Posted inപുസ്തകങ്ങൾ

പിങ്കുവിന്റെ ആദ്യത്തെ ആകാശ യാത്ര

കടലുണ്ടിപ്പുഴയുടെ തീരത്ത് താമസമാക്കിയ ദേശാടനക്കിളികളുടെ കൂട്ടത്തിലെ കിളിക്കുഞ്ഞാണ് പിങ്കു. പറക്കാന്‍ അവന് ചിറകുകള്‍ മുളച്ചുവരുന്ന അവസരത്തിലാണ് സ്വന്തം നാട്ടിലേക്ക് കിളിക്കൂട്ടം തിരിച്ചു പോകാന്‍ തീരുമാനിക്കുന്നത്. യാത്രാ മധ്യേ പിങ്കുവിന് അമ്മയെയും മറ്റു കിളികളെയും നഷ്ടമാകുന്നു. അമ്മയെത്തേടിയുള്ള പിങ്കുവിന്റെ യാത്ര ഏറെ രസകരമായി അവതരിപ്പിക്കുന്നു. കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കാനും വായിച്ചുല്ലസിക്കാനുമുള്ള നോവല്‍. ‘പിങ്കുവിന്റെ ആദ്യത്തെ ആകാശ യാത്ര’. ശ്രീലാല്‍ എ.ജി. മാതൃഭൂമി ബുക്‌സ്. വില 127 രൂപ.  

Posted inആരോഗ്യം

വൈറ്റമിന്‍ ഡിയുടെ അഭാവവും രക്തസമ്മര്‍ദത്തിന് കാരണം

അമിതവണ്ണം, അമിത മദ്യപാനം, പുകവലി, രക്തസമ്മര്‍ദത്തിന്റെ കുടുംബചരിത്രം, അലസമായ ജീവിതശൈലി എന്നിവയെല്ലാമാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്റെ പൊതുവായ കാരണങ്ങള്‍. എന്നാല്‍ ഇവയല്ലാത്ത ചില കാരണങ്ങളും രക്തസമ്മര്‍ദം ഉയരുന്ന അവസ്ഥയിലേക്ക് നയിക്കും. ചികിത്സിക്കാതെ വിട്ടാല്‍ ഹൃദയാഘാതം, പക്ഷാഘാതം, വൃക്കനാശം, മറവിരോഗം എന്നിവയിലേക്ക് എല്ലാം നയിക്കാവുന്ന രോഗാവസ്ഥയാണ് ഇത്. 140/90 എംഎംഎച്ച്ജിയിലും ഉയര്‍ന്ന രക്തസമ്മര്‍ദം അപകടകരവും അടിയന്തരമായി പരിഹാരം കാണേണ്ടതുമാണ്. എന്നാല്‍ ജീവിതശൈലിയിലെയും ഭക്ഷണ ക്രമത്തിലെയും ചില മാറ്റങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും. വൈറ്റമിന്‍ ഡി അഭാവം ഹൃദയത്തിന്റെ […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിന് ഏഴു വര്‍ഷംവരെ തടവു ശിക്ഷ നല്‍കുന്ന ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സിന് കേരളാ മന്ത്രിസഭയുടെ അംഗീകാരം. അധിക്ഷേപം, അസഭ്യം പറയല്‍ എന്നിവയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. കുറഞ്ഞ ശിക്ഷ ആറു മാസമാക്കി. നഴ്‌സിംഗ് കോളജുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാകും. പ്രതികള്‍ക്കെതിരെ സമയബന്ധിത നിയമനടപടികള്‍ക്കും വ്യവസ്ഥയുണ്ട്. മദ്രസാ അധ്യാപകരുടേതുപോലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പെടുത്തിയേക്കും. ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മെയ് 17

◾പെണ്‍കുട്ടികളുള്ള എല്ലാ സ്‌കൂളുകളിലും നാപ്കിന്‍ വെന്റിംഗ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കും. ഉപയോഗിച്ച നാപ്കിന്‍ സംസ്‌കരിക്കാനുള്ള സംവിധാനവും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. ◾കര്‍ണാടകത്തില്‍ സിദ്ധരാമയ്യ ആദ്യ രണ്ടു വര്‍ഷവും ഡി.കെ. ശിവകുമാര്‍ തുടര്‍ന്നുള്ള മൂന്നു വര്‍ഷവും മുഖ്യമന്ത്രിയാകും. ഇന്നു ബെഗളൂരുവില്‍ പ്രഖ്യാപനമുണ്ടാകും. ചര്‍ച്ച തുടരുകയാണ്. ഡി.കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും നിര്‍ദേശിക്കുന്ന മൂന്നു പേര്‍ക്കു മന്ത്രിസ്ഥാനവും നല്‍കും. എന്നാല്‍ ആദ്യ രണ്ടു വര്‍ഷം തനിക്കു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മല്ലികാർജ്ജുൻ ഖാർഗെയുടെ നിർദ്ദേശങ്ങളോട് പ്രതികരിക്കാതെ ഡികെ ശിവകുമാർ

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നിർദ്ദേശങ്ങളോട് പ്രതികരിക്കാതെ ഡികെ ശിവകുമാർ. ചർച്ചക്കു ശേഷം നിലപാട് വ്യക്തമാക്കാതെയാണ് ശിവകുമാർ മടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ടേം വ്യവസ്ഥയോടും ശിവകുമാർ പ്രതികരിച്ചില്ല. അതേസമയം, ഇനിയും തുടർ ചർച്ചകൾക്ക് സാധ്യതയെന്നാണ് വിവരം. ഖാർഗെയുമായുള്ള ചർച്ചക്ക് ശേഷം സിദ്ധരാമയ്യയും മടങ്ങിയിരിക്കുകയാണ്. അതേസമയം, ഇരുവരുമായും ചർച്ച നടത്തിയ ഖാർഗെ സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തുമെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനം ബെം​ഗളൂരുവിൽ നടത്തുന്നതിനെ കുറിച്ചും ആലോചനയുണ്ട്.

Posted inലേറ്റസ്റ്റ്

സാന്റിയാഗോ മാർട്ടിന്റെ പക്കൽനിന്ന് പിടിച്ചെടുത്ത കള്ളപ്പണം കേരളത്തിലെ സാധാരണക്കാരുടേതാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ

ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ പക്കൽനിന്ന് പിടിച്ചെടുത്ത 457 കോടി രൂപയുടെ കള്ളപ്പണം കേരളത്തിലെ സാധാരണക്കാരുടേതാണെന്നും സിപിഎമ്മിന്റെ സഹായത്തോടെയാണ് മാർട്ടിൻ ഈ പണം ഇവിടെനിന്ന് കടത്തിയതെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കേരളത്തിൽനിന്ന് 80,000 കോടി രൂപ മാർട്ടിൻ കൊണ്ടുപോയിട്ടുണ്ടെന്ന വിഎസ് അച്യുതാനന്ദന്റെ പ്രസ്താവന ശരിയാണെങ്കിൽ ഇത് ആ തുകയുടെ ചെറിയൊരംശം മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു.

Posted inബിസിനസ്സ്

വ്യാപാരക്കമ്മി 20 മാസത്തിനിടയിലെ ഏറ്റവും താഴ്ചയില്‍

ഇന്ത്യയില്‍ നിന്നുള്ള വാണിജ്യാധിഷ്ഠിത കയറ്റുമതി ഏപ്രിലില്‍ 12.7 ശതമാനം കുറഞ്ഞ് 3,466 കോടി ഡോളറായി (ഏകദേശം 2.84 ലക്ഷം കോടി രൂപ). 2022 ഏപ്രിലില്‍ കയറ്റുമതി വരുമാനം 3,970 കോടി ഡോളറായിരുന്നുവെന്ന് (3.25 ലക്ഷം കോടി രൂപ) കേന്ദ്ര വാണിജ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. ഇറക്കുമതി 5,806 കോടി ഡോളറില്‍ നിന്ന് 14 ശതമാനം ഇടിഞ്ഞ് 4,990 കോടി ഡോളറും ആയതോടെ, ഇന്ത്യയുടെ കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 1,840 കോടി ഡോളറില്‍ നിന്ന് […]

Posted inവിനോദം

‘ഗരുഡന്‍’ ചിത്രത്തില്‍ ജോയിന്‍ ചെയ്ത് സുരേഷ് ഗോപി

നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ‘ഗരുഡന്‍’ എന്ന ചിത്രത്തിന്റെ കൊച്ചിയിലെ ലൊക്കേഷനില്‍ സുരേഷ് ഗോപി ജോയിന്‍ ചെയ്തു.സിദ്ധിഖ്, ജഗദീഷ് എന്നിവര്‍ക്കൊപ്പമുള്ള സീനുകളാണ് ചിത്രീകരിക്കുന്നത്. ഹരീഷ് മാധവ് എന്ന പൊലീസ് ഓഫീസര്‍ കഥാപാത്രമാണ് സുരേഷ് ഗോപിയുടേത്. സുരേഷ് ഗോപിയോടൊപ്പം ബിജു മേനോനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ്. അഭിരാമി, ദിവ്യ പിള്ള, ദിലീഷ് പോത്തന്‍, നിഷാന്ത് സാഗര്‍, തലൈ വാസല്‍ വിജയ്, ചൈതന്യ എന്നിവരാണ് മറ്റ് താരങ്ങള്‍. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലര്‍ […]

Posted inവിനോദം

ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന നടിയായി അദാ ശര്‍മ്മ

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ 150 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് ‘ദ കേരള സ്റ്റോറി’. മെയ് 5ന് റിലീസ് ചെയ്ത ചിത്രം 11 ദിവസങ്ങള്‍ കൊണ്ട് 147 കോടി രൂപയാണ് ബോക്സോഫീസില്‍ നിന്നും നേടിയത്. ഇതോടെ ഏറ്റവും വലിയ വിജയം നേടുന്ന നടിയായി മാറിയിരിക്കുകയാണ് അദാ ശര്‍മ്മ. ആലിയ ഭട്ടിനെ പിന്തള്ളിയാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ബോളിവുഡ് നടിയായി അദാ ശര്‍മ്മ മാറിയിരിക്കുന്നത്. ആലിയ ചിത്രം ‘ഗംഗുഭായ് കത്യവാടി’ 129.10 കോടി കളക്ഷനാണ് നേടിയിരുന്നത്. കേരള സ്റ്റോറി 150 […]

Posted inഓട്ടോമോട്ടീവ്

കോമറ്റ് ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു

എംജി മോട്ടോര്‍ ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ കോമറ്റ് ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപ ടോക്കണ്‍ തുകയ്ക്കാണ് കോമറ്റിനായി കമ്പനി ബുക്കിംഗ് ആരംഭിച്ചത്. 7.78 ലക്ഷം മുതല്‍ 9.98 ലക്ഷം രൂപ വരെ എക്സ് ഷോറൂം വിലയുള്ള ഈ ഇലക്ട്രിക് കുഞ്ഞന്‍ കാറിന്റെ പൂര്‍ണ്ണ വില പട്ടിക ഈ മാസം ആദ്യം കമ്പനി പ്രഖ്യാപിച്ചിരുന്നു. വാഹനത്തിന്റെ ഡെലിവറി ഈ മാസം ഘട്ടം ഘട്ടമായി ആരംഭിക്കും. ഇതുകൂടാതെ, ഡെലിവറി പ്രക്രിയ പൂര്‍ണ്ണമായും സുതാര്യമാണെന്ന് ഉറപ്പാക്കാന്‍, എംജി ഒരു ആപ്പും […]