ഡി കെ ശിവകുമാർ ദില്ലിയിലേക്ക്.ഹൈക്കമാൻഡ് നേതാക്കളുമായുള്ള ചർച്ച ഉച്ചയ്ക്കു ശേഷം ഉണ്ടാകുമെന്നും ഇന്നലെ ദില്ലിക്ക് പോകാൻ കഴിയാതിരുന്നത് ആരോഗ്യ കാരണങ്ങളാലാണ്, പിന്നിൽ നിന്ന് കുത്താനില്ലാ പാർട്ടി അമ്മയെപ്പോലെയാണെന്നും യോഗ്യനെങ്കിൽ പാർട്ടി അധിക ചുമതലകൾ നൽകും, ഒന്നിലും ആശങ്കയില്ല ബിപി ഇപ്പോൾ നോർമലാണെന്നും, പാർട്ടി ഇല്ലെങ്കിൽ നേതാക്കൾ വട്ടപൂജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കളമശേരി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ ആക്രമണം
അപകടത്തിൽ പരുക്കേറെറത്തിയ രോഗി വട്ടേക്കുന്ന് സ്വദേശി ഡോയൽ വാൾഡിൻ ചികിത്സ നൽകുന്നതിനിടെ മുഖത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് മെഡിക്കൽ കോളേജിലെ ഡോ. ഇർഫാൻ ഖാൻ നൽകിയ പരാതിയിലെ ആരോപണം. വനിതാ ജീവനക്കാരെ പ്രതി അസഭ്യം പറഞ്ഞുവെന്നും പരാതിയിലുണ്ട്. ആശുപത്രി ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
പ്രഭാത വാര്‍ത്തകള്‍ | മെയ് 16
◾കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കു സിദ്ധരാമയ്യക്ക് 85 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട്. 45 നിയമസഭാംഗങ്ങളാണ് കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറിനെ പിന്തുണച്ചത്. ആറ് അംഗങ്ങള്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നു നിലപാടെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രി ആരെന്ന് ഇന്നു പ്രഖ്യാപിച്ചേക്കും. ◾എസ്എസ്എല്‍സി പരീക്ഷ ഫലം ശനിയാഴ്ചയും ഹയര്‍സെക്കന്‍ഡറി ഫലം ഈ മാസം 25 നും പ്രസിദ്ധീകരിക്കും. 4,19,362 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഫോക്കസ് ഏരിയ ഇല്ലാതെ എല്ലാ പാഠഭാഗങ്ങളില്‍നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടായിരുന്നു. ◾എസ്എസ്എല്‍സി പരീക്ഷ […]
സിദ്ധരാമയ്യക്ക് മുഖ്യമന്ത്രിയാകാന്‍ നിലവില്‍ 85 എംഎല്‍എമാരുടെ പിന്തുണ
കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ നടക്കുന്നത് തിരക്കിട്ട ചര്‍ച്ചകള്‍. മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. എഐസിസി നിരീക്ഷകരുമായി എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ കൂടിയാലോചന നടത്തി.സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാന്‍ നിലവില്‍ 85 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് നിരീക്ഷകര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്. കര്‍ണാടകയിലെ കരുത്തനായ മറ്റൊരു നേതാവായ ഡി കെ ശിവകുമാറിന് 45 പേരുടെ പിന്തുണയുണ്ടെന്നും നിരീക്ഷകര്‍ അറിയിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്തി മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എഐസിസി നിരീക്ഷകര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മൊത്തവില പണപ്പെരുപ്പവും കുത്തനെ കുറഞ്ഞു
രാജ്യത്ത് വിലക്കയറ്റം ശമിക്കുന്നുവെന്ന് വ്യക്തമാക്കി റീട്ടെയ്ല്‍ പണപ്പെരുപ്പത്തിന് പിന്നാലെ മൊത്തവില (ഹോള്‍ലെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പവും ഏപ്രിലില്‍ കുത്തനെ കുറഞ്ഞു. ഏപ്രിലില്‍ പണച്ചുരുക്കത്തിലേക്ക് വിലക്കയറ്റത്തോത് എത്തിയെന്നതും ശ്രദ്ധേയം. 2020 ഓഗസ്റ്റിലെ നെഗറ്റീവ് 0.58 ശതമാനത്തിന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന നിരക്കുമാണിത്. മാര്‍ച്ചിലെ 1.34 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 0.92 ശതമാനമായാണ് കഴിഞ്ഞമാസം മൊത്തവില പണപ്പെരുപ്പം താഴ്ന്നത്. ഭക്ഷ്യവിലപ്പെരുപ്പം 2.32 ശതമാനത്തില്‍ നിന്ന് 0.17 ശതമാനത്തിലേക്ക് കുത്തനെ കുറഞ്ഞതാണ് നേട്ടം. ഭക്ഷ്യ എണ്ണകളുടെ വിലപ്പെരുപ്പം നെഗറ്റീവ് 25.91 […]
ജ്യോതിക ബോളിവുഡിലേക്കും മടങ്ങിയെത്തുന്നു
സൗത്ത് ഇന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് ജ്യോതിക. വിവാഹ ശേഷം 36 വയതിനിലെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജ്യോതിക അഭിനയരംഗത്ത് തിരികെയെത്തിയത്. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം താരം ബോളിവുഡിലേക്കും മടങ്ങിയെത്തുകയാണ്. അജയ് ദേവ്ഗണ്‍,ആര്‍ മാധവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സൂപ്പര്‍ നാച്ചുറല്‍ ത്രില്ലറിലൂടെയാണ് താരത്തിന്റ തിരിച്ചുവരവ്. പനോരമ സ്റ്റുഡ്യോസ് ആണ് നിര്‍മ്മാണം. ജൂണില്‍ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി. സംവിധായകന്‍ ആരായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. മുംബൈ, ലണ്ടന്‍ എന്നിവിടങ്ങളിലാകും പ്രധാന ലൊക്കേഷന്‍. ഏറ്റവും അടുത്തതായി റിലീസിന് ഒരുങ്ങുന്ന. ജ്യോതികയുടെ ചിത്രം […]
‘ബസൂക്ക’യില്‍ ജോയിന്‍ ചെയ്ത് മമ്മൂട്ടി
ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യില്‍ ജോയിന്‍ ചെയ്ത് മമ്മൂട്ടി. കൊച്ചിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലി ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ക്കൊപ്പം തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി. ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്. മലയാളത്തില്‍ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തില്‍ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. […]
ഇഎം1 ഇ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ഹോണ്ട
ഇഎം1 ഇ എന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട ഇ-മൊബിലിറ്റി വിപണിയില്‍ പ്രവേശിക്കുന്നു. കമ്പനിയുടെ ആദ്യ ഉല്‍പ്പാദന ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 ഓടെ 10 വ്യത്യസ്ത ഇലക്ട്രിക് ഇരുചക്ര വാഹന മോഡലുകള്‍ വിതരണം ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ മോഡല്‍ വരുന്നത്. അങ്ങനെ ഈ സ്‌കൂട്ടറിന്റെ അരങ്ങേറ്റത്തിലൂടെ ജനപ്രിയ ടൂവീലര്‍ കമ്പനി ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് പ്രവേശിച്ചു. ഒരു വര്‍ഷം മുമ്പാണ് ഇലക്ട്രിക് […]
മിത്യയുടെ പ്രേമം
പത്തൊന്‍പതാം നൂറ്റാണ്ടിലെ റഷ്യന്‍ സാഹിത്യത്തിലെ മഹാരഥന്‍മാര്‍ക്ക് പിന്നാലെ വന്ന ഇവാന്‍ ബൂനിന്റെ ‘മിത്യയുടെ പ്രേമം’ എന്ന രചന ടോള്‍സ്റ്റോയിയുടെയും തൂര്‍ഗ്യനേവിന്റെയും ചെകോവിന്റെയും നോവലുകള്‍ക്കൊപ്പം വെക്കാവുന്ന ഒരു മാസ്റ്റര്‍പീസ് തന്നെയാണെന്ന് നിസ്സംശയം പറയാം. ‘മോസ്‌കോയില്‍ മിത്യയുടെ സന്തോഷത്തിന്റെ അവസാനദിവസം മാര്‍ച്ച് ഒന്‍പതായിരുന്നു’ എന്ന അശുഭച്ചുവയോടെ തുടങ്ങുന്ന ഈ കൃതി മിത്യ എന്ന വിദ്യാര്‍ത്ഥിയുടെയും കാത്യ എന്ന യുവനടിയുടെയും പ്രേമത്തിന്റെ കഥയാണ്. മോല്‍ചനോവ്കയിലുള്ള മിത്യയുടെ ഹോസ്റ്റല്‍ മുറിയില്‍ കാത്യ സന്ദര്‍ശിക്കാറുണ്ട്. മിത്യയുടെ ഭ്രാന്തുപിടിച്ച സംശയങ്ങളും അസൂയയും അവര്‍ക്കിടയിലെ മുള്ളായി. സാഹിത്യത്തിനു […]
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില പഴങ്ങള്‍
അനാരോഗ്യകരമായ ജീവിതശൈലിയാണ് രക്തസമ്മര്‍ദ്ദം കൂടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. ശരീരഭാരം കുടുതലാണെങ്കിലും അമിതമായി ഉപ്പ് കഴിക്കുന്നവരാണെങ്കിലും വ്യായാമം ചെയ്യാത്തവരാണെങ്കിലുമൊക്കെ രക്തസമ്മര്‍ദ്ദം കൂടും. ചിലര്‍ക്ക് പാരമ്പര്യമായും ഇതുണ്ടാകാറുണ്ട്. പ്രായം കൂടുന്തോറും അമിത രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജീവിതശൈലിയില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ പോലും രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കും. ഉപ്പിന്റെ അമിത ഉപയോഗം മാത്രമല്ല രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണം. പലഹാരങ്ങളും റെഡി-ടു-ഈറ്റ് ഭക്ഷണവും, സോഡ അടങ്ങിയ പാനീയങ്ങളുമെല്ലാം രക്തസമ്മര്‍ദ്ദം കൂട്ടും. സമീകൃത ആഹാരവും ആരോഗ്യകരവുമായ ജീവിതരീതിയും തന്നെയാണ് ഇതിന് […]
