തിങ്കളാഴ്ച വരെ സമീർ വാങ്കഡെക്കെതിരെ സിബിഐയുടെ നിർബന്ധിത നടപടി പാടില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. സിബിഐയുടെ എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഷാരൂഖ് ഖാനുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ വാങ്കഡെ കോടതിയിൽ സമർപ്പിച്ചു. ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരനടപടിയുടെ ഭാഗമായാണ് തനിക്കെതിരായി കേസ് എന്നാണ് ഹർജിയിൽ സമീർ വാങ്കഡെ ചൂണ്ടിക്കാണിക്കുന്നത്.
വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് വര്‍ദ്ധിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശനിരക്ക് മെയ് 20ന് പ്രാബല്യത്തില്‍ വരുന്നവിധം വര്‍ദ്ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) ആണ് 0.10 ശതമാനം വരെ ഉയരുകയെന്ന് ബാങ്ക് വ്യക്തമാക്കി. ഏപ്രിലിലും ബാങ്ക് എം.സി.എല്‍.ആര്‍ 0.10 ശതമാനം കൂട്ടിയിരുന്നു. പുതുക്കിയ നിരക്കുപ്രകാരം ഓവര്‍നൈറ്റ് കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 8.8 ശതമാനത്തില്‍ നിന്ന് 8.9 ശതമാനമാകും. ഒരുമാസക്കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 8.85ല്‍ നിന്ന് 8.95 ശതമാനത്തിലേക്കും […]
‘അജയന്റെ രണ്ടാം മോഷണം’ ചിത്രത്തിന്റെ 3ഡി ടീസര്‍
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ 3ഡി ടീസര്‍ പുറത്തെത്തി. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ചിത്രമായാണ് എത്തുന്നത്. ചിത്രം പകര്‍ന്നു തരുന്ന ചോതിക്കാവിലെ മായകാഴ്ചകളുടെ രൂപമാണ് ടീസറിലൂടെ പ്രേക്ഷകനിലേക്ക് എത്തിക്കുന്നത്. പ്രഖ്യാപന വേളയില്‍ തന്നെ ഏറെ ശ്രദ്ധ നേടിയ ബിഗ് ബജറ്റ് ചിത്രത്തില്‍ ടൊവിനോ ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്നു. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പീരിയോഡിക്കല്‍ എന്റര്‍ടെയ്‌നറായ ചിത്രത്തിന്റെ […]
‘അബ്രഹാം ഓസ്‌ലര്‍’ ചിത്രത്തില്‍ ജയറാം നായകന്‍
യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ ചിത്രത്തില്‍ ജയറാം നായകന്‍. അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘അബ്രഹാം ഓസ്‌ലര്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കും. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് പ്രോജക്റ്റ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. തൃശൂര്‍, കോയമ്പത്തൂര്‍, വയനാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് പുറത്തെത്തിയ പോസ്റ്ററില്‍ ജയറാം. 2020 ല്‍ പുറത്തെത്തിയ അഞ്ചാം പാതിരാ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം […]
കോംപസിന്റെ പെട്രോള്‍ മോഡല്‍ പിന്‍വലിച്ച് ജീപ്പ് ഇന്ത്യ
കോംപസിന്റെ പെട്രോള്‍ മോഡല്‍ പിന്‍വലിച്ച് ജീപ്പ് ഇന്ത്യ. 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ മോഡലിന്റെ നിര്‍മാണമാണ് കമ്പനി അവസാനിപ്പിച്ചത്. ബിഎസ് 6 ഫെയ്‌സ് 2 മലിനീകരണ മാനദണ്ഡത്തിലേക്ക് ഉയര്‍ത്താത്തതാണ് പെട്രോള്‍ എന്‍ജിന്‍ പിന്‍വലിക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷം അവസാനം പെട്രോള്‍ മാനുവല്‍ വകഭേദത്തിന്റെ ഉത്പാദനം ജീപ്പ് നിര്‍ത്തിയിരുന്നു. ഡിസിടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുമായി എത്തുന്ന കോംപസിന്റെ നിര്‍മാണമാണ് ഇപ്പോള്‍ അവസാനിപ്പിച്ചത്. ഇന്ത്യയില്‍ ജീപ്പ് കോംപസിന്റെ വില്‍പനയുടെ 50 ശതമാനവും പെട്രോള്‍ മോഡലായിരുന്നു. രാജ്യാന്തര വിപണിയില്‍ 1.4 […]
പിള്ളയുടെ തള്ളുകള്‍
ഓര്‍മ്മകള്‍ എപ്പോഴും ഹൃദയത്തോട് ചേര്‍ത്തു വെക്കാനുള്ളതാണ് അവയ്ക്ക് തിളക്കം കൂടുന്നത് അത് അക്ഷരങ്ങള്‍ ആകുമ്പോള്‍ ആണ്. ഇന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരുപാട് നഷ്ടബോധത്തോടെ ഓര്‍മ്മയില്‍ തെളിയുന്ന ഒരു കാലം എല്ലാവര്‍ക്കും ഉണ്ട്. ‘പിള്ളയുടെ തള്ളുകള്‍’ അങ്ങനെ ഓര്‍ത്തെടുത്ത 27 അനുഭവങ്ങള്‍, 27 നര്‍മ്മങ്ങളായി. സുകേഷ് രാമകൃഷ്ണ പിള്ളയുടെ 27 കഥകളിലൂടെ ചിന്തിക്കാം, അതിലും ഉപരി മനസ്സ് തുറന്ന് ചിരിക്കാം. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 270 രൂപ.
അദാനി ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ സെബിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കി വിദഗ്ധസമിതി
അദാനി ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ സെബിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കി സുപ്രിംകോടതി നിയമിച്ച വിദഗ്ധസമിതി. വിവാദവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നിയമിച്ച ആറംഗ വിദഗ്ധസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മിനിമം ഷെയര്‍ ഹോള്‍ഡിംഗ് ഉറപ്പാക്കുന്നതില്‍ സെബിയ്ക്ക് വീഴ്ചയില്ലെന്നും അദാനി വിഷയത്തില്‍ സെബിയ്ക്ക് വീഴ്ച പറ്റിയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സമിതി കോടതിയെ അറിയിച്ചു.
പ്രമേഹത്തെ തടയാന്‍ വിറ്റാമിന്‍ കെയ്ക്ക് സാധിക്കും!
പ്രമേഹമുള്ളവരുടെ ശരീരം മുറിഞ്ഞാല്‍ രക്തം കട്ടപിടിക്കാന്‍ വളരെ പ്രയാസമാണ്. ഇത്തരക്കാര്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റായ വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ പ്രമേഹത്തെ തടയാന്‍ വിറ്റാമിന്‍ കെയ്ക്ക് സാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. മോണ്‍ട്രില്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരുടെതാണ് പുതിയ കണ്ടുപിടിത്തം. ജേണല്‍ സെല്‍ റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാറ്റിക് ബീറ്റാ കോശങ്ങളില്‍ വിറ്റാമിന്‍ കെ യുടെ വലിയ തോതിലുള്ള […]
രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങി ആര്‍ബിഐ
രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങി ആര്‍ബിഐ. രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നിലവില്‍ ആളുകളുടെ കൈവശമുള്ള 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. അതേസമയം നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചിട്ടുണ്ട്. നോട്ടുകള്‍ വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കി.
രാത്രി വാര്‍ത്തകള്‍
രണ്ടായിരം രൂപ കറന്‍സി റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. സെപ്റ്റംബര്‍ 30 വരെ രണ്ടായിരത്തിന്റെ കറന്‍സികള്‍ ഉപയോഗിക്കാം. 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവച്ചു. 2000 രൂപാ നോട്ടുകള്‍ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടായിരത്തിന്റെ കറന്‍സികള്‍ കൈയിലുള്ളവര്‍ ബാങ്കുകളില്‍ നല്‍കി പകരം കറന്‍സികള്‍ കൈപ്പറ്റാവുന്നതാണ്. 2016 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ഞുറിന്റെയും ആയിരത്തിന്റേയും നോട്ടുകള്‍ റദ്ദാക്കി പകരം പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പുറത്തിറക്കിയത്. എസ്എസ്എല്‍സിക്ക് ഇത്തവണ 68,604 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ്. […]
