Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചാരപ്രവർത്തനം നടത്തിയെന്ന കേസിൽ നാവികസേന മുൻ കമാൻഡറും മാധ്യമപ്രവർത്തകനും അറസ്റ്റിൽ

ചാരപ്രവർത്തനം നടത്തിയെന്ന കേസിൽ നാവികസേന മുൻ കമാൻഡറും മാധ്യമപ്രവർത്തകനും അറസ്റ്റിൽ. നാവികസേന മുൻ കമാൻഡർ ആശിഷ് പഠക്, ഫ്രീലാൻസ് ജേണലിസ്റ്റ് വിവേക് രഘുവൻശി എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇരുവരുടെയും വീടുകളിൽ സിബിഐ പരിശോധന നടത്തിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കാട്ടാക്കട കോളേജിലെ ആൾമാറാട്ടത്തെ തുടർന്ന് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

കാട്ടാക്കട കോളേജിലെ ആൾമാറാട്ടത്തെ തുടർന്ന് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഈ മാസം 26നാണ് തെരെഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. വിസിയും രജിസ്ട്രാറും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇതിന്റെ നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പലിനെ യുവിവേഴ്‌സിറ്റി ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്. തെരെഞ്ഞെടുപ്പ് രേഖകളുമായി ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് രജിസ്ട്രാർ അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആരോ​ഗ്യപ്രവർത്തകരെ ആക്രമിച്ചാൽ പരമാവധി ഏഴുവർഷം വരെ തടവും , 5 ലക്ഷം വരെ പിഴയുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്

ആരോ​ഗ്യപ്രവർത്തകരെ ആക്രമിച്ചാൽ പരമാവധി ഏഴുവർഷം വരെ തടവ്, 5 ലക്ഷം വരെ പിഴയെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. ആശുപത്രി സംരക്ഷണ നിയമഭേദ​ഗതി ഓർഡിനൻസ് വിശദമാക്കി ആരോഗ്യമന്ത്രി. കേസുകൾ പരി​ഗണിക്കാൻ എല്ലാ ജില്ലയിലും സ്പെഷ്യൽ കോടതിയുണ്ടാകും. സെക്യൂരിറ്റി, പാരാ മെഡിക്കൽ സ്റ്റാഫ് എല്ലാവരും നിയമത്തിൽ ഉൾപ്പെടും. ആക്രമിക്കുന്നവർക്കെതിരെ മിനിമം ശിക്ഷ ഉറപ്പാക്കും. കേസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം നടത്തണം. അന്വേഷണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം. ഇതിന് വേണ്ടിയിട്ട് ഒരു സ്പെഷ്യൽ കോർട്ടും പ്രോസിക്യൂട്ടറിനെയും ഗവൺമെന്റ് നിയമിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കര്‍ണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം നീളുന്നു

കര്‍ണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം നീളുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിന് ഡി കെ ശിവകുമാര്‍ വഴങ്ങുന്നില്ല. സിദ്ധരാമയ്യയുടെ നീക്കങ്ങളിൽ ഡി കെക്ക് കടുത്ത അതൃപ്തിയാണുള്ളത്. മുഖ്യമന്ത്രി ആരാണെന്ന പ്രഖ്യാപനത്തിന് മുൻപേ സത്യപ്രതിജ്ഞക്ക് തയ്യാറെടുത്തതും, ബെം​ഗളൂരുവിലെ ആഹ്ലാദ പ്രകടനവും ഡി കെയെ ചൊടിപ്പിച്ചു. സുർജേവാല മാധ്യമങ്ങളെ കണ്ടതിന് പിന്നിലും ഡികെയുടെ സമ്മർദ്ദമുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം സ്റ്റേഡിയത്തിൽ നിർത്തി. തോരണങ്ങളും പരവതാനികളും തിരികെ കൊണ്ടുപോയി. തൊഴിലാളികൾ സ്റ്റേഡിയത്തിൽ നിന്നും മടങ്ങി.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മെയ് 17

◾ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിന് ഏഴു വര്‍ഷംവരെ തടവു ശിക്ഷ നല്‍കുന്ന ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് കേരളാ മന്ത്രിസഭയുടെ അംഗീകാരം. അധിക്ഷേപം, അസഭ്യം പറയല്‍ എന്നിവയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. കുറഞ്ഞ ശിക്ഷ ആറു മാസമാക്കി. നഴ്സിംഗ് കോളജുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. പ്രതികള്‍ക്കെതിരെ സമയബന്ധിത നിയമനടപടികള്‍ക്കും വ്യവസ്ഥയുണ്ട്. ◾സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി. മന്ത്രിസഭയിലേക്കില്ലെന്നു ഡി.കെ. ശിവകുമാര്‍. ഉപമുഖ്യമന്ത്രിയാകണമെന്നു സിദ്ധരാമയ്യയും എഐസിസി നേതാക്കളും. ആദ്യ രണ്ടു വര്‍ഷം സിദ്ധരാമയ്യയും തുടര്‍ന്നുള്ള മൂന്നു വര്‍ഷം ശിവകുമാറും […]

Posted inബിസിനസ്സ്

നാലാം പാദത്തില്‍ 10,841 കോടി ലാഭവുമായി ഐ.ഒ.സി

പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നാലാംപാദ ലാഭഫലം പുറത്ത് വന്നു. അറ്റാദായത്തില്‍ 53 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 10,841 കോടിയാണ് മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ഐ.ഒ.സിയുടെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേപാദത്തില്‍ 7,089 കോടിയായിരുന്നു ലാഭം.കമ്പനിയുടെ ഓപ്പറേഷന്‍സില്‍ നിന്നുള്ള വരുമാനം 10 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2.30 ലക്ഷം കോടിയാണ് കമ്പനിയുടെ ഓപ്പറേഷന്‍സില്‍ നിന്നുള്ള വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേപാദത്തില്‍ 2.09 ലക്ഷം കോടിയായിരുന്നു വരുമാനം. ഇക്വിറ്റി ഷെയറൊന്നിന് മൂന്ന് രൂപ ലാഭവിഹിതമായി നല്‍കാനും […]

Posted inടെക്നോളജി

ചാറ്റ് ലോക്ക് ഫീച്ചറും ഗ്രൂപ്പ് കോള്‍ ഫീച്ചറും അവതരിപ്പിച്ച് വാട്സ്ആപ്പ്

ചാറ്റ് ലോക്ക് ഫീച്ചറും ഗ്രൂപ്പ് കോള്‍ ഫീച്ചറും അവതരിപ്പിച്ച് വാട്സ്ആപ്പ്. തെരഞ്ഞെടുക്കപ്പെട്ട ചാറ്റുകള്‍ പ്രൈവറ്റ് ഫോള്‍ഡറിലേക്ക് മാറ്റി സ്വകാര്യത ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ചാറ്റ് ലോക്ക് ഫീച്ചര്‍. വ്യക്തിഗത ചാറ്റുകള്‍ മാത്രമല്ല, ഗ്രൂപ്പ് ചാറ്റുകളും ഇത്തരത്തില്‍ രഹസ്യമാക്കിവെയ്ക്കാന്‍ സാധിക്കും. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ഫീച്ചര്‍. ഇത്തരം ലോക്ക്ഡ് ചാറ്റുകളുടെ നോട്ടിഫിക്കേഷന്‍ കാണാന്‍ സാധിക്കില്ല. മറ്റുള്ളവര്‍ക്ക് ഫോണ്‍ കൈമാറുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ഫീച്ചര്‍. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ഗ്രൂപ്പ്, […]

Posted inവിനോദം

നരേഷ് – പവിത്ര പ്രണയവിവാഹം വെള്ളിത്തിരയില്‍

വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടായിരുന്നു തെലുങ്ക് നടന്‍ നരേഷും കന്നഡ നടി പവിത്ര ലോകേഷും വിവാഹിതരായത്. ഇപ്പോഴിതാ സ്വന്തം ജീവിതത്തില്‍ നടന്ന വിവാദ സംഭവങ്ങളെ ആസ്പദമാക്കി തങ്ങളുടെ പ്രണയവിവാഹം വെള്ളിത്തിരയില്‍ സിനിമയാക്കുകയാണ് നരേഷും ലോകേഷും. എം.എസ്. രാജു സംവിധാനം ചെയ്യുന്ന ‘മല്ലി പെല്ലി’ എന്ന സിനിമയില്‍ നരേഷും പവിത്രയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. വനിത വിജയകുമാറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നരേഷിന്റെ മൂന്നാം ഭാര്യയായിരുന്ന രമ്യ രഘുപതിയാണ് വനിതയുടെ കഥാപാത്രത്തിന് പ്രചോദനമെന്നാണ് ട്രെയിലര്‍ […]

Posted inവിനോദം

‘എമ്പുരാന്‍’ പാന്‍-ഇന്ത്യന്‍ അല്ല, പാന്‍-വേള്‍ഡ് ചിത്രം

അബ്രാം ഖുറേഷിയുടെ മറ്റൊരു വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഏതാനും നാളുകള്‍ക്ക് മുമ്പ് ലോക്കേഷന്‍ ഹണ്ട് ചിത്രങ്ങള്‍ പൃഥ്വിരാജ് പങ്കുവെച്ചത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേ നേടിയിരുന്നു. ഇപ്പോഴെത്തുന്ന പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കും. ചിത്രത്തിന് വേണ്ടിയുള്ള സെറ്റ് നിര്‍മ്മാണം അടുത്തയാഴ്ച്ചയോടെ ആരംഭിച്ച് എത്രയും വേഗം ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ലൂസിഫറിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസ് ആയിരുന്നു. എന്നാല്‍ എമ്പുരാനില്‍ സഹ നിര്‍മ്മാതാക്കളായി ഹോംബാലെ ഫിലിംസ് കൂടിയെത്തുകയാണ്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന എമ്പുരാന്‍ പാന്‍-ഇന്ത്യന്‍ അല്ല, മറിച്ച് പാന്‍-വേള്‍ഡ് […]

Posted inGeneral

ആറ് എയര്‍ബാഗുകളുടെ സുരക്ഷയുമായി ഹ്യുണ്ടേയ് എക്സ്റ്റര്‍

അടിസ്ഥാന മോഡല്‍ മുതല്‍ ആറ് എയര്‍ബാഗുകളുടെ സുരക്ഷയുമായി ഹ്യുണ്ടേയ് എക്സ്റ്റര്‍. ഡ്രൈവര്‍, പാസഞ്ചര്‍, കര്‍ട്ടന്‍, സൈഡ് എയര്‍ബാഗുകളുടെ സുരക്ഷയാണ് എക്സ്റ്ററിന്റെ എല്ലാ മോഡലുകള്‍ക്കും ലഭിക്കുക. എഎസ്സി, വെഹിക്കിള്‍ സ്റ്റബിലിറ്റ് മാനേജ്‌മെന്റ്, ഹില്‍ അസിസ്റ്റ് കണ്ട്രോള്‍, 3 പോയിന്റ് സീറ്റ് ബെല്‍റ്റ് ആന്‍ഡ് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ് വിത്ത് ഇബിഡി, സെഗ്മെന്റില്‍ ആദ്യമായി ബര്‍ഗ്ലര്‍ അലാം തുടങ്ങി 26 സുരക്ഷാ ഫീച്ചറുകളും പുതിയ എസ്‌യുവിക്ക് ഹ്യുണ്ടേയ് നല്‍കുന്നുണ്ട്. അടിസ്ഥാന വകഭേദങ്ങളായ ‘ഇ’, ‘എസ്’ എന്നീ മോഡലുകള്‍ക്ക് ഓപ്ഷനായിട്ടാണ് […]