‘ഓം ശാന്തി ഓശാന’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്തണിയും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ നായികയായി തെന്നിന്ത്യന്‍ താരം രശ്മികയെ പരിഗണിക്കുമെന്ന് പറയുകയാണ് സംവിധായകന്‍. നടിയെ സിനിമയുടെ ഭാഗമാക്കാന്‍ താല്പര്യമുണ്ടെന്നാണ് ജൂഡ് പറയുന്നത്. വിജയ് സേതുപതിയെയും രശ്മികയെയും ഈ സിനിമയുടെ ഭാഗമാക്കാന്‍ താല്പര്യമുണ്ട്. എനിക്ക് രശ്മികയുടെ അഭിനയം ഇഷ്ടമാണ്. ഒരു ഫാമിലി എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്ന് ജൂഡ് നേരത്തെ അറിയിച്ചിരുന്നു. അതേസമയം, ജൂഡ് സംവിധാനം ചെയ്ത 2018ന് തിയേറ്ററുകളില്‍ മികച്ച […]
30 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് വാഗണ്‍ആര്‍
മാരുതി സുസുക്കി വാഗണ്‍ആര്‍ ഈ വര്‍ഷം 30 ലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിടുകയും തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി മാറുകയും ചെയ്തു. 1999ല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ മാരുതിയില്‍ നിന്നുള്ള ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് വാഗണ്‍ആര്‍. ആള്‍ട്ടോയ്ക്കൊപ്പം, രണ്ട് പതിറ്റാണ്ടിലേറെയായി വിപണിയില്‍ നിലനില്‍ക്കുന്ന ഏറ്റവും പഴയ മോഡലുകളില്‍ ഒന്നാണ് വാഗണ്‍ആര്‍. നാല് ബ്രോഡ് ട്രിമ്മുകളിലും ഒമ്പത് വേരിയന്റുകളിലുമാണ് വാഗണ്‍ആര്‍ വരുന്നത്. സിഎന്‍ജി ഓപ്ഷനും ഉള്ള എല്‍എക്‌സഐ ആണ് വാഗണ്‍ആറിന്റെ അടിസ്ഥാന […]
പാഗല്‍ഗാച്ചും കോമാളി വിഷ്ണുവും
ജീവിതത്തില്‍ കല്ലും മുള്ളും നിറഞ്ഞ ഊടുവഴികളിലൂടെ സഞ്ചരിക്കാന്‍ വിധിക്കപ്പെട്ടവാണ് ഇതിലെ കഥാപാത്രങ്ങള്‍. നോവേറ്റ് വിതുമ്പുമ്പോഴും അവര്‍ നടക്കുന്നത് മുന്നോട്ട് തന്നെയാണ്. ഇരുപതോളെ കഥകളടങ്ങിയ ‘പാഗല്‍ഗാച്ചും കോമാളി വിഷ്ണുവും’ എന്ന കഥാസമാഹാരത്തിലെ ഓരോ കഥയും കാലഘട്ടത്തിന്റെ മുദ്രകള്‍ പതിഞ്ഞവയാണ്. ഭാഷയുടെ മാസ്മരികതയും ആഖ്യാനചാതുരിയും രാജന്‍ തിരുവോത്തിന്റെ കഥകളെ വേറിട്ട് നിര്‍ത്തുന്നു. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 300 രൂപ.
കണ്‍തടങ്ങളിലെ കറുപ്പിന് പ്രധാന കാരണം ഉറക്കമില്ലായ്മ!
കണ്‍തടങ്ങളില്‍ കറുപ്പ് ഉണ്ടാവുന്നതിന് പ്രധാന കാരണം ഉറക്കമില്ലായ്മയാണ്. കണ്ണിന് ചുറ്റുമുള്ള പേശികളിലും കോശങ്ങളിലും ഉണ്ടാകുന്ന ആയാസമാണ് ഇതിന് പിന്നില്‍. അതുപോലെ തന്നെ മനസ്സിന് ഉണ്ടാകുന്ന പ്രയാസങ്ങള്‍, ടെന്‍ഷന്‍, തുടങ്ങിയവയും ഇതിന് കാരണമാകാറുണ്ട്. കണ്ണുകളുടെ സൗന്ദര്യം വീണ്ടെടുക്കുന്നതിന് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം കൃത്യമായി ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയാണ്. അതുപേലെ തന്നെ മറ്റൊരു പ്രതിവിധിയാണ് വെള്ളം കുടിക്കുക എന്നത്. ദിവസവും വെള്ളം ധാരാളം കുടിക്കുന്നത് കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കും. പുറത്തുപോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ കണ്ണിന് […]
വേനൽ മഴയുടെ ശക്തി കുറഞ്ഞതോടെ സംസ്ഥാനം വീണ്ടും ചുട്ടുപൊള്ളുന്നു
വേനൽ മഴയുടെ ശക്തി കുറഞ്ഞതോടെ സംസ്ഥാനം വീണ്ടും ചുട്ടുപൊള്ളുന്നു. ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. 2°C മുതൽ 4°C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ വേനൽ മഴയ്ക്കും സാധ്യതയെന്ന് പ്രവചനം. അന്തരീക്ഷത്തിലെ ഈർപ്പമുള്ള വായുവും ഉയർന്ന താപനിലയും കാരണം കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ചൂടുള്ളതും അസ്വസ്ഥവുമായ കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
രാത്രി വാര്‍ത്തകള്‍
മണിപ്പൂരില്‍ കലാപത്തിന് ഇടയാക്കിയ ഭൂരിപക്ഷ സമുദായമായ മെയ്തെയ് വിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഹൈക്കോടതി നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ നിര്‍ണയിക്കുന്നതിനുള്ള സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ഹൈക്കോടതി നടപടി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യേണ്ടി വരുമെന്ന് ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച്. ഏഴു വര്‍ഷമായി കേരളത്തില്‍ 80,000 കോടി രൂപയുടെ വികസനം നടത്തിയെന്നു പിണറായി വിജയന്‍. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് എല്‍ഡിഎഫ് പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു […]
കാളപ്പുറത്തെ സവാരി
കുതിരപ്പുറത്തു സവാരി ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ട്. രാത്രി കാളപ്പുറത്തു സവാരി നടത്തിയ ആളെ ഇതാ ഒന്നു കണ്ടോളൂ. കാളപ്പുറത്തിരുന്നു ഗമയോടെ പോകുന്ന വിരുതന്റെ വീഡിയോ വൈറലായി. ഉത്തരാഖണ്ഡിലെ ഋഷികേശിലെ തപോവന്‍ പ്രദേശത്തെ ഒരു തെരുവിലായിരുന്നു സംഭവം. രാത്രി മദ്യപിച്ചു ലക്കുകെട്ടപ്പോഴാണ് റോഡരികില്‍ കണ്ട കൊഴുത്ത കാളയുടെ പുറത്തുകയറി സവാരി ഗിരിഗിരി നടത്തണമെന്ന് ഇയാള്‍ക്കു തോന്നിയത്. ചാടിക്കയറിയതോടെ കാള ഓടെടാ ഓട്ടം തുടങ്ങി. വീഴാതിരിക്കാന്‍ അയാള്‍ കാളയുടെ മുതുകത്ത് അള്ളിപ്പിടിച്ചു. നല്ല വഴക്കമുള്ള ഒരു കുതിര സവാരിക്കാരനേപ്പോലെ കാളപ്പുറ […]
സെക്രട്ടേറിയേറ്റിലെ ഫയൽ തീർപ്പാക്കൽ ഇപ്പോഴും പൂർണതയിൽ എത്തിയില്ലെന്ന് മുഖ്യമന്ത്രി
സെക്രട്ടേറിയേറ്റിലെ ഫയൽ തീർപ്പാക്കൽ ഇപ്പോഴും പൂർണതയിൽ എത്തിയില്ലെന്ന് മുഖ്യമന്ത്രി . മാറ്റമുണ്ടെങ്കിലും ശരിയായ രീതിയിലാണോ കാര്യങ്ങൾ എന്ന് സ്വയം പരിശോധിക്കണം.ചിലർ ഫയൽ തീർപ്പാക്കുന്നതിൽ പുറകോട്ടു പോയി.ആളുകൾക്ക് പെട്ടന്ന് കാര്യങ്ങൾ കിട്ടുകയാണ് പ്രധാനം.ജനങ്ങൾ ആണ് പരമാധികാരികൾ.അവർക്ക് കാര്യങ്ങൾ ചെയ്യുന്നതാണ് പ്രധാനം.കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍റെ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുവർണ ജൂബിലി സമ്മേളനത്തില്‍ ,എത്ര മണിക്കുർ ഡ്യൂട്ടി സമയം സമ്മേളനത്തിനായി ചെലവിട്ടു എന്ന് കണക്കുകൂട്ടണം.അത് നല്ല രീതിയിൽ സമൂഹത്തിന് തിരിച്ച് നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയവരുടെ ഉദ്ദേശം അയ്യപ്പഭക്തരെ അവഹേളിക്കലായിരുന്നെന്ന് പൊലീസ് എഫ്ഐആർ
പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയവരുടെ ഉദ്ദേശം അയ്യപ്പഭക്തരെ അവഹേളിക്കലായിരുന്നെന്ന് പൊലീസ് എഫ്ഐആർ. മതവിശ്വാസത്തെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ ആരാധനസ്ഥലത്ത് കടന്നുകയറിയെന്നതടക്കമുള്ള ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ വനം വകുപ്പ് അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു. രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവരെയാണ് റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
മണിപ്പൂര്‍ സംഘർഷവുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി
മണിപ്പൂര്‍ സംഘർഷവുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. മെയ്‌തെയ് വിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഹൈക്കോടതി നടപടിയെയാണ് ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വിമര്‍ശിച്ചത്. മെയ്‌തെയ് ഗോത്രത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ മണിപ്പൂര്‍ ഹൈക്കോടതി വിധിക്കു പിന്നാലെയാണ് സംസ്ഥാനത്ത് സാമുദായിക സംഘര്‍ഷമുണ്ടായത്.
