വേനൽ മഴയുടെ ശക്തി കുറഞ്ഞതോടെ സംസ്ഥാനം വീണ്ടും ചുട്ടുപൊള്ളുന്നു. ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. 2°C മുതൽ 4°C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ വേനൽ മഴയ്ക്കും സാധ്യതയെന്ന് പ്രവചനം. അന്തരീക്ഷത്തിലെ ഈർപ്പമുള്ള വായുവും ഉയർന്ന താപനിലയും കാരണം കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ചൂടുള്ളതും അസ്വസ്ഥവുമായ കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
വേനൽ മഴയുടെ ശക്തി കുറഞ്ഞതോടെ സംസ്ഥാനം വീണ്ടും ചുട്ടുപൊള്ളുന്നു
