Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജനങ്ങളാണ് പരമാധികാരി എന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്കുണ്ടാകണമെന്ന് മന്ത്രി പി. രാജീവ്

ജനങ്ങളുടെ പരാതികള്‍ പരിഗണിക്കുമ്പോള്‍ ജനങ്ങളാണ് പരമാധികാരി എന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്കുണ്ടാകണമെന്ന് മന്ത്രി പി. രാജീവ്. കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്ത് എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയമത്തിനും ചട്ടത്തിനും അകത്തു നിന്ന് പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നു ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്ന് പി.രാജീവ് പറഞ്ഞു. ജില്ലയിലെ ആദ്യ അദാലത്തില്‍ കണയന്നൂര്‍ താലൂക്കിലെ 293 പരാതികളാണ് പരിഗണിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊച്ചി പുറങ്കടലിലെ മയക്കുമരുന്ന് വേട്ടയ്ക്കിടെ പിടികൂടിയത് പാക്ക് സ്വദേശിയെന്ന് സ്ഥിരീകരിച്ച് എൻസിബി

കൊച്ചി പുറങ്കടലിലെ മയക്കുമരുന്ന് വേട്ടയ്ക്കിടെ പിടികൂടിയത് പാക്ക് സ്വദേശിയെന്ന് സ്ഥിരീകരിച്ച് എൻസിബി. സുബീർ ദെറക്ഷാൻഡേയാണ് പിടിയിലായത്. ഇന്നലെയാണ് കൊച്ചിയുടെ പുറങ്കടലിൽ വൻ ലഹരിമരുന്ന് വേട്ട നടന്നത്. നാവിക സേനയുടെ സഹായത്തോടെ കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ പാകിസ്ഥാൻ പൗരൻ എന്ന് സംശയിക്കുന്നയാളെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എഐ ക്യാമറ വിവാദത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് വൈകും

എഐ ക്യാമറ വിവാദത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് വൈകും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റ മുഹമ്മദ് ഹനീഷ് ആശുപത്രി സംരക്ഷണ ഓര്‍ഡിനൻസിന്റെ തിരക്കിലെന്നാണ് വിശദീകരണം. ക്യാമറ പദ്ധതിയിലെ സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് അന്തിമമാക്കുമെന്നും പറയുന്നു. എന്നാൽ കെൽട്രോൺ നടത്തിയ നിയമലംഘനങ്ങളും കരാർ വിശദാംശങ്ങളും അടങ്ങിയ റിപ്പോര്‍ട്ട് അടിയന്തര പ്രാധാന്യത്തോടെ സമര്‍പ്പിക്കേണ്ടതില്ലെന്ന ധാരണ സര്‍ക്കാരിലുണ്ടെന്നാണ് വിവരം. അന്വേഷണ റിപ്പോര്‍ട്ട് വിശദാംശങ്ങൾ കൂടി അറിഞ്ഞ ശേഷം നിലപാട് കടുപ്പിക്കാനൊരുങ്ങുകയാണ് […]

Posted inലേറ്റസ്റ്റ്

സ്വര്‍ണക്കുല്‍ഫി

വേനല്‍ച്ചൂടില്‍ ആരും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് കുല്‍ഫി. ശരീരത്തെ തണുപ്പിക്കുന്ന കുല്‍ഫികള്‍ പല വെരൈറ്റികളിലുണ്ട്. രുചിയും ഫ്ളേവറുമെല്ലാം വ്യത്യസ്തമാക്കിയുള്ള കുല്‍ഫികളുണ്ട്. മലൈ കുല്‍ഫി, പിസ്ത കുല്‍ഫി, മാംഗോ കുല്‍ഫി അങ്ങനെ പലയിനം കുല്‍ഫികള്‍. എന്നാല്‍ സ്വര്‍ണ കുല്‍ഫി കഴിച്ചിട്ടുണ്ടോ? ദേ, ഇതാ ഒരു സ്വര്‍ണകുല്‍ഫി കഴിച്ചോളൂ. സ്വര്‍ണത്തില്‍ പൊതിഞ്ഞ കുല്‍ഫി. ഇന്‍ഡോറിലെ ഒരു തട്ടുകടയിലാണ് ‘ഗോള്‍ഡ് കുല്‍ഫി’ വില്‍ക്കുന്നത്. 24 കാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞ കുല്‍ഫിയാണെന്നാണ് പ്രചാരണം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്റെ വീഡിയോ പ്രചരിക്കുന്നത്. കൈയിലും കഴുത്തിലും […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  എസ്എസ്എല്‍സി പരീക്ഷ ഫലം ശനിയാഴ്ചയും ഹയര്‍സെക്കന്‍ഡറി ഫലം ഈ മാസം 25 നും പ്രസിദ്ധീകരിക്കും. 4,19,362 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഫോക്കസ് ഏരിയ ഇല്ലാതെ എല്ലാ പാഠഭാഗങ്ങളില്‍നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടായിരുന്നു. എസ് എസ് എല്‍ സി പരീക്ഷ മൂല്യനിര്‍ണയത്തില്‍ രേഖകള്‍ നല്‍കാതെ 3006 അധ്യാപകര്‍ വിട്ടുനിന്നു. ഇവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മറുപടി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ശബരിമലയിലെ അരവണയുടെ സാമ്പിളില്‍ ഗുണനിലവാര പരിശോധന […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

SRIT അയച്ച വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടുമെന്ന്  രമേശ് ചെന്നിത്തല

എ ഐ ക്യാമറ അഴിമതി ആരോപണത്തിൽ SRIT അയച്ച വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടുമെന്ന്  രമേശ് ചെന്നിത്തല. താനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രേഖകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. കേരളം കണ്ട വലിയ അഴിമതിയാണ്. അഴിമതി ആരോപണം ഉയർന്നാൽ മുഖ്യമന്ത്രി പ്രതികരിക്കേണ്ടതാണ്. വിഷയത്തിൽ മറുപടി പറയേണ്ടത് സിപിഐഎം സംസ്ഥാന സെക്രട്ടറി അല്ല. ആ മറുപടികൊണ്ട് കാര്യമില്ല. മുഖ്യമന്ത്രിയുടെ മടിയിൽ കനമുള്ളതുകൊണ്ടാണ് അദ്ദേഹം മാധ്യമങ്ങളെ കാണാതിരുന്നത് എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാനനഷ്ടക്കേസിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് പഞ്ചാബ് കോടതി നോട്ടീസ്

മാനനഷ്ടക്കേസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പഞ്ചാബ് കോടതി നോട്ടീസ്. അടുത്തിടെ സമാപിച്ച കർണാടക തെരഞ്ഞെടുപ്പിൽ ബജ്‌റംഗ്ദളിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്. ജൂലൈ 10ന് സംഗ്രൂർ കോടതിയിൽ ഹാജരാകാനാണ് നിർദേശം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അദാനിക്കെതിരായ അന്വേഷണത്തിന് സമയം നീട്ടി ചോദിച്ചുള്ള സെബിയുടെ അപേക്ഷയിൽ ഉത്തരവ് നാളെ

ഹിൻഡർബർ​ഗ് റിപ്പോർട്ടിൽ അദാനിക്കെതിരായ അന്വേഷണത്തിന് സമയം നീട്ടി ചോദിച്ചുള്ള സെബിയുടെ അപേക്ഷയിൽ ഉത്തരവ് നാളെ . അതേസമയം 51 ഇന്ത്യൻ കമ്പനികൾ ഇത്തരത്തിൽ അന്വേഷണം നേരിടുന്നതിൽ അദാനിയുടെ കമ്പനി ഇല്ല എന്ന് ചൂണ്ടിക്കാട്ടി സെബി ഇന്ന് ഒരു സത്യവാങ്മൂലം സുപ്രീം കോടതിയിൽ നൽകി, ആറ് മാസത്തെ കാലാവധിയാണ് അന്വേഷണം പൂർത്തിയാക്കാൻ സെബി ചോദിച്ചത്. എന്നാൽ മൂന്ന് മാസം നൽകാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തമിഴ്നാട്ടിലും അരിതേടി അരിക്കൊമ്പൻ

ഇന്നലെ രാത്രിയോടെ മേഘമലയ്ക്ക് സമീപം മണലാർ എസ്റ്റേറ്റിലെ റേഷൻ കടയുടെ ജനൽ തകർത്തെങ്കിലും അരി ഭക്ഷിക്കാതെ അരിക്കൊമ്പൻ മടങ്ങിയെന്ന വിവരമാണ് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നത്.ചിന്നക്കനാലിലേത് പോലെ രാത്രി രണ്ടു മണിക്ക് ശേഷമാണ് എസ്റ്റേറ്റിലെ റേഷൻ കടയുടെ ജനൽ കൊമ്പൻ ഭാഗികമായി തകർത്തത്. തിരികെ അതിർത്തി മേഖലയിലെ വനത്തിനുള്ളിലേക്ക് കടന്നതായാണ് വനംവകുപ്പിന് സിഗ്നൽ ലഭിച്ചിരിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എസ് എസ് എൽ സി പരീക്ഷാഫലം ഈ മാസം 20 ന്

എസ് എസ് എൽ സി പരീക്ഷാഫലം ഈ മാസം 20 നും ഹയർ സെക്കൻററി ഫലം 25 നും പ്രഖ്യാപിക്കും. അതേസമയം എസ് എസ് എൽ സി പരീക്ഷ മൂല്യനിർണ്ണയത്തിൽ രേഖകൾ നൽകാതെ 3006 അധ്യാപകർ വിട്ടുനിന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും മറുപടി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും, അധ്യാപകർക്ക് അച്ചടക്കം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.