പാലക്കാട് ജില്ലാ ആശുപത്രിയിൽ സൗജന്യമായി കിട്ടിയ ഒരു കോടിയോളം വിലവരുന്ന എക്സ്റേ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് .92.63 ലക്ഷം രൂപയുടെ യൂണിറ്റാണ് നശിച്ചത്. ആശുപത്രിയിൽ ഇപ്പോൾ രണ്ട് എക്സറേ യൂണിറ്റുകളാണ് ആകെ ഉള്ളത്. അപ്പോഴാണ് രോഗികൾ ഉള്ളിടത്തേക്ക് കൊണ്ടുപോകാൻ പറ്റുന്ന അത്യാധുനിക യന്ത്രം അശ്രദ്ധമൂലം നശിച്ചുപോയത്.എലി കരണ്ട ഉപകരണം നന്നാക്കാൻ 30 ലക്ഷം രൂപ ചിലവഴിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
എക്സ്റേ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്
