Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടിടങ്ങളിലായി മൂന്ന് മരണം

എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചു.പുറത്തേൽ ചാക്കോച്ചൻ പ്ലാവനാക്കുഴിയിൽ തോമാച്ചൻ എന്നിവരാണ് മരിച്ചത്. കണമല അട്ടി വളവിൽ ഇന്ന് രാവിലെയാണ് സംഭവം. സ്ഥലത്ത് നാട്ടുകാരും വനപാലകരുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് സംഘർഷാവസ്ഥയിലെത്തുകയും ചെയ്തു. കൊടിഞ്ഞൽ സ്വദേശി വർഗീസാണ് അഞ്ചലിൽ മരിച്ചത്. കണമലയിൽ നാട്ടുകാർ റോസ് ഉപരോധിക്കുന്നു.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

സംസ്ഥാനത്തു കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. എരുമേലിയില്‍ രണ്ടു പേരും കൊല്ലത്ത് ഒരാളുമാണു മരിച്ചത്. എരുമേലി കണമലയില്‍ കാട്ടുപോത്ത് രണ്ടുപേരെ കുത്തിക്കൊന്നു. പുറത്തേല്‍ ചാക്കോച്ചന്‍ (70) , പ്ലാവനാക്കുഴിയില്‍ തോമാച്ചന്‍ (60) എന്നിവരാണു മരിച്ചത്. കണമല അട്ടിവളവില്‍ ഇന്ന് രാവിലെയാണ് ആക്രമണം. വനപാലകര്‍ക്കെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. കൊല്ലത്ത് പ്രവാസിയായ ആയുര്‍ പെരിങ്ങള്ളൂര്‍ കൊടിഞ്ഞല്‍ കുന്നുവിള വീട്ടില്‍ സാമുവല്‍ വര്‍ഗീസ് (64) ആണ് മരിച്ചത്. റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ പിറകില്‍നിന്ന് പാഞ്ഞത്തി ആക്രമിക്കുകയായിരുന്നു. തീവ്രവാദ കേസിലെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു

ഇ പോസ് മെഷീൻ സെർവർ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു.സിസ്റ്റം തകരാർ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയെന്നും സാങ്കേതിക തകരാർ അര മണിക്കൂറിൽ പരിഹരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനില്‍ പ്രതികരിച്ചു. സെർവർ തകരാര്‍ മൂലം കഴിഞ്ഞ മാസം പകുതിയിലേറെ കാർഡുടമകൾക്കാണ് റേഷൻ മുടങ്ങിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഐജി പി.വിജയനെ സസ്പെൻ്റ് ചെയ്തതിൽ ഐപിഎസുകാർക്കിടയിൽ അതൃപ്തി

മികച്ച അന്വേഷണ ഉദ്യോഗസ്ഥനായ ഐജി പി.വിജയനെ സസ്പെൻ്റ് ചെയ്തതിൽ ഐപിഎസുകാർക്കിടയിൽ അതൃപ്തി.പ്രമാദമായ പല കേസുകളും തെളിയിച്ച ഉദ്യോഗസ്ഥനും കൂടാതെ സേനയെ പല മേഖലയിൽ പ്രശസ്തിയിലേക്ക് നയിച്ച പി വിജയനെതിരായ കടുത്ത നടപടി എടുത്തതിന്റെ അമ്പരപ്പിലാണ് പൊലീസുകാർ. തീവ്രവാദ കേസിലെ പ്രതിയുടെ സഞ്ചാരവിവരം ചോർന്നതിൻ്റെ പേരിൽ വിജയന് കീഴിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളിച്ചുവെന്ന പേരിൽ എടുത്ത നടപടി കടുത്തുവെന്നാണ് വിമര്‍ശനം. സേനക്കുള്ളിലെ ചേരിപ്പോരാണ് നടപടിക്ക് പിന്നിലെ യാഥാര്‍ത്ഥ കാരണമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിദ്ധരാമയ്യയും ശിവകുമാറും വീണ്ടും ദില്ലിയിലേക്ക്

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ കർണാടകയിൽ ആരെയൊക്കെ മന്ത്രിസഭയിലെടുക്കണമെന്ന കാര്യത്തിൽ ഹൈക്കമാൻഡുമായി കൂടിയാലോചിച്ചാവും അന്തിമ തീരുമാനം. ഉപമുഖ്യമന്ത്രി പദം പ്രതീക്ഷിച്ച ലിംഗായത്ത്, ദളിത് , മുസ്ലിം വിഭാഗങ്ങളിൽ നിന്ന് വലിയ സമ്മർദ്ദവുമുണ്ട്.അതേസമയം സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ പാ‍ർട്ടികളുടെ സംഗമവേദിയാക്കാനാണ് കോൺ​ഗ്രസ് നീക്കം. ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കാനാണ് തീരുമാനം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതി സന്ദീപുമായി കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പുലർച്ചെ തെളിവെടുപ്പ് നടത്തി

ഡോക്ടർ വന്ദനാദാസ് കൊലക്കേസ് പ്രതി സന്ദീപുമായി കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പുലർച്ചെ തെളിവെടുപ്പ് നടത്തി. കൊലപാതകം വിശദീകരിക്കുന്നതോടൊപ്പം ഒരു മുറിയിൽ കയറിയതു മാത്രമേ ഓർമ്മയുള്ളൂവെന്നും മൊഴി നല്കി. കത്രിക ഉപേക്ഷിച്ചതെവിടെയെന്നും വെളിപ്പെടുത്തി. അതോടൊപ്പം ഇന്നലെ സന്ദീപിന്റെ മെഡിക്കൽ പരിശോധന നടത്തിയിരുന്നു. മൂന്ന് സൈക്യാട്രിസ്റ്റുകൾ ഉൾപ്പെടെ ഏഴ് ഡോക്ടറർമാരുടെ നേതൃത്വത്തിലായിരുന്നു മെഡിക്കൽ പരിശോധന. പരിശോധന ഫലം ഇന്ന് ലഭിക്കുെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മെയ് 19

◾സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. വാര്‍ഡുകളില്‍ രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കാവൂ, അത്യാഹിത വിഭാഗത്തിലുള്ള രോഗിക്കൊപ്പം രണ്ടു പേരെ വരെ അനുവദിക്കാം എന്നീ നിര്‍ദേശങ്ങളുമുണ്ട്. സിസിടിവി ക്യാമറ, പൊലീസ് ഔട്ട് പോസ്റ്റ്, അലാറം സംവിധാനം എന്നിവ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണം. സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ടു ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ◾എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്നു പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിരമിക്കൽ സൂചന നൽകി ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ

വിരമിക്കൽ സൂചന നൽകി ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ. 2024 ടെന്നീസിലെ അവസാന വർഷമായിരിക്കുമെന്ന് നദാൽ. അതേസമയം പരുക്കിനെ തുടർന്ന് 2023 ലെ ഫ്രഞ്ച് ഓപ്പണിൽ നിന്ന് നദാൽ പിന്മാറി. 2005-ൽ അരങ്ങേറ്റം കുറിച്ച 22 ഗ്രാൻഡ് സ്ലാം ജേതാവ് 19 വർഷത്തിനിടെ ഇതാദ്യമായാണ് ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറുന്നത്.

Posted inലേറ്റസ്റ്റ്

കുഞ്ഞു മനുഷ്യന്‍ കുരുത്തംകെട്ടാല്‍

സോഷ്യല്‍ മീഡിയയില്‍ കുഞ്ഞു കുസൃതി താരമെന്നു തെറ്റിദ്ധരിക്കപ്പെട്ട് പതിനായിരക്കണക്കിന് ആരാധകരെ സ്വന്തമാക്കി സെലിബ്രേറ്റിയായി വളര്‍ന്ന താരമാണ് ഹസ്ബുള്ള മഗോമെഡോവ്. ഈ കുഞ്ഞു മനുഷ്യന്‍ റഷ്യന്‍ റിപ്പബ്ലിക്കായ ഡാഗെസ്താനില്‍ അറസ്റ്റിലായി. ഒരു സുഹൃത്തിന്റെ വിവാഹ ആഘോഷത്തിനു നാലു സുഹൃത്തുക്കള്‍ക്കൊപ്പം പോയ ഹസ്ബുള്ളയും കൂട്ടുകാരും അവരുടെ കാറുകള്‍ റോഡില്‍ ഡ്രിഫ്റ്റ് ചെയ്യുകയും വട്ടം കറക്കുകയും ചെയ്ത് മറ്റുള്ള വാഹനങ്ങള്‍ക്കു തടസമുണ്ടാക്കുകയും യാത്രക്കാരെ അമ്പരപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. കുട്ടിത്തം നിറഞ്ഞ മുഖമാണ് 21 കാരനായ ഹസ്ബുള്ളയുടെ സവിശേഷമായ ആകര്‍ഷണീയത. റെസ്ലിങ് താരങ്ങളെപോലും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കാൻ തീരുമാനം

കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. എന്നാൽ ബിജെപിക്ക് പുറമെ, കേരളം ഭരിക്കുന്ന സിപിഎം മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമില്ല. മറ്റ് കോൺഗ്രസ്‌ മുഖ്യമന്ത്രിമാർക്ക് പുറമെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും.