മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെടുന്ന ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി. രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ സിഇസി ഗ്യാനേഷ് കുമാറിൻ്റെ തീരുമാനങ്ങളിൽ വിയോജിപ്പ് അറിയിച്ചിരുന്നു എന്ന ഇന്ത്യൻ എക്സ്പ്രസ് വാർത്ത ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ ശൈലേഷ് മണി ത്രിപാഠി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയും സുപ്രീംകോടതിയിലെത്തി. ഇന്ന് വിഷയം പരാമർശിച്ചപ്പോഴാണ് അടുത്ത ആഴ്ച ഹർജി കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കിയത്.
ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെടുന്ന ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി
