ഇന്ത്യന്‍ റെയില്‍വേത്തൊഴിലാളികളുടെ ധീരനായകനായ ശ്രീനാഥിന്റെ ആത്മകഥ ഒരു വ്യക്തിയുടെ ആത്മകഥ മാത്രമല്ല, അവകാശങ്ങള്‍ക്കുവേണ്ടി ലക്ഷക്കണക്കിന് റെയില്‍വേത്തൊഴിലാളികള്‍ നടത്തിയ ധീരോദാത്തവും ദുരിതപൂര്‍ണ്ണവുമായ സമരമുന്നേറ്റങ്ങളുടെയും, കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധവും മനുഷ്യത്വഹീനവുമായ അടിച്ചമര്‍ത്തലുകളുടെയും ചരിത്രംകൂടിയാണ്. റെയില്‍വേ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ആരംഭവും വളര്‍ച്ചയും പ്രതിപാദിക്കുന്ന അനുഭവങ്ങളുടെ പുസ്തകം. ‘പാളങ്ങള്‍ ചുവന്ന കാലം’. ഒ.എസ് ശ്രീനാഥ്. മാതൃഭൂമി. വില 331 രൂപ.
ഫോണ്‍ അഡിക്ഷന്‍ കുട്ടികളെ വിഷാദരോഗത്തിലേക്ക് നയിക്കുന്നു
സ്മാര്‍ട്ട്ഫോണുകളുടെ അമിത ഉപയോഗം കുട്ടികളില്‍ പല രോഗങ്ങള്‍ക്കും കാരണമായേക്കാം. ചില കുട്ടികള്‍ വിഷാദരോഗത്തിന് ഇരയാകുന്നു, ചിലര്‍ ഫോണ്‍ നല്‍കിയില്ലെങ്കില്‍ കഴിക്കാനോ കുടിക്കാനോ വിസമ്മതിക്കുന്നു. ഇത് അവരുടെ മാനസിക വളര്‍ച്ചയെയും ശാരീരിക വളര്‍ച്ചയെയും ബാധിക്കുന്നു. ഇതുമൂലം കുട്ടികളില്‍ ഉറക്കക്കുറവ്, ക്ഷോഭം, അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. തല വേദന, കാഴ്ചക്കുറവ്, കണ്ണിന് വേദന തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകാം. ഇതുകൂടാതെ ചില കുട്ടികള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍, പൊണ്ണത്തടി, വിഷാദരോഗം തുടങ്ങിയ രോഗങ്ങളും ഉണ്ടാകാനിടയുണ്ട്. ഫോണ്‍ അഡിക്ഷനില്‍ നിന്ന് കുട്ടികളെ അകറ്റാന്‍ മാതാപിതാക്കള്‍ […]
കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ കളരി അക്കാദമി പ്രവർത്തനം ആരംഭിക്കുന്നു
കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ കളരി അക്കാദമി പ്രവർത്തനം ആരംഭിക്കുന്നു. കളരിവിദഗ്ദ്ധയും കെഎസിവി കളരി അക്കാദമി മേധാവിയുമായ പദ്മശ്രീ മീനാക്ഷിയമ്മയാണ് കളരി പരിശീലനം നയിക്കുക. ടൂറിസം വകുപ്പിനുകീഴിൽ കോവളം വെള്ളാറിൽ പ്രവർത്തിക്കുന്ന ക്രാഫ്റ്റ്സ് വില്ലേജിലാണ് ‘കെഎസിവി കളരി അക്കാദമി’ പ്രവർത്തിക്കുക.
ജിപിഎസ് നയിച്ചു, കാര്‍ മുങ്ങി
ഹവായിയിലെ ബോട്ടു ജെട്ടിയില്‍ വിനോദസഞ്ചാരികളായ ക്രിസ്റ്റി ഹച്ചിന്‍സണും ഭര്‍ത്താവ് സീനും തങ്ങളുടെ ബോട്ടിലിരിക്കുകയായിരുന്നു. അപ്പോഴതാ വെള്ളത്തിലൂടെ വരുന്നൂ, ഒരു കാര്‍. അകത്ത് രണ്ടു യാത്രക്കാരുണ്ട്. കാറിന്റെ മുന്‍ഭാഗം വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും പരിഭ്രമിക്കാതെ പുഞ്ചിരിച്ചുകൊണ്ടിരിക്കുകയാണവര്‍. ബോട്ടു ജെട്ടിയില്‍ രണ്ടു യാത്രക്കാരുള്ള കാര്‍ മുങ്ങിക്കൊണ്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ക്രിസ്റ്റി പകര്‍ത്തി. അതേസമയം, കാറിലെ യാത്രക്കാരെ രക്ഷിക്കാന്‍ സീനും ചില സുഹൃത്തുക്കളും വെള്ളത്തിലൂടെ നീന്തി കാറിനരികിലെത്തി. കാറില്‍ രണ്ട് സഹോദരിമാരായിരുന്നു. രണ്ടുപേരും സീറ്റ് ബെല്‍റ്റ് അഴിച്ചുമാറ്റാതെ കാറിനകത്ത് ഇരിക്കുകയായിരുന്നു. സീറ്റ് ബെല്‍റ്റ് അഴിച്ചുമാറ്റി […]
രാത്രി വാര്‍ത്തകള്‍
പെണ്‍കുട്ടികളുള്ള എല്ലാ സ്‌കൂളുകളിലും നാപ്കിന്‍ വെന്റിംഗ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം 32,440 കോടി രൂപ വായ്പയെടുക്കാമെന്ന് കേന്ദ്രം കേരളത്തെ അറിച്ചെങ്കിലും അനുമതി തന്നിട്ടില്ലെന്ന് ധനമന്ത്രാലയം. കഴിഞ്ഞ തവണ 32400 കോടി രൂപയാണ് അനുമതി നല്‍കിയതെങ്കിലും 5,800 കോടി രൂപ വെട്ടിക്കുറച്ചിരുന്നു. സാമ്പത്തിക ക്‌ളേശംമൂലം പെന്‍ഷനുകളും ശമ്പളവും നല്‍കാന്‍ സര്‍ക്കാര്‍ പ്രയാസപ്പെടുകയാണ്. കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ […]
തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ 21 ആയി
തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ 21 ആയി. ചെങ്കൽപേട്ടിൽ രണ്ടു പേരും വിഴിപ്പുരത്ത് ഒരാളും മരിച്ചു. ചെങ്കൽപേട്ടിൽ മരിച്ചത് തമ്പി, ശങ്കർ എന്നിവരാണ്. വിഴിപ്പുരത്ത് ശരവണൻ എന്നയാൾ മരിച്ചു. മദ്യ ദുരന്തത്തിൽ 36 പേർ ചികിത്സയിലാണ്. അപകടവുമായി ബന്ധപ്പെട്ട് 2466 കേസുകൾ രജിസ്റ്റർ ചെയ്തു. 2461 പേർ അറസ്റ്റിലായിട്ടുണ്ട്. 21,611 ലീറ്റർ വ്യാജമദ്യം കണ്ടെത്തി നശിപ്പിച്ചു. 17,031 കുപ്പി വിദേശമദ്യവും പിടികൂടി.
കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ നിയോഗിക്കാമെന്ന് അറിയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്
കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ നിയോഗിക്കാമെന്ന് അറിയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സമവായത്തിന് വഴിപ്പെടാന്‍ ഡി കെ ശിവകുമാറിനോട് കോണ്‍ഗ്രസ് നേതൃത്വം അഭ്യര്‍ത്ഥിച്ചെന്നാണ് വിവരം. ഡി കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. കര്‍ണാടക പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഡികെയ്ക്ക് അവസരം ഒരുക്കാമെന്നും പാര്‍ട്ടി ദേശീയ നേതൃത്വം അറിയിച്ചു.
സ്വകാര്യ ആശുപത്രികളിലെ അമിത നിരക്കിനെതിരെ മുഖ്യമന്ത്രി പിണറയി വിജയൻ
സ്വകാര്യ ആശുപത്രികളിലെ അമിത നിരക്കിനെതിരെ മുഖ്യമന്ത്രി പിണറയി വിജയൻ. സ്വകാര്യ ആശുപത്രികൾ അവയവ മാറ്റത്തിന്റെ പേരിൽ വൻ തുക ഈടാക്കുന്നു. മിതമായ നിരക്കിൽ ചികിത്സ നൽകുന്ന ആശുപത്രികൾ കുറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം കേരളത്തിലെ സഹകരണ മേഖല വളര്‍ച്ചയുടെ വഴിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണ മേഖല തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമമുണ്ടായപ്പോള്‍ സാധാരണക്കാരാണ് പ്രതിരോധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ അര്‍ബണ്‍ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടായേക്കാം. മെയ് 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യക്കൊപ്പമെന്ന് ഹൈക്കമാന്റ്
കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യക്കൊപ്പമെന്ന് ഹൈക്കമാന്റ്.ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും നൽകുമെന്നും വാഗ്ദാനം. കർണാടക പിസിസി അദ്ധ്യക്ഷസ്ഥാനത്തു തുടരാൻ അവസരം ഒരുക്കാമെന്നും ദേശീയ നേതൃത്വം അറിയിച്ചുവെന്നാണ് റിപ്പോർട്ട്. അതോടൊപ്പം പി സി സി അദ്ധ്യക്ഷസ്ഥാനത്തു നിന്നും രാജിവയ്ക്കില്ലെന്നും താൻ രാജി വെക്കുമെന്ന പറഞ്ഞ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡി കെ ശിവകുമാർ.വൈകീട്ട് ആറ് മണിക്ക് ഖർഗെയുമായി കൂടിക്കാഴ്ച്ച നടത്തും.
