Posted inഓട്ടോമോട്ടീവ്

ആദ്യ ബുക്കിംഗുകള്‍ക്ക് വിലക്കിഴിവുമായി ഐറ!

അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട്-അപ്പ് മാറ്റര്‍ തങ്ങളുടെ ഐറ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് തുടങ്ങുന്നു. 1,43,999 രൂപ പ്രാരംഭ വിലയില്‍ ആണ് ഇന്ത്യയിലെ ആദ്യ ഗിയര്‍ ഇലക്ട്രിക് ബൈക്ക് എന്ന സവിശേഷതയുള്ള ഈ ബൈക്ക് എത്തുന്നത്. ഇപ്പോഴിതാ ബൈക്കിന്റെ ആദ്യ 9,999 പ്രീ-ബുക്കിംഗുകള്‍ക്ക് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. 1,999 രൂപ ടോക്കണ്‍ തുക നല്‍കി ബൈക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 9,999 ഉപഭോക്താക്കള്‍ക്ക് വാങ്ങുമ്പോള്‍ 5,000 രൂപയുടെ ആനുകൂല്യം നേടാം. 10,000 മുതല്‍ 29,999 പ്രീ-ബുക്കിംഗുകള്‍ […]

Posted inപുസ്തകങ്ങൾ

ഇരുകരകള്‍ക്കിടയില്‍ ഒരു ബുദ്ധന്‍

ആഖ്യാനത്തില്‍ ഇരുട്ടിനും കയോസ് എന്ന ആദിമമായ അവ്യവസ്ഥയ്ക്കും ഇടം നല്‍കിക്കൊണ്ട് മനുഷ്യാവസ്ഥയെ കഥനവത്കരിക്കാനാണ് മധുപാല്‍ ശ്രമിക്കുന്നത്. അപ്പോഴും ആ ഇരുണ്ട ആഴത്തിനുള്ളില്‍ ഒരു പ്രകാശമുദിക്കുന്നു. സ്‌ത്രൈണമായ ആത്മീയതയുടെയും കരുണയുടെയും പ്രകാശമാണത്. ആ പ്രകാശം ഈ കഥകളെയും കയോസില്‍നിന്നു കരകയറ്റി, ഇനിയും ഈ ഭൂമിയില്‍ ജീവിതം സാദ്ധ്യമാണെന്ന വിശ്വാസത്തിന്റെ ഉറപ്പുള്ള കരയില്‍ അവയെ ഘടനപ്പെടാനും കഥനപ്പെടാനുമനുവദിക്കുന്നു. ഒറ്റത്തുരുത്തുകളാകുന്ന മനസ്സുകളുടെ വിഹ്വലതകളും വിചാരങ്ങളും വിഷമതകളും ഒരു സ്ഫടികത്തിലെന്നവിധം പ്രകാശിതമാക്കുന്ന കഥകള്‍. മധുപാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ‘ഇരുകരകള്‍ക്കിടയില്‍ ഒരു ബുദ്ധന്‍’. […]

Posted inആരോഗ്യം

കോവിഡ് അണുബാധയ്ക്ക് ശേഷം ക്ഷീണം

കോവിഡ് അണുബാധയ്ക്ക് ശേഷം പല രോഗികളിലും കാണപ്പെട്ട ഒരു ദീര്‍ഘകാല കോവിഡ് ലക്ഷണമാണ് അത്യധികമായ ക്ഷീണം. ഇതിനു പിന്നില്‍ നാഡീവ്യൂഹ വ്യവസ്ഥയ്ക്ക് ചില സ്ഥലങ്ങളില്‍ ഉണ്ടാകുന്ന മന്ദതയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് യുകെ ന്യൂകാസില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. പ്രധാനമായും മൂന്ന് കേന്ദ്രങ്ങളിലാണ് കോവിഡ് മൂലം നാഡീവ്യൂഹ വ്യവസ്ഥ ബാധിക്കപ്പെടുന്നത്. തലച്ചോറിലെ കോര്‍ട്ടിക്കല്‍ സര്‍ക്യൂട്ടാണ് ഇതില്‍ ആദ്യത്തേത്. ബോധപൂര്‍വമല്ലാത്ത ശാരീരിക പ്രക്രിയകളായ രക്തസമ്മര്‍ദം, ശ്വസനം തുടങ്ങിയവയെ നിയന്ത്രിക്കുന്ന നാഡീവ്യൂഹ ശൃംഖലയായ ഓട്ടോണോമിക് നാഡീവ്യൂഹ വ്യവസ്ഥയാണ് അടുത്തത്. പേശികളിലെ നാഡീതന്തുക്കളും വ്യായാമം ചെയ്യുമ്പോള്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കര്‍മ്മചാരി പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി

കൊച്ചി കോർപ്പറേഷൻ പരിധിയിലാണ് തൊഴില്‍ വകുപ്പ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലികളും ഏറ്റെടുക്കാൻ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ഈ പദ്ധതി സ്വകാര്യമേഖലയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. സ്കൂളിലോ കോളേജിലോ പഠിക്കുമ്പോൾ തന്നെ പ്രവർത്തന പരിചയം നേടാൻ ഇതിലൂടെ സഹായിക്കും. ഈ പദ്ധതി വഴി വിദ്യാർത്ഥികൾക്ക് തങ്ങളുടെ ചെലവിന് ആവശ്യമായ പണം സ്വന്തമായി സമ്പാദിക്കാനും കഴിയും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എൻഡോ സൾഫാൻ ഇരകളായവരുടെ സഹായധനവിതരണം സംബന്ധിച്ച കാര്യങ്ങളിൽ സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തി

എൻഡോ സൾഫാൻ ഇരകളുടെ ചികിത്സ സംബന്ധിച്ച കാര്യങ്ങൾ നിരീക്ഷിക്കാൻ കേരള ഹൈക്കോടതിക്ക് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച നടപടികൾ നിരീക്ഷിക്കണം. കൂടാതെ കേസുമായി ബന്ധപ്പെട്ട രേഖകൾ കേരള ഹൈക്കോടതിയിലേക്ക് മാറ്റാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി.അതോടൊപ്പം ഇരകളായവരുടെ സഹായധനവിതരണം സംബന്ധിച്ച കാര്യങ്ങളിൽ സംസ്ഥാനസർക്കാർ സ്വീകരിച്ച നടപടികളിൽ സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തി.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

വൈദ്യുതി നിരക്ക് യൂണിറ്റിന് 80 പൈസ വരെ നിരക്കില്‍ ജൂലൈ ഒന്നിനു വര്‍ധിപ്പിച്ചേക്കും. കെഎസ്ഇബ സമര്‍പ്പിച്ച താരിഫ് നിര്‍ദേശങ്ങളില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പു പൂര്‍ത്തിയാക്കി. വധശിക്ഷക്കു വിധിക്കപ്പെട്ട രണ്ടു പ്രതികളുടെ സാമൂഹ്യപശ്ചാത്തലം പരിശോധിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യു, ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാം എന്നിവരുടെ പശ്ചാത്തലം പരിശോധിക്കാനാണ് നിര്‍ദേശം. ജയിലില്‍ പ്രതികള്‍ക്കു മാറ്റമുണ്ടായിട്ടുണ്ടോയെന്ന് ജയില്‍ ഡിജിപിയോടും റിപ്പോര്‍ട്ട് തേടി. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍നിന്ന് 25,000 കോടി രൂപയുടെ മയക്കുരുന്ന് പിടികൂടിയ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ കോടതിയിൽ ഹാജരായി

കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഡോക്ടർ വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പ്രതിക്ക് വൈദ്യ സഹായം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഒന്നിടവിട്ട ദിവസങ്ങളിൽ 15 മിനിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ അഭിഭാഷകന് പ്രതിയെ കാണാമെന്നും കോടതി വ്യക്തമാക്കി.സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂരാണ് കോടതിയിൽ ഹാജരായത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കടലാക്രമണം തടയാൻ കരിങ്കല്ലും ടെട്രാപോഡും ഇടുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ

കടലാക്രമണം നേരിടുന്നതിന് കരിങ്കല്ലോ ടെട്രാപോഡോ ഉപയോഗിച്ച് ഭിത്തി നിര്‍മ്മിക്കുന്നതാണ് വര്‍ഷങ്ങളായി കേരളത്തിൽ തുടരുന്നത് എന്നാൽ ഈ രീതിക്കെതിരെ ഹൈക്കോടതിയുടെ സ്റ്റേ.കാസര്‍കോട് ഉപ്പള സ്വദേശിയായ യുകെ യൂസഫ് ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. തീരം കടലെടുക്കുന്ന അവസ്ഥയ്ക്ക് സ്ഥിരം പരിഹാരമായി സീവേവ് ബ്രേക്കേഴ്സ് എന്ന മാതൃക സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ടെട്രാപോഡുകളുമായി മുന്നോട്ട് പോവുകയാണ് സർക്കാരെന്ന് ഹർജിക്കാരൻ യുകെ യൂസഫ് പ്രതികരിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

​ഗുസ്തിതാരങ്ങൾ നടത്തുന്ന സമരം 23 ദിവസം പിന്നിട്ടു

​ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർ മന്തറിൽ നടത്തുന്ന സമരത്തിന് പൊതുജനങ്ങളുടെ പിന്തുണ തേടാനുള്ള തീരുമാനത്തിലാണ് ​ഗുസ്തി താരങ്ങൾ. പരാതി ആദ്യഘട്ടത്തിൽ അന്വേഷിച്ച മേൽനോട്ട സമിതിക്കെതിര പരാതിക്കാരായ ഗുസ്തി താരങ്ങൾ രം​ഗത്തെത്തിയിരുന്നു. മൊഴി നൽകാൻ എത്തിയപ്പോൾ ബ്രിജ് ഭൂഷനെ ന്യായീകരിച്ചതായും അദ്ദേഹം പിതൃസ്ഥാനത്ത് നിന്ന് ചെയ്ത കാര്യങ്ങൾ താരങ്ങൾ തെറ്റിദ്ധരിച്ചതാണെന്നുമാണ് സമിതി അംഗങ്ങൾ പറഞ്ഞതെന്ന് താരങ്ങൾ ആരോപിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളാ കോൺഗ്രസ് വിഭാഗം തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്ന് കെ മുരളീധരൻ

ജോസ് കെ മാണി വിഭാഗം മടങ്ങിവന്നാൽ നല്ലതെന്ന ചെന്നിത്തല നടത്തിയ പ്രതികരണത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കുകയാണ് കെ മുരളീധരനും. കേരള കോൺഗ്രസ്‌ അടക്കമുള്ളവർ മുന്നണിയിൽ തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്നും തെറ്റിദ്ധാരണയുടെ പുറത്താണ് ഇവരെല്ലാം വിട്ടുപോയത്. അവരെല്ലാം തിരികെവരണമെന്നാണ് കരുതുന്നത്. പക്ഷേ മുന്നണിയിൽ ഇക്കാര്യം ചർച്ചയായിട്ടില്ലെന്നും കെ മുരളീധരൻ എംപി വ്യക്തമാക്കി