Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജയിക്കാൻ നിലവിലെ സാഹചര്യത്തിൽ ഞങ്ങൾ പ്രാപ്തരാണെന്ന് കെ മുരളീധരൻ

ജയിക്കാൻ നിലവിലെ സാഹചര്യത്തിൽ ഞങ്ങൾ പ്രാപ്തരാണെന്നും,സംസ്ഥാനത്തിന്റെ വിശാല താൽപര്യം കൂടെ കണക്കിലെടുത്താണ് വിട്ടു പോയവർ തിരിച്ചു വരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും കെ മുരളീധരൻ. കോഴിക്കോട് ചേർന്ന ചിന്തൻ ശിബിരത്തിലെടുത്ത തീരുമാനം സമാനമനസ്ക്കരായ എല്ലാവരും ഒന്നിക്കണമെന്നാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. സി പി എം ഇടയ്ക്കിടെ ലീഗിനെ ക്ഷണിക്കുന്നത് അവർ അടുത്ത ഇലക്ഷനിൽ ജയിക്കില്ല എന്നുറപ്പായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഏക ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാർ

കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്നുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെയും ഏക ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിനെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡി കെ ശിവകുമാറിന് നൽകിയിരിക്കുന്നത്. കൂടാതെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായി ശിവകുമാർ തുടരും.

Posted inബിസിനസ്സ്

സ്വര്‍ണവില 45,000 ത്തിന് താഴേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണവില മെയ് മൂന്നിന് ശേഷം ആദ്യമായി 45,000 ത്തിന് താഴേക്ക് എത്തി. രണ്ട് ദിവസംകൊണ്ട് കുറഞ്ഞത് 520 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,880 രൂപയാണ്. നാല് ദിവസത്തിന് ശേഷമാണ് ഇന്നലെ സ്വര്‍ണവില കുറഞ്ഞത്. മെയ് 5 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ […]

Posted inടെക്നോളജി

ഓപ്പോ എഫ്23 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍

ഓപ്പോ എഫ്23 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.72 ഇഞ്ച് ഫുള്‍ എച്ച്.ഡി+ എല്‍.ടി.പി.എസ് എല്‍.സി.ഡി ഡിസ്പ്ലേയ്ക്ക് 91.4% സ്‌ക്രീന്‍ ടൂ ബോഡി റേഷ്യോയും ഓപ്പോ എഫ്23 5ജിയില്‍ ഉണ്ട്. ഈ ഡിസ്പ്ലെയില്‍ സുരക്ഷയ്ക്കായി പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനാണുള്ളത്. 67വാട്ട് അതിവേഗ ചാര്‍ജിംഗ് ശേഷിയുള്ള 5,000 എം.എ.എച്ച് ആണ് ഇതിന്റെ ബാറ്ററി. ഇത് വെറും 44 മിനിറ്റിനുള്ളില്‍ 100 ശതമാനവും വെറും 18 മിനിറ്റിനുള്ളില്‍ 50 ശതമാനവും ചാര്‍ജ് ചെയ്യാന്‍ കഴിയും. 8 ജിബി റാമും 256 ജിബി […]

Posted inവിനോദം

‘ജാക്‌സണ്‍ ബസാര്‍ യൂത്തിന്റെ’ ടീസര്‍ പുറത്തിറങ്ങി

ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ‘ജാക്‌സണ്‍ ബസാര്‍ യൂത്തിന്റെ’ ടീസര്‍ പുറത്തിറങ്ങി. ‘വിരട്ടിയോടിക്കാന്‍ നിക്കണ്ട സാറെ… നടക്കില്ല’ എന്ന ലുക്മാന്‍ അവറാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷണം ടാഗ് ലൈനായി അവതരിപ്പിച്ചായിരുന്നു ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. മെയ് 19നു റിലീസാവുന്ന ചിത്രത്തിലെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, ഫാഹിം സഫര്‍, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ രചന ഉസ്മാന്‍ മാരാത്ത് നിര്‍വഹിക്കുന്നു. […]

Posted inവിനോദം

‘പൂക്കാലം’ ഒടിടി റിലീസ് മെയ് 19 ന്

ഈ വര്‍ഷം മലയാളത്തിലെ ശ്രദ്ധേയ റിലീസുകളില്‍ ഒന്നായിരുന്നു ഗണേഷ് രാജിന്റെ രചനയിലും സംവിധാനത്തിലുമെത്തിയ ‘പൂക്കാലം’. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറഞ്ഞ ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് ഏപ്രില്‍ 8 ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ മെയ് 19 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണിത്. നൂറ് വയസ്സുകാരന്‍ ഇട്ടൂപ്പ് ആയി വിജയരാഘവന്‍ ആണ് ചിത്രത്തില്‍ […]

Posted inഓട്ടോമോട്ടീവ്

49,699 രൂപയില്‍ എവോലെറ്റ് പോളോ!

മികച്ച ബ്രേക്കിംഗ് ഫീച്ചറുകളുള്ള ഒരു ഇ-സ്‌കൂട്ടറാണ് എവോലെറ്റ് പോളോ. ഈ സ്‌കൂട്ടര്‍ ഇന്ത്യയില്‍ 49,699 ആയിരം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാണ്. ഇതിന്റെ ആകെ ഭാരം 90 കിലോഗ്രാം ആണ്. ഇതിന്റെ രണ്ട് വകഭേദങ്ങളും ഒരു കളര്‍ ഓപ്ഷനും വിപണിയില്‍ ലഭ്യമാണ്. ഇതിന്റെ ടോപ്പ് വേരിയന്റ് 63,799 രൂപയ്ക്ക് വരുന്നു. എവോലെറ്റ് പോളോ 250 വാട്ട് പവര്‍ നല്‍കുന്നു. അതിനാല്‍ കൂടുതല്‍ ഭാരത്തോടെ റോഡില്‍ ഓടാന്‍ ഇത് പ്രാപ്തമാണ്. ഏകദേശം എട്ട് മണിക്കൂറിനുള്ളില്‍ ഈ സ്‌കൂട്ടര്‍ പൂര്‍ണ്ണമായി […]

Posted inപുസ്തകങ്ങൾ

മിഷന്‍ സോള്‍ 18

മുതലാളിത്തത്തിന്റെ മഹാഗോപുരത്തിനു മുന്നില്‍ മുട്ടുകുത്തി വീണുപോകുന്ന ഇരകളായ അനേകം മനുഷ്യരുടെ ജീവിക്കുന്ന സ്മാരകം-മിഷന്‍ സോള്‍-മിഷന്‍ ടു സേവ് അവര്‍ ലാന്‍ഡ്. സാബുവിന്റെ റബ്ബര്‍മരക്കാട്ടില്‍ വക്കച്ചനെന്ന വളര്‍ത്തുനായ ഒടുങ്ങിയത്, കീഴ്ത്താടി തുടങ്ങി തലച്ചോറോളം തകര്‍ത്ത ഒരു ആണിപ്പഴുതുമായാണ്. ആ മുറിവിലൂടെ തെളിഞ്ഞു തെളിഞ്ഞുവന്നത്, കാല്‍ക്കീഴിലെ ഭൂമി നെടുകെ പിളര്‍ത്തുന്ന ഒരു സംഘം ‘മണ്ണുമാന്തി’കളുടെ വിശ്വരൂപമാണ്; കേട്ടത്, പനേമ്പാടം എന്ന ഗ്രാമീണഗാനത്തെ വിഴുങ്ങുവാന്‍ വാപിളര്‍ത്തുന്ന യന്ത്രമുരള്‍ച്ചകളുടെ ഭീതിദശബ്ദങ്ങളാണ്. അനന്തമായ പിന്‍കൈകളുള്ള മഹാഗോപുരത്തിന്റെ അധിനിവേശതന്ത്രങ്ങളെ ചെറുക്കുവാന്‍ ആ നാട് നടത്തുന്ന അവസാനത്തെ […]

Posted inആരോഗ്യം

ഭക്ഷണം ചവച്ചരച്ച് കഴിച്ച് പ്രമേഹം നിയന്ത്രിക്കാം

പ്രമേഹ രോഗനിയന്ത്രണത്തില്‍ ഇനി ദന്താരോഗ്യവും നിര്‍ണായകമാകുമെന്ന് പുതിയ പഠനങ്ങള്‍. നന്നായി ചവയ്ക്കാന്‍ കഴിയുന്ന ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് നന്നായി ചവയ്ക്കാന്‍ സാധിക്കാത്ത പ്രമേഹ രോഗികളെ അപേക്ഷിച്ച് രക്തത്തിലെ പഞ്ചസാരയുടെ നില മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് ബുഫലോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. പ്ലസ് വണ്‍ ജേണലിലാണ് പഠനം ഫലം പ്രസിദ്ധീകരിച്ചത്. തുര്‍ക്കിയിലെ ഇസ്താംബുളിലെ ഒരു ഔട്ട് പേഷ്യന്റ് ക്ലിനിക്കല്‍ ചികിത്സ തേടിയ 94 ടൈപ്പ് 2 പ്രമേഹ രോഗികളിലാണ് പഠനം നടത്തിയത്. ഇവരെ രണ്ടായി തിരിച്ചു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജല്ലിക്കട്ട് തമിഴ് സംസ്കാരത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രിം കോടതി

സംസ്ഥാനത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെ ഭാഗമാണ് ജെല്ലിക്കെട്ടെന്ന് നിയമസഭ പ്രഖ്യാപിച്ചപ്പോൾ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനാവില്ല.നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നൽകിയിട്ടുണ്ട്.അതിൽ തെറ്റുണ്ടെന് കണ്ടെത്താനായില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.ജല്ലിക്കട്ട് സംരക്ഷിക്കുന്ന തമിഴ് നാട്, മഹാരാഷ്ട്ര സർക്കാരുകളുടെ നിയമത്തെ ചോദ്യം ചെയ്ത് മൃഗ സ്നേഹികൾ നൽകിയ ഹർജിയിലാണ് വിധി.