മദ്യവ്യാപനത്തില്‍ ഹൈക്കോടതി ഇടപെടണമെന്ന് വി എം സുധീരൻ അഭിപ്രായപ്പെട്ടു.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദനാദാസിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ജെബി മേത്തറുടെ നേതൃത്വത്തില്‍,സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പരാജയപ്പെടുമ്പോൾ ജുഡീഷ്യറി കൂടുതൽ ഗൗരവത്തോടെ വിഷയങ്ങളെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിലേക്ക് നെല്‍ കര്‍ഷകര്‍
സംഭരിച്ച നെല്ലിന്റെ പണം നല്കാത്തത് ഉള്‍പ്പെടെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്. കുട്ടനാട്ടിലേയും പത്തനംതിട്ട, കോട്ടയം ജില്ലകളിലേയും പാടശേഖരസമിതികള്‍ ചേര്‍ന്ന് രൂപീകരിച്ച സംയുക്ത നെല്‍ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. ആദ്യ പടിയായി ഈ മാസം 18 ന് കര്‍ഷക സംഗമം നടത്തും.പുളിങ്കുന്നില്‍ യോഗം ചേര്‍ന്ന കര്‍ഷകര്‍, നെല്‍കര്‍ഷക സംരക്ഷണ സമിതിക്കും രൂപം നല്കിയിട്ടുണ്ട്. നെല്‍ വില വായ്പയായി നല്‍കുന്ന സമ്പ്രദായം അവസാനിപ്പിക്കുക, കൈകാര്യം ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ നല്‍കുക, കിഴിവ് […]
സായാഹ്ന വാര്‍ത്തകള്‍ | മെയ് 16
◾സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 80 പൈസ വരെ ജൂലൈ ഒന്നിനു വര്‍ധിപ്പിച്ചേക്കും. കെഎസ്ഇബി സമര്‍പ്പിച്ച താരിഫ് നിര്‍ദേശങ്ങളില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പു പൂര്‍ത്തിയാക്കി. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വൈദ്യുതി നിരക്കു വര്‍ധനയക്കുള്ള നിര്‍ദേശമാണ് തയാറാക്കിയിരിക്കുന്നത്. ◾പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28 ന് ഉദ്ഘാടനം ചെയ്തേക്കും. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായാണു പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പതാം വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. 970 […]
ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ വ്യാപക പരിശോധന
ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ വ്യാപക പരിശോധന നടത്തിയതിനെ തുടർന്ന് ഒരു ബോട്ട് പിടിച്ചെടുക്കുകയും മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെ പ്രവർത്തിച്ച പതിനഞ്ച് ബോട്ടുകൾക്ക് നോട്ടീസ് നൽകുകയുംചെയ്തു.തുറമുഖ വകുപ്പും പൊലീസും പള്ളാത്തുരുത്തി കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. പുന്നമടയിലെ 60 ശതമാനം ഹൗസ് ബോട്ടുകൾക്കും ലൈസൻസില്ലെന്നാണ് വിവരമെന്നും പരിശോധനയ്ക്ക് ശേഷം ഇവയെല്ലാം പിടിച്ചെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഹൈക്കമാൻറുമായുള്ള ചർച്ചയ്ക്ക് ഡി കെ ശിവകുമാർ ദില്ലിയിലെത്തി
കർണാടകയിൽ മുഖ്യമന്ത്രി ആരെന്നറിയാൻ ഇനിയും സമയമെടുക്കുമെന്ന് സൂചന. മുഖ്യമന്ത്രി പദം പങ്കിടുകയാണെങ്കിൽ ആദ്യ രണ്ടു വർഷം തനിക്ക് വേണമെന്ന ഉപാധി വെച്ച് ഡി കെ ശിവകുമാർ. ഹൈക്കമാൻറുമായുള്ള ചർച്ചയ്ക്ക് അദ്ദേഹം ദില്ലിയിലെത്തി. തീരുമാനം നീട്ടി കൊണ്ടു പോകരുതെന്ന് രാഹുൽ ഗാന്ധി അതേസമയം ചർച്ചയിൽ ഒരു പ്രതിസന്ധിയില്ലെന്നും പാർട്ടി അമ്മയാണെന്നു പറഞ്ഞ ഒരാൾ എങ്ങനെ വെല്ലുവിളി ഉയർത്തുമെന്നും കാലതാമസം എന്ന ആരോപണം മാധ്യമ സൃഷ്ടിയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉന്നയിച്ചതെന്ന് വിഡി സതീശൻ
മൗനം തുടരുന്ന മുഖ്യമന്ത്രി, കമ്പനിയെ കൊണ്ട് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു. ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉന്നയിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.എഐ ക്യാമറ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും എസ്ആര്‍ഐടിയുടെ വക്കീല്‍ നോട്ടിസിന് ആരോപണം പിൻവലിക്കില്ല എന്ന് കാട്ടി മറുപടി അയച്ചെന്നും കോടതിയിൽ എല്ലാ രേഖകളും ഹാജരാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കല്യാണ്‍ ജ്യുവലേഴ്സിന്റെ അറ്റാദായത്തില്‍ 93 ശതമാനം വര്‍ധന
കേരളം ആസ്ഥാനമായ കല്യാണ്‍ ജ്യുവലേഴ്സിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 93 ശതമാനം വര്‍ധിച്ച് 432 കോടി രൂപയായി. മുന്‍ വര്‍ഷം സമാന കാലയളവിലിത് 224 കോടി രൂപ രൂപയായിരുന്നു. നികുതിക്കും പലിശയ്ക്കും മുമ്പുള്ള സംയോജിത വരുമാനം മുന്‍ വര്‍ഷത്തെ 10,818 കോടി രൂപയില്‍ നിന്ന് 14,071 കോടി രൂപയായി ഉയര്‍ന്നു. 30 ശതമാനമാണ് വളര്‍ച്ച. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനി 69.8 കോടി രൂപയുടെ ലാഭം നേടി. മുന്‍ വര്‍ഷത്തെ സമാനകാലയളവിലിത് 72കോടി […]
അടുത്ത ഐഫോണ്‍ മോഡലുകള്‍ ടാറ്റ നിര്‍മിക്കും!
വരാനിരിക്കുന്ന ഐഫോണ്‍ മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ടാറ്റാ ഗ്രൂപ്പ്. ഐഫോണ്‍ 15, 15 പ്ലസ് എന്നീ മോഡലുകളാകും ടാറ്റ നിര്‍മിക്കുക. കമ്പനി ആപ്പിളുമായി നിര്‍മ്മാണ കരാറില്‍ ഒപ്പിട്ടിട്ടു. ഇതോടെ ആപ്പിളിന്റെ ഇന്ത്യയിലെ നാലാമത്തെ ഐഫോണ്‍ നിര്‍മ്മാണ പങ്കാളിയായി ടാറ്റ മാറി. ടാറ്റയുമായുള്ള പങ്കാളിത്തത്തില്‍ മൊത്തം ഐഫോണുകളുടെ എത്ര ശതമാനം ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. അതേസമയം, വിസ്ട്രോണ്‍, ഫോക്സ്‌കോണ്‍, പെഗാട്രോണ്‍ എന്നിങ്ങനെ ആപ്പിളിന് നിലവില്‍ ഇന്ത്യയില്‍ മൂന്ന് നിര്‍മ്മാണ പങ്കാളികളുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളില്‍ […]
10 ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബില്‍ ഇടംനേടി ‘2018’!
പത്തു ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബില്‍ ഇടംനേടി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’. ചിത്രം നൂറുകോടി ക്ലബ്ബിലെത്തിയ വിവരം നിര്‍മാതാവ് വേണു കുന്നപ്പിള്ളിയാണ് സ്ഥിരീകരിച്ചത്. ഇതോടെ ‘2018’, ഏറ്റവും കുറഞ്ഞ ദിവസത്തില്‍ 100 കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. എട്ട് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയ ലൂസിഫറാണ് പട്ടികയില്‍ ഒന്നാമത്. റിലീസ് ചെയ്ത് ഒന്‍പതാം ദിനത്തില്‍ 5.18 കോടിയാണ് ചിത്രം വാരിയത്. ഈ അടുത്ത കാലത്ത് ഒരൊറ്റദിവസം കൊണ്ട് അഞ്ച് […]
‘കേരള ക്രൈം ഫയല്‍സ്’ ടീസര്‍ പുറത്തുവിട്ടു
മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ് സിരീസ് ആയ ‘കേരള ക്രൈം ഫയല്‍സി’ന്റെ ടീസര്‍ പുറത്തുവിട്ട് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍. ഷിജു, പാറയില്‍ വീട്, നീണ്ടകര എന്നാണ് ആദ്യ സീസണിന്റെ ടൈറ്റില്‍. പ്രധാന കഥാപാത്രങ്ങളായി സീരിസില്‍ എത്തുന്നത് ലാലും അജു വര്‍ഗീസുമാണ്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിലും സിരീസ് കാണാനാവും. പേര് സൂചിപ്പിക്കുന്നതുപോലെ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ഈ സിരീസ് കഴിഞ്ഞ മാസമാണ് പ്രഖ്യാപിക്കപ്പെട്ടത്. മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് എന്ന് […]
