മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇ ഡി നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി എഫ് ഐ ആർ ഇട്ട് കേസെടുത്തില്ലെന്ന് കാണിച്ച് അഭിഭാഷകനായ കെ എം ഷാജഹാൻ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഒരു ഡയറിയുടെ അടിസ്ഥാനത്തിൽ മാത്രം എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറൽ വാദിച്ചു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി കത്തിൽ എഫ്ഐആര്‍ രജിസ്റ്റർ ചെയ്യാത്തതിനെതിരായ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി
