കുതിരപ്പുറത്തു സവാരി ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ട്. രാത്രി കാളപ്പുറത്തു സവാരി നടത്തിയ ആളെ ഇതാ ഒന്നു കണ്ടോളൂ. കാളപ്പുറത്തിരുന്നു ഗമയോടെ പോകുന്ന വിരുതന്റെ വീഡിയോ വൈറലായി. ഉത്തരാഖണ്ഡിലെ ഋഷികേശിലെ തപോവന്‍ പ്രദേശത്തെ ഒരു തെരുവിലായിരുന്നു സംഭവം. രാത്രി മദ്യപിച്ചു ലക്കുകെട്ടപ്പോഴാണ് റോഡരികില്‍ കണ്ട കൊഴുത്ത കാളയുടെ പുറത്തുകയറി സവാരി ഗിരിഗിരി നടത്തണമെന്ന് ഇയാള്‍ക്കു തോന്നിയത്. ചാടിക്കയറിയതോടെ കാള ഓടെടാ ഓട്ടം തുടങ്ങി. വീഴാതിരിക്കാന്‍ അയാള്‍ കാളയുടെ മുതുകത്ത് അള്ളിപ്പിടിച്ചു. നല്ല വഴക്കമുള്ള ഒരു കുതിര സവാരിക്കാരനേപ്പോലെ കാളപ്പുറ സവാരി വീഡിയോ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. റോംഗ് സൈഡിലൂടെ കാള പാഞ്ഞുവരുന്നതുകണ്ട് അപകടം ഒഴിവാക്കാന്‍ സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാര്‍ സ്കൂട്ടര്‍ ദിശമാറ്റി ഒടിക്കുന്നതു വീഡിയോയില്‍ കാണാം. കാളയ്ക്കുപുറത്ത് ഒരാളുണ്ടെന്ന് അപ്പോഴാണ് വ്യക്തമാകുന്നത്. കാളപ്പുറത്തെ സവാരി വീഡിയോ വൈറലായതോടെ പോലീസ് രംഗത്തിറങ്ങി. സാഹസിക യാത്രികനെ പിടികൂടി. വൈറലാകാന്‍ ചെയ്ത അഭ്യാസി പോലീസ് സ്റ്റേഷനില്‍ കൈകൂപ്പി നിന്നു മാപ്പപേക്ഷിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ ഉത്തരാഖണ്ഡ് പോലീസ് ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു.
കാളപ്പുറത്തെ സവാരി
