കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഡോക്ടർ വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പ്രതിക്ക് വൈദ്യ സഹായം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഒന്നിടവിട്ട ദിവസങ്ങളിൽ 15 മിനിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ അഭിഭാഷകന് പ്രതിയെ കാണാമെന്നും കോടതി വ്യക്തമാക്കി.സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂരാണ് കോടതിയിൽ ഹാജരായത്.
പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ കോടതിയിൽ ഹാജരായി
