മികച്ച പോഷക ഗുണങ്ങളുള്ള ഓട്‌സ് മിക്കവരുടെയും പ്രാതല്‍ വിഭവങ്ങളില്‍ ഇടം നേടിയതാണ്. ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ധാരാളമടങ്ങിയ ഓട്‌സ് ഭാരം ക്രമീകരിക്കാനും മികച്ചതാണ്. എന്നാല്‍ വെറുതെ അങ്ങ് കഴിച്ചാല്‍ പോര കഴിക്കേണ്ട പോലെ കഴിച്ചാല്‍ മാത്രമേ ഓട്‌സ് ഉദേശിക്കുന്ന ഫലം നല്‍കുകയുള്ളൂ. ഓട്‌സ് ഉണ്ടാക്കിയിട്ട് അതിന്റെ മുകളില്‍ മധുരമുള്ള ടോപ്പിങ്‌സ് ചേര്‍ത്തു കഴിച്ചാല്‍ ഒരു ഗുണവും ലഭിക്കില്ല. യാതൊരുവിധ ഫ്‌ലേവറുകളും ചേര്‍ക്കാത്ത ഓട്‌സ് വാങ്ങുക. പായ്ക്ക് ചെയ്തു ലഭിക്കുന്ന ഓട്‌സ് പലപ്പോഴും അമിതമായി ഷുഗര്‍ ചേര്‍ത്തത് ആണ്. […]
മധ്യാഹ്ന വാര്‍ത്തകള്‍
ഇരുപത്തയ്യായിരം കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയില്‍ മയക്കുമരുന്നുമായി വന്ന മദര്‍ഷിപ്പ് കടലില്‍ മുക്കിക്കളഞ്ഞെന്ന് സ്ഥിരീകരിച്ച് എന്‍സിബി. മയക്കുമരുന്നു കടത്തു സംഘത്തിലുള്ളവര്‍ രക്ഷപ്പെട്ടത് മദര്‍ഷിപ്പ് മുങ്ങിയ ശേഷമാണെന്നും കൂടുതല്‍ മയക്കുമരുന്ന് ഉടന്‍ പിടിച്ചെടുക്കുമെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാവികസേനക്കുമുന്നില്‍ പിടിയിലാകുമെന്ന് ഉറപ്പായതോടെയാണ് ലഹരി മാഫിയാ സംഘം കപ്പല്‍ മുക്കിയത്. കപ്പലിനായി കടലില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. കര്‍ണാടകത്തില്‍ മുഖ്യമന്ത്രി ആരാകുമെന്ന് ഇന്നു രാത്രിയോ നാളെയോ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെ പ്രഖ്യാപിച്ചേക്കും. ആദ്യ രണ്ടു വര്‍ഷം സിദ്ധരാമയ്യയും തുടര്‍ന്ന് […]
എസ്ആർഐടി യുടെ വക്കിൽ നോട്ടീസ് സ്വാഗതം ചെയ്യുന്നുവെന്ന് രമേശ് ചെന്നിത്തല
എസ്ആർഐടി തനിക്ക് എതിരെ വക്കിൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും നോട്ടീസ് താൻ സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല. എസ്ആർഐടിയുടെ കള്ളക്കളി താൻ പുറത്തു കൊണ്ടുവരുമെന്നും. അൽ ഹിന്ദും ലൈറ്റ് മാസ്റ്ററും പിന്മാറിയത് അഴിമതി ആണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണെന്നും. മുൻകൂട്ടി ഉള്ള തിരക്കഥ അനുസരിച്ചാണ് എസ്ആർഐടിക്ക് കരാർ കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് നോട്ടീസ്
കർണാടകയിലെ പ്രകടനപത്രികയിലെ പരാമർശത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് പഞ്ചാബ് കോടതി നോട്ടീസ് നൽകി.ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യം ചെയ്തതിന് നൂറ് കോടി രൂപ മാനനഷ്ടത്തിനാണ് ഹിദേശ് ഭരദ്വാജ് എന്ന ഹിന്ദു സംഘടനാ പ്രവർത്തകൻ കോടതിയെ സമീപിച്ചിരിക്കുന്നത്.
ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധി കൂട്ടും
ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകം ഉൾപ്പെടെ മുന്നിൽ നിൽക്കെ ആശുപത്രി സംരക്ഷണ നിയമം കൂടുതൽ ശക്തമാക്കാൻ സംസ്ഥാന സർക്കാർ. ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള അധിക്ഷേപവും അസഭ്യവും നിയമ പരിധിയിൽ കൊണ്ടു വരുമെന്നും നഴ്സിങ്ങ് കോളേജുകളുൾപ്പെടെ പഠന മേഖലയും നിയമ പരിധിയിൽ കൊണ്ടുവരാൻ നിർദ്ദേശമുണ്ട്. പരമാവധി ശിക്ഷ മൂന്നിൽ നിന്ന് ഏഴു വർഷമാക്കുമെന്നും വിചാരണ പൂർത്തിയാക്കാൻ സമയ പരിധിയും നിശ്ചയിക്കുമെന്നാണ് റിപ്പോർട്ട്.
കർണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം സമുദായത്തിൽ നിന്നുള്ളയാൾക്ക് നൽകണമെന്ന് സുന്നി വഖഫ് ബോർഡ്
കർണാടകയിൽ ഉപമുഖ്യമന്ത്രി മുസ്ലീം ആയിരിക്കണമെന്നും 30 സീറ്റുകൾ ഞങ്ങൾക്ക് തരണമെന്നും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഞങ്ങൾ പറഞ്ഞിരുന്നുവെന്ന് സുന്നി വഖഫ് ബോർഡ്.സമുദായമെന്ന നിലയിൽ മുസ്ലീങ്ങൾ കോൺഗ്രസിന് ഒരുപാട് ഉപകാരം ചെയ്തുവെന്നും. പകരം എന്തെങ്കിലും ലഭിക്കാനുള്ള അവസരമാണ്. ഒരു മുസ്ലീം ഉപമുഖ്യമന്ത്രിയും ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന വകുപ്പുകളും മുസ്ലീങ്ങളെ ഏൽപ്പിക്കണമെന്നും കോൺഗ്രസ് നന്ദി കാണിക്കണമെന്നും വഖഫ് ബോർഡ് നേതാക്കൾ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്ന് സിദ്ധരാമയ്യ
കർണാടകയിൽ മുഖ്യമന്തി ആരാകും എന്നതിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്നും രണ്ടു വർഷം താനും പിന്നീട് ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകാമെന്ന ഫോർമുല സിദ്ധരാമയ്യ മുന്നോട്ടു വെച്ചെന്ന് എഐസിസി വൃത്തങ്ങൾ അറിയിയിച്ചു. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഉച്ചയ്ക്കു ശേഷം ഡൽഹിയിലെത്തുമെന്നും സമവായം ഉണ്ടായാൽ രാത്രിയോടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
ഡോക്ടർ വന്ദനാദാസിനെ കൊലപ്പെടുത്തിയ സന്ദീപിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന ഡോക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് കൊട്ടാരക്കര കോടതിയിൽ ഇന്ന് അപേക്ഷ നൽകും. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കും. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചതെന്നാണ് സന്ദീപ് ഡോക്ടര്‍മാരോട് പറഞ്ഞിട്ടുള്ളത്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ അക്രമത്തിലേക്ക് നയിച്ച കാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.
ഇന്ത്യൻ ശൃംഖല കണ്ടെത്തുമെന്ന് എൻസിബി
ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ ഭാഗമായുളള അന്വേഷണത്തിലാണ് കോടികളുടെ ലഹരിമരുന്നുമായി കപ്പൽ ഇന്ത്യൻ സമുദ്രാതിർത്തിയിലൂടെ നീങ്ങുന്നതായി വിവരം ലഭിച്ചതെന്നും, തുടർന്ന് നാവികസേനയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തതെന്നും നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഡയറക്ടർ വ്യക്തമാക്കിയിരുന്നു. എന്നാൽ 25000 കോടിയുടെ മയക്കുമരുന്ന് വേട്ടയിൽ മയക്കുമരുന്നുമായി വന്ന മദർഷിപ്പ് മുങ്ങിയെന്ന് സ്ഥിരീകരിച്ച് എൻസിബി. രാസലഹരി എത്തിക്കാൻ ലക്ഷ്യം വച്ചതിൽ ഇന്ത്യൻ നഗരങ്ങളുമുണ്ടെന്നുള്ള വിവരങ്ങളെ തുടർന്ന് കൊച്ചി അടക്കമുള്ള മെട്രോ നഗരങ്ങളിലും അന്വേഷണം നടത്തും.
പ്രഭാത വാര്‍ത്തകള്‍ | മെയ് 15
◾കര്‍ണാടകത്തില്‍ മുഖ്യമന്ത്രി ആരെന്നു എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെ പ്രഖ്യാപിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിയമസഭാ കക്ഷിയോഗം എഐസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി. എഐസിസി നിയോഗിച്ച നിരീക്ഷകരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, ജിതേന്ദ്ര സിംഗ്, ദീപക് ബാബറിയ എന്നിവര്‍ നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്തു. നിരീക്ഷകര്‍ ഹൈക്കാന്‍ഡിന് ഇന്നു റിപ്പോര്‍ട്ടു നല്‍കും. നാളെ ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിച്ചേക്കും. വ്യാഴാഴ്ചയായിരിക്കും സത്യപ്രതിജ്ഞ. ◾പാക് കപ്പലില്‍നിന്നു കൊച്ചി തീരത്തു പിടികൂടിയ ലഹരി വസ്തുക്കള്‍ പന്ത്രണ്ടായിരം കോടി രൂപയുടേതല്ല, ഇരുപത്തയ്യായിരം കോടി […]
