കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്ന് കിരണ്‍ റിജ്ജുവിനെ നീക്കം ചെയ്തു. പകരം പാര്‍ലമെന്ററി കാര്യ സാംസ്‌കാരി സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിനു നിയമ വകുപ്പിന്റെ സ്വതന്ത്ര ചുതമലയുള്ള സഹമന്ത്രിയായി. രാജസ്ഥാനില്‍നിന്നുള്ള ബിജെപി എംപിയാണ് അര്‍ജുന്‍ റാം. കിരണ്‍ റിജ്ജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി. സുപ്രീം കോടതിയുമായി പലതവണ ഏറ്റുമുട്ടിയയാളാണ് കിരണ്‍ റിജ്ജു. കര്‍ണാടകത്തില്‍ ഡി.കെ. ശിവകുമാര്‍ അയഞ്ഞത് സോണിയാഗാന്ധിയുടെ ശക്തമായ ഇടപെടല്‍മൂലം. മുഖ്യമന്ത്രിപദം ആദ്യ രണ്ടു വര്‍ഷം വേണമെന്നും സിദ്ധരാമയ്യയുടെ മന്ത്രിസഭയില്‍ ചേരില്ലെന്നും ശഠിച്ചിരുന്ന ശിവകുമാര്‍ […]
അർജുൻ റാം മേഘ് വാൾ പുതിയ നിയമ മന്ത്രി
കേന്ദ്ര നിയമമന്ത്രി സ്ഥാനത്തു നിന്നും കിരൺ റിജിജു വിനെ മാറ്റി.രാജസ്ഥാനില്‍നിന്നുള്ള പ്രമുഖ ബിജെപി നേതാവും സഹമന്ത്രിയുമായ അർജുൻ റാം മേഘ് വാൾ പുതിയ നിയമ മന്ത്രിയാകും.ജഡ്ജി നിയമനവുമായി ബന്ധപ്പെട്ടുയര്‍ന്ന ചില വിവാദങ്ങളാണ് കിരൺ റിജിജുവിനെ മാറ്റാൻ കാരണമെന്നാണ് റിപ്പോർട്ട്. കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നൽകും.
ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് കൊച്ചി കോർപ്പറേഷൻ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുന്നതെന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ
കൊച്ചി കോർപ്പറേഷനെതിരെ പൊലീസ് കേസെടുക്കണമെന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ. കൊച്ചി കോർപ്പറേഷൻ മാലിന്യം കൊണ്ടു പോകുന്നുണ്ടെങ്കിൽ തൃക്കാക്കര നഗരസഭയുടേയും കൊണ്ടു പോകണം. കൊച്ചി കോർപ്പറേഷൻ്റെ മാത്രം മാലിന്യം കൊണ്ടുപോകാനാണ് തീരുമാനമെങ്കിൽ മാലിന്യവണ്ടി തൃക്കാക്കരയിലൂടെ കടത്തിവിടില്ലെന്നും ചെയർപേഴ്സൻ പറഞ്ഞു.
മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥ നേതാക്കൾ അംഗീകരിച്ചെന്ന് സൂചന
കർണാടകയിൽ മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയായ രണ്ടര വർഷം വീതമുള്ള ഫോർമുല നേതാക്കൾ അംഗീകരിച്ചെന്നാണ് സൂചന.ആദ്യടേമിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമ്പോൾ പിന്നീട് ശിവകുമാർ മുഖ്യമന്ത്രിയാവും അതേസമയം, ശിവകുമാർ മുന്നോട്ടുവെച്ച ആവശ്യങ്ങളും പുറത്തുവരുന്നുണ്ട്. ആഭ്യന്തര മടക്കം വകുപ്പുകൾ ശിവകുമാറിനായിരിക്കുമെന്നും സൂചന. ഇന്ന് വൈകിട്ട് ഏഴു മണിക്ക് ബംഗളൂരുവിൽ നിയമസഭാ കക്ഷി യോഗം ഉണ്ടാകും. ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കു മുൻപ് അവസാന വട്ടചർച്ചകൾക്കായി ഡികെ ശിവകുമാർ കെസി വേണുഗോപാലിന്റെ വസതിയിലെത്തി.
സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ് വൈസ് ചാൻസലർ മാറ്റിവച്ചു
കാട്ടാക്കട കോളേജിലെ എസ് എഫ് ഐ ആൾമാറാട്ടം റിട്ടേണിങ്ങ് ഓഫീസറുടെ സാക്ഷ്യപത്രം അട്ടിമറിച്ചാണെന്ന് റിപ്പോർട്ട്. ഉദ്യോഗസ്ഥൻ പ്രിൻസിപ്പാളിനു നൽകിയത് മൽസരിച്ചു ജയിച്ചവരുടെ പേരുകൾ മാത്രമാണെന്നും എസ് എഫ് ഐ ഏരിയാ സെക്രട്ടറിയുടെ പേര് തിരുത്തി ചേർത്ത പ്രിൻസിപ്പാളിനെതിരെ സർവകലാശാല നടപടിയെടുത്തേക്കും.എസ്എഫ്ഐ പാനലിൽ ആൾമാറാട്ടം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി വച്ചു.
സിദ്ധരാമയ്യ തന്നെ കര്‍ണാടക മുഖ്യമന്ത്രി, ശനിയാഴ്ച സത്യപ്രതിജ്ഞ
സിദ്ധരാമയ്യ തന്നെ കര്‍ണാടക മുഖ്യമന്ത്രി. കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. ശനിയാഴ്ച സത്യപ്രതിജ്ഞ. ഇന്നു വൈകുന്നേരം ഏഴിന് ബെഗളൂരുവില്‍ നിയമസഭാകക്ഷി യോഗം ചേര്‍ന്ന് സിദ്ധരാമയ്യയെ നേതാവായി തെരഞ്ഞെടുക്കും. ഗവര്‍ണര്‍ക്കു കത്തു കൈമാറും. മൂന്നാം വര്‍ഷം ശിവകുമാറിനു മുഖ്യമന്ത്രി സ്ഥാനം. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്നലെ രാത്രി വൈകിയാണ് തീരുമാനമായത്. ഇന്നു രാവിലെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ തീരുമാനം പ്രഖ്യാപിക്കും.
പ്രഭാത വാര്‍ത്തകള്‍ | മെയ് 18
◾സിദ്ധരാമയ്യ തന്നെ കര്‍ണാടക മുഖ്യമന്ത്രി. കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. ശനിയാഴ്ച സത്യപ്രതിജ്ഞ. ഇന്നു വൈകുന്നേരം ഏഴിന് ബെഗളൂരുവില്‍ നിയമസഭാകക്ഷി യോഗം ചേര്‍ന്ന് സിദ്ധരാമയ്യയെ നേതാവായി തെരഞ്ഞെടുക്കും. ഗവര്‍ണര്‍ക്കു കത്തു കൈമാറും. മൂന്നാം വര്‍ഷം ശിവകുമാറിനു മുഖ്യമന്ത്രി സ്ഥാനം. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്നലെ രാത്രി വൈകിയാണ് തീരുമാനമായത്. ഇന്നു രാവിലെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ തീരുമാനം പ്രഖ്യാപിക്കും. ◾മണിപ്പൂരില്‍ കലാപത്തിന് ഇടയാക്കിയ ഭൂരിപക്ഷ സമുദായമായ മെയ്‌തെയ് വിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഹൈക്കോടതി നടപടി […]
കർണാടക മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള ചർച്ചകൾ വീണ്ടും തുടരുന്നു
കർണാടക മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള ചർച്ചകൾ വീണ്ടും തുടരുന്നു. ചർച്ചയുടെ ഭാഗമായി എം ബി പാട്ടീൽ വീണ്ടും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ എത്തിയിരിക്കുകയാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബീവി ശ്രീനിവാസും രൺദീപ് സുർജെവാലയും കെസി വേണുഗോപാലും ഖാർഗെയുടെ വസതിയിൽ എത്തി ചർച്ചയിൽ പങ്കുചേർന്നു. ചർച്ചക്ക് ശേഷം പാട്ടീൽ മടങ്ങിയതായാണ് വിവരം. അതേസമയം, ഡികെ ശിവകുമാർ സുർജെവാലയുടെ വസതിയിൽ എത്തിയിട്ടുണ്ട്. ഒന്നും പറയാനില്ല പ്രണാമം മാത്രമെന്ന് ഡികെ ശിവകുമാർ പ്രതികരിച്ചു.
ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായത്തില്‍ റെക്കോര്‍ഡ് വര്‍ധന
2023 മാര്‍ച്ചിലവസാനിച്ച നാലാം പാദത്തില്‍ ബാങ്ക് ഓഫ് ബറോഡയുടെ അറ്റാദായം 4,775.3 കോടി രൂപയായി. മുന്‍ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 168 ശതമാനമാണ് വര്‍ധന. ഉയര്‍ന്ന പലിശ വരുമാനവും മെച്ചപ്പെട്ട വായ്പാ വളര്‍ച്ചയുമാണ് അറ്റാദായം ഉയരാന്‍ സഹായിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന പാദവളര്‍ച്ചയാണിത്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തില്‍ 1,779 കോടി രൂപയായിരുന്നു അറ്റാദായം. പലിശ വരുമാനം നാലാം പാദത്തില്‍ 33.8 ശതമാനം ഉയര്‍ന്ന് 11,525 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ […]
‘ദി കേരള സ്റ്റോറി’ കാണാനഭ്യര്‍ത്ഥിച്ച് കൊല്ലൂരിലും ഫ്‌ളക്‌സ്
വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ കാണാനഭ്യര്‍ത്ഥിച്ച് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര കവാടത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡ്. ക്ഷേത്രത്തിന്റെ പിന്‍വശത്തെ ഗേറ്റിന് സമീപമാണ് കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ ആരാണ് ഇത് സ്ഥാപിച്ചതെന്നതില്‍ അറിവില്ല. അടുത്ത തലമുറകളും മൂകാംബിക വിശ്വാസികള്‍ ആവണമെങ്കില്‍ സിനിമ ദയവായി കാണൂ എന്ന് ഇംഗ്ലീഷ് ഭാഷയിലാണ് ബോര്‍ഡില്‍ എഴുതിയിരുന്നത്. ‘മലയാളി വിശ്വാസികള്‍ക്ക് മൂകാംബിക ക്ഷേത്രത്തിലേക്ക് സ്വാഗതം. നിങ്ങളുടെ അടുത്ത തലമുറകളും മൂകാംബിക ദേവിയുടെ വിശ്വാസികള്‍ ആവണമെങ്കില്‍ ദ കേരള സ്റ്റോറി കാണൂ’, എന്നാണ് […]
