അടിസ്ഥാന മോഡല്‍ മുതല്‍ ആറ് എയര്‍ബാഗുകളുടെ സുരക്ഷയുമായി ഹ്യുണ്ടേയ് എക്സ്റ്റര്‍. ഡ്രൈവര്‍, പാസഞ്ചര്‍, കര്ട്ടന്, സൈഡ് എയര്‍ബാഗുകളുടെ സുരക്ഷയാണ് എക്സ്റ്ററിന്റെ എല്ലാ മോഡലുകള്‍ക്കും ലഭിക്കുക. എഎസ്സി, വെഹിക്കിള്‍ സ്റ്റബിലിറ്റ് മാനേജ്മെന്റ്, ഹില്‍ അസിസ്റ്റ് കണ്ട്രോള്, 3 പോയിന്റ് സീറ്റ് ബെല്‍റ്റ് ആന്‍ഡ് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ് വിത്ത് ഇബിഡി, സെഗ്മെന്റില്‍ ആദ്യമായി ബര്‍ഗ്ലര്‍ അലാം തുടങ്ങി 26 സുരക്ഷാ ഫീച്ചറുകളും പുതിയ എസ്യുവിക്ക് ഹ്യുണ്ടേയ് നല്‍കുന്നുണ്ട്. അടിസ്ഥാന വകഭേദങ്ങളായ ‘ഇ’, ‘എസ്’ എന്നീ മോഡലുകള്‍ക്ക് ഓപ്ഷനായിട്ടാണ് ഇവ നല്‍കുന്നത്. കൂടാതെ സെഗ്മെന്റില്‍ തന്നെ ആദ്യമായി ഡാഷ്ക്യാം വിത്ത് ഡ്യുവല്‍ കാമറ, ടിപിഎംഎസ്, ഐഎസ്ഒഎഫ്ഐഎക്സ്, ഹെഡ്ലാംപ് എസ്കോര്‍ട്ട് ഫങ്ഷന്, റിയര്‍ പാര്‍ക്കിങ് ക്യാമറ തുടങ്ങി 40 ല്‍ അധികം അഡ്വാന്‍സിഡ് സുരക്ഷ സംവിധാനങ്ങളും എക്സ്റ്ററിലുണ്ട്. നേരത്തെ എക്സ്റ്ററിന്റെ ബുക്കിങ് ഹ്യുണ്ടേയ് ആരംഭിച്ചിരുന്നു. ഇഎക്സ്, എസ്, എസ്എക്സ്, എസ്എക്സ്(ഒ), എസ്എക്സ് (ഒ) കണക്റ്റ് തുടങ്ങിയ വകഭേദങ്ങളില്‍ ആറു നിറങ്ങളിലായാണ് എക്സ്റ്റര്‍ വിപണിയിലെത്തുക. 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. ഇ20 ഫ്യൂവല്‍ റെഡി എന്‍ജിനൊടൊപ്പം 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും സ്മാര്‍ട്ട് ഓട്ടോ എഎംടിയുമുണ്ട്. ജൂലൈയില്‍ നിര്‍മാണം ആരംഭിക്കുന്ന മൈക്രോ എസ്യുവി ഓഗസ്റ്റില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
ആറ് എയര്‍ബാഗുകളുടെ സുരക്ഷയുമായി ഹ്യുണ്ടേയ് എക്സ്റ്റര്‍
