കേരളം ആസ്ഥാനമായ കല്യാണ്‍ ജ്യുവലേഴ്സിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 93 ശതമാനം വര്‍ധിച്ച് 432 കോടി രൂപയായി. മുന്‍ വര്‍ഷം സമാന കാലയളവിലിത് 224 കോടി രൂപ രൂപയായിരുന്നു. നികുതിക്കും പലിശയ്ക്കും മുമ്പുള്ള സംയോജിത വരുമാനം മുന്‍ വര്‍ഷത്തെ 10,818 കോടി രൂപയില്‍ നിന്ന് 14,071 കോടി രൂപയായി ഉയര്‍ന്നു. 30 ശതമാനമാണ് വളര്‍ച്ച. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനി 69.8 കോടി രൂപയുടെ ലാഭം നേടി. മുന്‍ വര്‍ഷത്തെ സമാനകാലയളവിലിത് 72കോടി രൂപയായിരുന്നു. മൂന്നു ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ലാഭ മാര്‍ജിന്‍ 7.6 ശതമാനമായി തുടരുന്നു. കമ്പനിയുടെ നാലാം പാദത്തിലെ സംയോജിത വരുമാനം മുന്‍ വര്‍ഷത്തെ 2,857 കോടി രൂപയില്‍ നിന്ന് 18.4 ശതമാനം ഉയര്‍ന്ന് 3,381.8 കോടി രൂപയായി. തൊട്ടു മുന്‍ പാദത്തിലിത് 3884.1 കോടി രൂപയായിരുന്നു. 13 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള മൊത്ത വരുമാനം നാലാം പാദത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തിലെ 425 കോടി രൂപയില്‍ നിന്നും 29 ശതമാനം വളര്‍ച്ചയോടെ 549 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തിലിത് 33 കോടി രൂപയായിരുന്നു. 27 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇ-കൊമേഴ്സ് ഡിവിഷന്റെ വരുമാനം മുന്‍ വര്‍ഷത്തെ സമാനകാലയളവിലെ 39 കോടി രൂപയില്‍ നിന്നും 32 കോടി രൂപയായി കുറഞ്ഞു. നഷ്ടം ഇക്കാലയളവില്‍ 2.7 കോടി രൂപയില്‍ നിന്നും 1.9 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.
കല്യാണ്‍ ജ്യുവലേഴ്സിന്റെ അറ്റാദായത്തില്‍ 93 ശതമാനം വര്‍ധന
