Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദില്ലിയിൽ ഭരണാധികാരം സംബന്ധിച്ച തർക്കം വീണ്ടും നിയമപോരാട്ടത്തിലേക്ക്

സ്ഥലം മാറ്റം,നിയമനം എന്നിവയ്ക്ക് പുതിയ അതോറിറ്റി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെതിരെ ആം ആദ്മി പാർട്ടി കോടതിയെ സമീപിച്ചേക്കും. ഇതേ തുടർന്ന് ദില്ലിയിലെ ഭരണാധികാരം സംബന്ധിച്ച തർക്കം വീണ്ടും നിയമപോരാട്ടത്തിലേക്ക്. സുപ്രിം കോടതി ഭരണഘടന ബെഞ്ചിൻ്റെ വിധിയിൽ പുനപരിശോധന ആവശ്യപ്പെട്ട് കേന്ദ്രം ഹർജി നൽകി.ഓർഡിനൻസിനെതിരെ ആംആദ്മി പാര്‍ട്ടി സുപ്രിം കോടതിയെ സമീപിച്ചേക്കും.ഇതിനായി കൂടിയാലോചന തുടങ്ങി .കേന്ദ്രനടപടി ജനാധിപത്യവിരുദ്ധമെന്ന് എഎപി വിമർശിച്ചു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മെയ് 20

◾സംസ്ഥാനത്തു ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്താന്‍ നീക്കം. മൂന്നു നിലയങ്ങളില്‍ നിന്ന് 465 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിന് ഒപ്പു വച്ച നാലു ദീര്‍ഘകാല കരാറുകള്‍ക്കു റഗുലേറ്ററി കമ്മിഷന്‍ അന്തിമാനുമതി നിഷേധിച്ചതാണ് വൈദ്യുതി പ്രതിസന്ധിക്കു കാരണം. വൈദ്യുതി ബോര്‍ഡ് അപ്പെല്ലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കുന്നുണ്ട്. ◾രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍. നോര്‍ത്ത് ഗേറ്റില്‍ സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ജീവനക്കാരെ പൊലീസ് കടത്തിവിട്ടതോടെയാണു സംഘര്‍ഷമുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രാവിലെ ഏഴോടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തര്‍ക്ക മേഖലയിലെ യോഗം അംഗീകരിക്കാനാവില്ലെന്ന് ചൈന

തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെയാണ് വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട ജി 20 യോഗം ശ്രീനഗറില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കശ്മീര്‍ പുന:സംഘടനക്ക് പിന്നാലെ ഇതാദ്യമായാണ് ഇത്രയും പ്രാധാന്യമുള്ള യോഗം ശ്രീനഗറില്‍ സംഘടിപ്പിക്കുന്നത്. ഇതേ തുടർന്ന് തര്‍ക്കമേഖലയില്‍ യോഗം നടത്തുന്നതിനെ അംഗീകരിക്കാനാവില്ലെന്നും പിന്നാലെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും ചൈന വ്യക്തമാക്കി.ശ്രീനഗര്‍ ഇന്ത്യയുടെ ഭാഗമാണെന്നും, എവിടെയും യോഗം നടത്താനുള്ള അധികാരമുണ്ടെന്ന് ഇന്ത്യയും തിരിച്ചടിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതലയിലേക്ക് മുഹമ്മദ് ഹനീഷ് തിരിച്ചെത്തും

മുഹമ്മദ് ഹനീഷീന് വീണ്ടും വ്യവസായ വകുപ്പ്. ആരോഗ്യവകുപ്പ് സെക്രട്ടറി പദവിക്കൊപ്പം വ്യവസായ വകുപ്പിന് കീഴിൽ മൈനിം​ഗ് ആന്റ് ജിയോളജി പ്ലാന്റേഷൻ ചുമതല കൂടി ഹനീഷിനായിരിക്കും. എം.ജി രാജമാണിക്യത്തിന് തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സ്ഥാനത്തിനൊപ്പം നഗരവികസന വകുപ്പിന്റെ ചുമതലയും നൽകി. അതുപോലെ വി. വിഗ്നേശ്വരി കോട്ടയം കളക്ടറായും, സ്നേഹിൽ കുമാറിന് കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടറായും, ശിഖ സുരേന്ദ്രൻ കെറ്റിഡിസി മാനേജിംഗ് ഡയറക്ടറായും ചുമതലയേൽക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർണാടകയിൽ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു

ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷി നിർത്തി സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റതിനെ തുടർന്ന് ജി പരമേശ്വര കെ എച്ച് മുനിയപ്പ, മലയാളി കെ ജെ ജോർജ്, എം ബി പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഢി. സമീർ അഹമ്മദ് ഖാൻ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി മാറിയ ചടങ്ങിൽ നിതീഷ് കുമാർ, മെഹബൂബ മുഫ്തി, എം കെ സ്റ്റാലിൻ, കമൽ നാഥ്, സീതാറാം യെച്ചൂരി, കമൽ […]

Posted inബിസിനസ്സ്

ലാഭം നേടുന്ന കമ്പനികളില്‍ റിലയന്‍സ് കഴിഞ്ഞാല്‍ എസ്.ബി.ഐ.

ഏറ്റവുമധികം ലാഭം നേടുന്ന ഇന്ത്യന്‍ കമ്പനികളുടെ പട്ടികയില്‍ രണ്ടാംസ്ഥാനത്ത് എസ്.ബി.ഐ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 57 ശതമാനം വളര്‍ച്ചയോടെ 55,648 കോടി രൂപയുടെ ലാഭമാണ് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് സ്വന്തമാക്കിയത്. അറ്റ പലിശ വരുമാനത്തിലെ കുതിപ്പാണ് ഈ നേട്ടം കുറിക്കാന്‍ ബാങ്കിന് സഹായകമായത്. റിലയന്‍സിനെ കൂടാതെ 50,000 കോടി രൂപയ്ക്കുമേല്‍ ലാഭം നേടിയ ഏക കമ്പനിയും എസ്.ബി.ഐയാണ്. 66,702 കോടി രൂപയുടെ ലാഭമാണ് ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് രേഖപ്പെടുത്തിയത്. […]

Posted inടെക്നോളജി

യു.പി.ഐ 123 പേ സൗകര്യമുള്ള നോക്കിയ ഫീച്ചര്‍ ഫോണുകളെത്തി!

സ്മാര്‍ട്ട്ഫോണുകളില്‍ ലഭ്യമായ യു.പി.ഐ സേവനം ഫീച്ചര്‍ ഫോണുകളിലും ഉപയോഗിക്കാന്‍ സഹായിക്കുന്ന യു.പി.ഐ 123 പേ സൗകര്യമുള്ള മോഡലുകള്‍ അവതരിപ്പിച്ച് നോക്കിയ. ഇന്‍-ബില്‍റ്റ് യു.പി.ഐ 123 പേ സൗകര്യമാണ് പുതിയ നോക്കിയ 105 (2023), നോക്കിയ 106 4ജി ഫീച്ചര്‍ ഫോണുകളിലുള്ളത്. ഇന്ററാക്ടീവ് വോയിസ് റെസ്പോണ്‍സ് നമ്പര്‍, ഫീച്ചര്‍ഫോണ്‍ ആപ്പ്, മിസ്ഡ് കോള്‍, ശബ്ദാധിഷ്ഠിത പേയ്മെന്റ് എന്നീ സംവിധാനങ്ങള്‍ വഴി യു.പി.ഐ ഇടപാട് നടത്താവുന്ന സൗകര്യമാണ് നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അവതരിപ്പിച്ച യു.പി.ഐ 123 പേ. […]

Posted inവിനോദം

ബാബു ആന്റണിയും മകന്‍ ആര്‍തറും ‘ദ ഗ്രേറ്റ് എസ്‌കേപ്’ ട്രെയിലര്‍

ബാബു ആന്റണി നായകനാകുന്ന പുതിയ ചിത്രമാണ് ‘ദ ഗ്രേറ്റ് എസ്‌കേപ്’. സന്ദീപ് ജെ എല്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ബാബു ആന്റണിയുടെ മകന്‍ ആര്‍തറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ‘ദ ഗ്രേറ്റ് എസ്‌കേപ്പെ’ന്ന ചിത്രം പൂര്‍ണമായും യുഎസില്‍ ആണ് ഷൂട്ട് ചെയ്യുന്നത്. ബാബു ആന്റണി ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളും വേഷമിടുന്നുണ്ട്. തകര്‍പ്പന്‍ ഒരു ആക്ഷന്‍ ചിത്രമായിരിക്കും ഇത് എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്താമാകുന്നത്. അമേരിക്കയിലെ മാഫിയ ലഹരിക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് […]

Posted inവിനോദം

ദിലീഷ് പോത്തന്‍ നിര്‍മാതാവാകുന്ന ‘ഒ.ബേബി’ ടീസര്‍

രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഒ.ബേബി’യുടെ ടീസര്‍ ഇറങ്ങി. മമ്മൂട്ടിയാണ് ടീസര്‍ ലോഞ്ച് ചെയ്തത്. രഞ്ജന്‍ പ്രമോദ് ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ എത്തുന്ന ആദ്യ ചിത്രമെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍. നായകനാകുന്നതിന് ഒപ്പം ദിലീഷ് പോത്തന്‍ നിര്‍മ്മാതാവുമാകുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ള ചിത്രമാണ് ‘ഒ ബേബി’ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി […]

Posted inഓട്ടോമോട്ടീവ്

നിസാന്‍ മാഗ്നൈറ്റ് ഗെസ മെയ് 26 ന് അവതരിപ്പിക്കും

ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാന്‍ ഇന്ത്യ അതിന്റെ മാഗ്നൈറ്റ് സബ്കോംപാക്റ്റ് എസ്യുവിയുടെ പുതിയ പ്രത്യേക പതിപ്പായ ഗെസ എഡിഷന്‍ 2023 മെയ് 26 -ന് അവതരിപ്പിക്കും. നിസാന്‍ മാഗ്നൈറ്റ് ഗെസ എഡിഷന്‍ ജാപ്പനീസ് തീയറ്ററില്‍ നിന്നും അതിന്റെ സംഗീത തീമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ മോഡലിനെ അപേക്ഷിച്ച് ഈ മോഡലിന് കുറച്ച് സൗന്ദര്യവര്‍ദ്ധക മെച്ചപ്പെടുത്തലുകളും പുതിയ സവിശേഷതകളും ലഭിക്കാന്‍ സാധ്യതയുണ്ട്. അതിന്റെ സംഗീതാനുഭവം മെച്ചപ്പെടുത്തുന്നതിനായി, കാര്‍ നിര്‍മ്മാതാവ് പ്രത്യേക പതിപ്പ് ജെബിഎല്‍ സ്പീക്കറുകള്‍ ഉപയോഗിച്ച് […]