ആര്യൻ ഖാനെതിരെ വ്യാജ ലഹരി കേസ് ഉണ്ടാക്കി ഷാരൂഖിനെ ഭീഷണിപ്പെടുത്തി 25 കോടി കൈക്കലാക്കാനായിരുന്നു മഹാരാഷ്ട്ര എൻസിബി മുൻ സോണൽ ഡയറക്ടറായ സമീർ വാങ്കഡെയുടെ പദ്ധതിയെന്നും,കിരൺ ഗോസാവി എന്നയാളുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നും എഫ് ഐ ആറിൽ പറയുന്നു.2021ൽ ആഡംബര കപ്പലിൽ റെയ്ഡ് നടത്തി ആര്യൻ ഖാനെ അടക്കം അറസ്റ്റ് ചെയ്ത എൻസിബി സംഘത്തിന്റെ മേധാവിയായിരുന്നു വാങ്കഡെ.
സായാഹ്ന വാര്‍ത്തകള്‍ | മെയ് 15
◾ബിജെപി രാജ്യവ്യാപകമായി ജനസമ്പര്‍ക്ക പരിപാടികള്‍ ആരംഭിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒമ്പതു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണു ലക്ഷ്യം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു കളമൊരുക്കുന്നതിനാണ് ബിജെപി പ്രചാരണ, ആഘോഷ പരിപാടികള്‍ നടത്തുന്നത്. ജൂണ്‍ മുപ്പതുവരെയാണ് പരിപാടികള്‍ നടത്തേണ്ടതെന്ന് ബിജെപി നിര്‍ദേശം നല്‍കി. ◾ഇരുപത്തയ്യായിരം കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയില്‍ മയക്കുമരുന്നുമായി വന്ന മദര്‍ഷിപ്പ് കടലില്‍ മുക്കിക്കളഞ്ഞെന്ന് സ്ഥിരീകരിച്ച് എന്‍സിബി. മയക്കുമരുന്നു കടത്തു സംഘത്തിലുള്ളവര്‍ രക്ഷപ്പെട്ടത് മദര്‍ഷിപ്പ് മുങ്ങിയ ശേഷമാണെന്നും കൂടുതല്‍ മയക്കുമരുന്ന് ഉടന്‍ പിടിച്ചെടുക്കുമെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ […]
യുഡിഎഫിലേക്കില്ലെന്നും എൽഡിഎഫിന് ഒപ്പം തന്നെ നിൽക്കുമെന്നും റോഷി അഗസ്റ്റിൻ
കേരളാ കോൺഗ്രസ് (എം) യുഡിഎഫിലേക്കില്ലെന്നും എൽഡിഎഫിന് ഒപ്പം ഉറച്ച് നിൽക്കുമെന്നും റോഷി അഗസ്റ്റിൻ.ജോസ് കെ മാണി യുഡിഎഫിലേക്ക് വന്നാൽ നല്ലതാണെന്ന് നേരത്തെ ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ. യുഡിഎഫിലേക്ക് ക്ഷണിച്ചതിൽ സന്തോഷം. തൽക്കാലം എൽഡിഎഫിൽ തുടരാനാണ് തീരുമാനം. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിൽ നിന്നും പുറത്തു പോയതല്ല. യുഡിഎഫ് പുറത്താക്കിയതാണെന്ന് ഓര്‍മ്മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേയ് പകുതി വരെ എത്തിയത് 23,152 കോടി വിദേശ നിക്ഷേപം
മേയ് മാസത്തില്‍ ഇന്ത്യന്‍ ഇക്വിറ്റികളിലെ വാങ്ങല്‍ വര്‍ദ്ധിപ്പിച്ച് വിദേശ നിക്ഷേപകര്‍. മേയ് രണ്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള വ്യാപാര ദിനങ്ങളിലായി 23,152 കോടി രൂപയില്‍ കൂടുതല്‍ എഫ്.പി.ഐ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരികളില്‍ എത്തിയത്. യുഎസ് ഫെഡറല്‍ റിസര്‍വ് കൂടുതല്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യത മങ്ങിയതും മികച്ച വരുമാന സീസണുമാണ് എഫ്.പി.ഐകളെ ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. 2023 ല്‍ ഇതുവരെ 8,572 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരികളില്‍ എഫ്പിഐകള്‍ നടത്തിയത്. ഓഹരികളില്‍ ഏപ്രിലില്‍ 11,630 […]
ആഡ് ബ്ലോക്കറുകളെ ബ്ലോക്ക് ചെയ്യാനൊരുങ്ങി യൂട്യൂബ്
പരസ്യങ്ങളില്‍ നിന്ന് രക്ഷനേടാനായി ‘ആഡ് ബ്ലോക്കര്‍’ ആശ്രയിക്കുന്നവരുടെ എണ്ണം ഇന്ന് യൂട്യൂബില്‍ കൂടിവന്നിട്ടുണ്ട്. ഔദ്യോഗിക ആപ്പിന് പകരം വെബ് ബ്രൗസറുകളില്‍ യൂട്യൂബ് തുറന്ന് ആഡ് ബ്ലോക്കിങ് എക്സ്റ്റന്‍ഷനുകളുടെ സഹായത്തോടെയാണ് പരസ്യങ്ങളെ തുരത്തുന്നത്. എന്നാലിപ്പോള്‍ ആഡ് ബ്ലോക്കറുകളെ തന്നെ ബ്ലോക്ക് ചെയ്യാനൊരുങ്ങുകയാണ് യൂട്യൂബ്. പരസ്യവരുമാനത്തില്‍ വന്ന ഇടിവാണ് യൂട്യൂബിനെ ഈ ‘കടുംകൈ’ ചെയ്യാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. പരസ്യങ്ങളാണ് യൂട്യൂബിന്റെ പ്രധാന വരുമാന മാര്‍ഗം. അതിലൊരു പ്രധാന പങ്ക് യൂട്യൂബര്‍മാര്‍ക്കും കൊടുക്കും. എന്നാല്‍, 2023-ന്റെ ആദ്യ പാദത്തില്‍ യൂട്യൂബിന്റെ പരസ്യ വരുമാനത്തില്‍ […]
‘ക്വീന്‍ എലിസബത്ത്’ ചിത്രത്തില്‍ നരേന്റെ ക്യാരക്ടര്‍ പോസ്റ്റര്‍
മീരാ ജാസ്മിന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ക്വീന്‍ എലിസബത്ത്’. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നരേനും പ്രധാന വേഷത്തിലെത്തുന്നു. അര്‍ജുന്‍ ടി സത്യന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ക്വീന്‍ എലിസബത്ത് ചിത്രത്തിന്റെ നരേനന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. സമൂഹത്തില്‍ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഒരു ഫാമിലി ഡ്രാമയായ ‘ക്വീന്‍ എലിസബത്തി’ല്‍ അലക്‌സ്’ ആയിട്ടാണ് നരേന്‍ വേഷമിടുന്നത്. നരേനും മീരാ ജാസ്മിനും ഒപ്പം ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി കെ പ്രകാശ്, ശ്യാമ […]
‘മസാല ദോശ മൈസൂര്‍ അക്ക’ സിനിമ വരുന്നു
വിചിത്രവും ആകര്‍ഷകവുമായ പേരുകള്‍ കൊണ്ട് ഞെട്ടിച്ച മലയാള സിനിമകളുണ്ട്. ഈയിടെയായി മലയാള സിനിമകള്‍ക്കു നല്‍കുന്നത് പലപ്പോഴും നീളം കൂടിയതും രസകരവുമായ ടൈറ്റിലുകളാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ പേരാണ് ‘മസാല ദോശ മൈസൂര്‍ അക്ക’. നടനും സംവിധായകനുമായ മൃദുല്‍ നായരാണ് സിനിമയുടെ സംവിധാനം. ദ് ഫിലിമി ജോയിന്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. സജി മോന്‍ പ്രഭാകറും മൃദുലും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ചിത്രം 2024 ജനുവരിയില്‍ റിലീസ് ചെയ്യും. എംഡിഎംഎ എന്നാണ് ‘മസാല ദോശ മൈസൂര്‍ […]
ടൊയോട്ട ടകോമയുടെ പിക്ക്-അപ്പ് ട്രക്ക്
ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ് പുതിയ ടാകോമ പിക്ക്-അപ്പ് ട്രക്ക്. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറില്‍ നിന്നുള്ള പുതിയ ടൊയോട്ട ടകോമയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നു. പുതിയ ടകോമ പുതിയ ഹൈബ്രിഡ് പവര്‍ട്രെയിനുകളും കൂടുതല്‍ സവിശേഷതകളും അവതരിപ്പിക്കും. ടൊയോട്ട ടകോമ ടിആര്‍ഡി പ്രോ ഉള്‍പ്പെടെ ഒന്നിലധികം ട്രിമ്മുകളില്‍ വാഗ്ദാനം ചെയ്യും. ഒരു ഫാക്ടറി നിര്‍മ്മിത ഓഫ്-റോഡറായി കമ്പനി ഒരു പുതിയ ട്രെയില്‍ ഹണ്ടര്‍ ട്രിം ചേര്‍ക്കും. ടൊയോട്ട ടകോമ പിക്ക്-അപ്പ് ടൊയോട്ട ടുണ്ട്ര ഫുള്‍ സൈസ് […]
സ്കൂളുകളിലെ ലഹരി ഉപയോഗത്തെ കർശനമായി നിയന്ത്രിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി
അധ്യാപക സംഗമം പരിപാടിയിൽ സംസാരിക്കവെ ഡോക്ടർ വന്ദനയെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പോലുള്ള അധ്യാപകർ വേറെയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സന്ദീപിനെ പോലുള്ള അധ്യാപകനെ കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് അറിവില്ലായിരുന്നു എന്നത് അത്ഭുതകരമാണ്. സ്കൂളുകളിലെ ലഹരി ഉപയോഗത്തെ കർശനമായി നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രണയത്തിന്റെ മൂന്നാംകണ്ണ്
ഓജസ്സുള്ള വാക്കുകള്‍ കൊരുത്തെടുത്ത് കവിത്വം തുളുമ്പുന്ന ഭാഷയില്‍ നോവലിസ്റ്റ് കഥ പറഞ്ഞുപോകുമ്പോള്‍ അറിയാതെതന്നെ വായനക്കാരനും ആ മായാലോകത്തിന്റെ കാന്തശക്തിയില്‍ പെട്ടുപോകുന്നു. ശക്തമായ ബുദ്ധധാരയില്‍ വേരുകളാഴ്ത്തിയാണീ പുസ്തകത്തിന്റെ നിലനില്‍പ്പ്. ഏകാഗ്രത, അവബോധം തുടങ്ങിയ ഗുരുപാഠങ്ങള്‍ക്ക് ഇലകളും പൂക്കളും പഴങ്ങളുമുണ്ടായി എന്നു കരുതുകയാണ് ഭംഗി. ബുദ്ധദര്‍ശനങ്ങളുടെ സംവാദാത്മകതകളുടെ അടിസ്ഥാനശിലയില്‍ പണിതുയര്‍ത്തിയ നോവല്‍ശില്‍പ്പം. ‘പ്രണയത്തിന്റെ മൂന്നാംകണ്ണ്’. കെ.വി മോഹന്‍ കുമാര്‍. ചിത്രങ്ങള്‍-നമ്പൂതിരി. മാതൃഭൂമി. വില 289 രൂപ.
