിലെ ജൂനിയര്‍ എന്‍ടിആറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

‘ആര്‍ആര്‍ആര്‍’ ചിത്രത്തിലൂടെ ആഗോള തലത്തില്‍ ആരാധകരെ സ്വന്തമാക്കിയ താരമാണ് ജൂനിയര്‍ എന്‍ടിആര്‍. താരത്തിന്റെ ‘ദേവര’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ സിനിമ ആയാണ് ഒരുക്കുന്നത്. ഫസ്റ്റ് ലുക്കില്‍ ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള എന്‍ടിആറിനെയാണ് കാണാനാവുക. എന്‍ടിആറിന്റെ ജന്മദിനത്തിന്റെ തലേ ദിവസമാണ് ഫസ്റ്റലുക്ക് പുറത്തുവിട്ടത്. ദൈവം എന്ന അര്‍ത്ഥം വരുന്ന ദേവര ഇന്ത്യന്‍ ആക്ഷന്‍ ചിത്രങ്ങളില്‍ പുതിയൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കുന്ന പാന്‍ ഇന്ത്യ ചിത്രമായിരിക്കും […]

Posted inവിനോദം

‘മാമന്നന്‍’ചിത്രത്തിലെ ആദ്യഗാനം ‘രാസകണ്ണ്’

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘മാമന്നന്‍’. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നേരത്തെ വന്‍ ശ്രദ്ധ നേടിയിരുന്നു. കമല്‍ഹാസന്‍ നായകനായ ‘വിക്രം’ എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നന്‍. ജൂണില്‍ സിനിമ തിയേറ്ററുകളില്‍ എത്തും. ഇപ്പോള്‍ ചിത്രത്തിലെ ആദ്യഗാനം ഇറങ്ങി. നടന്‍ വടിവേലുനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. എആര്‍ റഹ്മാനാണ് ഗാനത്തിന് സംഗീതം […]

Posted inഓട്ടോമോട്ടീവ്

പോളോ ജിടിഐ 25 പുറത്തിറക്കി ഫോക്സ്വാഗണ്‍

ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്സ്വാഗണ്‍ അതിന്റെ പ്രത്യേക പതിപ്പായ പോളോ ജിടിഐ 25 പുറത്തിറക്കി. 25 വര്‍ഷത്തെ ഹാച്ച്ബാക്കിന്റെ യാത്രയെ ഓര്‍മിപ്പിക്കുന്നതാണ് പ്രത്യേക മോഡല്‍. ജര്‍മ്മനിയില്‍ 35,205 യൂറോ (ഏകദേശം 31.42 ലക്ഷം രൂപ) പ്രാരംഭ വിലയുമായി ആഗോള വിപണിയില്‍ പോളോ ജിടിഐയുടെ സ്‌പെഷ്യല്‍ എഡിഷന്‍ 25 വേരിയന്റിനെ ഫോക്‌സ്വാഗണ്‍ അവതരിപ്പിച്ചത്. ഈ എക്സ്‌ക്ലൂസീവ് കാറിന്റെ ഓര്‍ഡര്‍ ബുക്കുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. കമ്പനിയുടെ വെബ്‌സൈറ്റ് അല്ലെങ്കില്‍ ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച് ബുക്ക് ചെയ്യാം. 2.0 ലിറ്റര്‍ 4 […]