എഐ ക്യാമറ വിവാദത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് വൈകും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റ മുഹമ്മദ് ഹനീഷ് ആശുപത്രി സംരക്ഷണ ഓര്‍ഡിനൻസിന്റെ തിരക്കിലെന്നാണ് വിശദീകരണം. ക്യാമറ പദ്ധതിയിലെ സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് അന്തിമമാക്കുമെന്നും പറയുന്നു. എന്നാൽ കെൽട്രോൺ നടത്തിയ നിയമലംഘനങ്ങളും കരാർ വിശദാംശങ്ങളും അടങ്ങിയ റിപ്പോര്‍ട്ട് അടിയന്തര പ്രാധാന്യത്തോടെ സമര്‍പ്പിക്കേണ്ടതില്ലെന്ന ധാരണ സര്‍ക്കാരിലുണ്ടെന്നാണ് വിവരം. അന്വേഷണ റിപ്പോര്‍ട്ട് വിശദാംശങ്ങൾ കൂടി അറിഞ്ഞ ശേഷം നിലപാട് കടുപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.
എഐ ക്യാമറ വിവാദത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് വൈകും
