സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത കളർ കോഡ് പുനഃപരിശോധിക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് സർക്കാർ നിർദേശം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023-ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് ചട്ടങ്ങളും വിനോദസഞ്ചാര മേഖലയിലെ ആവശ്യങ്ങളും കണക്കിലെടുത്താണ് ഗതാഗത വകുപ്പ് ഉത്തരവിറക്കിയത്. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. റോഡ് സുരക്ഷ മുൻനിർത്തി ബസുകളിൽ സിനിമാ താരങ്ങളുടെ വലിയ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ, കേരള മോട്ടോർ വാഹന ചട്ടം 264 പ്രകാരം 2021 ഓഗസ്റ്റ് 11-നാണ് എൽഎംവി അല്ലാത്ത കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഏകീകൃത കളർ കോഡ് നടപ്പാക്കിയത്.
സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത കളർ കോഡ് പുനഃപരിശോധിക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് സർക്കാർ നിർദേശം
