Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ ഫാഫ് ഡു പ്ലെസിസിനെയും ഉൾപ്പെടുത്തണമെന്ന് ദിനേഷ് കാർത്തിക്

ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ ഫാഫ് ഡു പ്ലെസിസിനെയും ഉൾപ്പെടുത്തണമെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ദിനേഷ് കാർത്തിക്. താരം കളിച്ചില്ലെങ്കിൽ അത് ടീമിന് വലിയ നഷ്ടമാകുമെന്നും കാർത്തിക് അഭിപ്രായപ്പെട്ടു. ഇന്ത്യൻ പിച്ചുകളിൽ സ്ഥിരതയോടെ കളിക്കുന്ന താരമാണ് ഡു പ്ലെസിസ്. താരത്തെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരികെ കൊണ്ടുവരണമെന്നും കാർത്തിക് പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകാൻ കഴിയില്ലെന്ന് മന്ത്രി എം.ബി.രാജേഷ്

ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകാൻ അനുവദിക്കണമെന്ന തൃക്കാക്കര നഗരസഭയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ഇളവ് ആവശ്യപ്പെട്ട് നേരിൽക്കണ്ട നഗരസഭ ചെയർപേഴ്സണെ ഇക്കാര്യം മന്ത്രി അറിയിച്ചു. നഗരസഭയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് മന്ത്രി വ്യക്തമാക്കി. ബ്രഹ്മപുരത്തേക്ക് പോയ കൊച്ചി കോർപ്പറേഷന്റെ മാലിന്യവണ്ടികൾ യുഡിഎഫ് കൗൺസിലർമാർ തടഞ്ഞ നടപടി നിർഭാഗ്യകരമെന്ന് മേയർ എം അനിൽകുമാർ വ്യക്തമാക്കിയിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോട്ടയത്തും കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിഡി സതീശൻ ഈ ആവശ്യം ഉന്നയിച്ചത്. നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നും സമയബന്ധിതമായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത് നല്‍കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിൽ 15 ദിവസത്തിന് ശേഷം കാലവർഷം എത്തും

കാലവർഷം ബംഗാൾ ഉൾക്കടലിൽ എത്തിച്ചേർന്നു. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടി/  മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം കേരളത്തിൽ ഇന്നും നാളെയും (മെയ്‌ 19 & 20 ) ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരളത്തിൽ 15 ദിവസത്തിന് ശേഷം കാലവർഷം എത്തും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വില കൃത്രിമം നിയന്ത്രിക്കാൻ സെബി പരാജയപ്പെട്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സുപ്രിം കോടതി

സെബിക്ക് വീഴ്ച്ച വന്നിട്ടില്ലെന്ന് റിപ്പോർട്ട്. അദാനി ഹിൻഡൻ ബെർഗ് റിപ്പോർട്ടിൽ സെബിക്ക് ക്ലീൻ ചിറ്റ് നൽകി സുപ്രീം കോടതി നിയോഗിച്ച സമിതി. സെബി പരാജയപ്പെട്ടെന്ന് ഇപ്പോൾ നിഗമനത്തിൽ എത്താനാകില്ലെന്നും. വില കൃത്രിമം നിയന്ത്രിക്കാൻ സെബി പരാജയപ്പെട്ടെന്ന് ഇപ്പോൾ പറയാനാകില്ല,ഹിൻഡൻ ബെർഗ് റിപ്പോർട്ടിൽ പുതിയ കണ്ടെത്തലുകൾ ഒന്നുമില്ല. അദാനി ഓഹരി വില നിയന്ത്രിക്കുന്നതിൽ സെബിക്ക് എന്തെങ്കിലും വീഴ്ച്ച പറ്റിയെന്ന് നിലവിലെ സാഹചര്യത്തിൽ പറയാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കാ‌ട്ടുപോത്തിനെ വെടിവെക്കാൻ ജില്ലാ കലക്ടർ ഉത്തരവി‌ട്ടു

എരുമേലിയിൽ രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാ‌ട്ടുപോത്തിനെ വെടിവെക്കാൻ ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവി‌ട്ടു. ജില്ലാ പൊലീസ് മേധാവി, ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ തുടങ്ങിയ ഉന്നത ഉദ്യോ​ഗസ്ഥരുമായി കൂടിയാലോചിച്ചാണ് വെടിവെക്കാൻ ഉത്തരവിട്ടത്. കാട്ടുപോത്ത് ഉൾവനത്തിലേക്ക് പോയില്ലെങ്കിൽ ഇനിയും ആക്രമണത്തിന് സാധ്യതയുണ്ടെന്നും നിലവിൽ ജനവാസ മേഖലയിലാണ് പോത്തുള്ളതെന്നും ജനം പരിഭ്രാന്തിയിലാണെന്നും ഉത്തരവിൽ പറയുന്നു.ജില്ലാ പൊലീസ് മേധാവിക്കാണ് ഉത്തരവ് നടപ്പാക്കേണ്ട ചുമതല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സാരംഗിന്അന്ത്യാഞ്ജലി അർപ്പിക്കാൻ സഹപാഠികളും അദ്ധ്യാപകരും

കണ്ണീരോർമയായി സാംരംഗ് . ഫുട്ബോളറാവാൻ കൊതിച്ച സാരംഗ് എല്ലാ വിഷയത്തിനും A+ നേടി. വാഹനാപകടത്തിൽ മരിച്ച സാരംഗിന്റെ അവയവങ്ങൾ ദാനം ചെയ്തിരുന്നു.  അന്ത്യാഞ്ജലി അർപ്പിക്കാൻ സഹപാഠികളും അദ്ധ്യാപകരുമെത്തി. ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ബി.ആർ.സാരംഗ് അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനു സമീപത്ത് വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എസ് എസ് എൽ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

എസ് എസ് എൽ സി പരീക്ഷാ ഫലം മന്ത്രി വി ശിവൻ കുട്ടി പ്രഖ്യാപിച്ചു.99. 7 % വിജയം. വിജയ ശതമാനത്തിൽ വർധന.417864 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.ഏറ്റവും കൂടുതൽ വിജയം കണ്ണൂരിലും ഏറ്റവും കുറവ് വയനാട് ജില്ലയിലുമാണ്.പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലകളിൽ 100% വിജയം നേടി.68604 വിദ്യാർത്ഥികൾക്ക് ഫുൾ A+.2581 സ്കൂളുകൾക്ക്100% വിജയം.കഴിഞ്ഞ തവണത്തേക്കാൾ വിജയ ശതമാനം കൂടിയെന്നും, സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരത്തോടെ നൽകുമെന്നും സേ പരീക്ഷ ജൂൺ 7 മുതൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മെയ് 19

◾സംസ്ഥാനത്തു കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. എരുമേലിയില്‍ രണ്ടു പേരും കൊല്ലത്ത് ഒരാളുമാണു മരിച്ചത്. എരുമേലി കണമലയില്‍ കാട്ടുപോത്ത് രണ്ടുപേരെ കുത്തിക്കൊന്നു. പുറത്തേല്‍ ചാക്കോച്ചന്‍ (70) , പ്ലാവനാക്കുഴിയില്‍ തോമാച്ചന്‍ (60) എന്നിവരാണു മരിച്ചത്. കണമല അട്ടിവളവില്‍ ഇന്ന് രാവിലെയാണ് ആക്രമണം. വനപാലകര്‍ക്കെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. കൊല്ലത്ത് പ്രവാസിയായ ആയുര്‍ പെരിങ്ങള്ളൂര്‍ കൊടിഞ്ഞല്‍ കുന്നുവിള വീട്ടില്‍ സാമുവല്‍ വര്‍ഗീസ് (64) ആണ് മരിച്ചത്. റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ പിറകില്‍നിന്ന് പാഞ്ഞത്തി ആക്രമിക്കുകയായിരുന്നു. ◾അദാനിക്കെതിരായ ഹിന്‍ഡന്‍ബെര്‍ഗ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ട്രെയിൻ തീവയ്പ് കേസില്‍ മൊഴി നൽകാനെത്തിയ യുവാവിന്‍റെ പിതാവ് മരിച്ച നിലയിൽ

എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസുമായി ബന്ധപ്പെട്ട് ദില്ലിയില്‍ ഒമ്പത് ഇടങ്ങളില്‍ എൻഐഎ പരിശോധന നടത്തിയിരുന്നു. പ്രതി ഷാറൂഖ് സെയ്ഫിയുടെ വീട്ടിലും, സമീപ സ്ഥലങ്ങളിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. അതേസമയം കേസിൽ മൊഴി നൽകാനെത്തിയ യുവാവിന്റെ പിതാവ് കൊച്ചിയിലെ ഹോട്ടലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷഹീൻ ബാഗ് സ്വദേശി മുഹമ്മദ് ഷാഫിക്കാണ് മരിച്ചത്. ഇയാളുടെ മകൻ മുഹമ്മദ് മോനിസിനെ എൻ ഐ എ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്നു രാവിലെ വീണ്ടും എൻ ഐ എ […]