Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വി ഡി സതീശന് വക്കീല്‍ നോട്ടീസയച്ച് എസ്ആര്‍ഐടി കമ്പനി

എഐ ക്യാമറാ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വക്കീല്‍ നോട്ടീസയച്ച് എസ്ആര്‍ഐടി കമ്പനി. കമ്പനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. തെളിവുകള്‍ സഹിതം മറുപടി നല്‍കുമെന്ന് വിഷയത്തില്‍ വി ഡി സതീശന്‍ പ്രതികരിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എറണാകുളം മറൈൻഡ്രൈവിൽ അനുവദിനീയമായതിൽ കൂടുതൽ ആളുകളെ കയറ്റിയ രണ്ടു ബോട്ടുകൾ പിടിയിൽ

എറണാകുളം മറൈൻഡ്രൈവിൽ അനുവദിനീയമായതിൽ കൂടുതൽ ആളുകളെ കയറ്റിയ രണ്ടു ബോട്ടുകൾ പിടിയിൽ. താനൂർ ബോട്ട് അപകടത്തിന് പുറകെ ബോട്ടുകളിൽ പൊലീസ് പരിശോധന ശക്തമായിരുന്നു. തുടർന്നാണ്, നിയമലംഘനത്തിന് സെൻമേരിസ്, സന്ധ്യ എന്നീ ബോട്ടുകൾ പിടികൂടിയത്. 20 പേരെ കയറ്റാൻ അനുമതിയുള്ള ബോട്ടിൽ 40 ഓളം പേരെയാണ് ഇവർ കയറ്റിയത്. തുടർന്ന്, രണ്ട് ബോട്ട് ജീവനക്കാരെ കസ്റ്റഡിയിൽ എടുത്തു. നിഖിൽ, ഗണേഷ് എന്നീ ജീവനക്കാരെയാണ് കസ്റ്റഡിയിൽ എടുത്തത്. സെൻട്രൽ പോലീസിന്റെതാണ് നടപടി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസ്‌ മുന്നിൽ നിന്ന് നയിക്കണമെന്ന്  മന്ത്രി സജി ചെറിയാൻ

ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസ്‌ മുന്നിൽ നിന്ന് നയിക്കണമെന്ന് സിപിഎം നേതാവും  മന്ത്രിയുമായ സജി ചെറിയാൻ. ഇന്ത്യയിലെ ഏറ്റവും ശക്തമായ പാർട്ടിയാണ് കോൺഗ്രസ്. രാജ്യത്ത് മതനിരപേക്ഷ ശക്തിപ്പെടുത്താൻ കോൺഗ്രസ്‌ മുന്നിൽ നിൽക്കണം. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം സ്വാഭാവികമായുണ്ടാകും. ജനങ്ങൾ മാറി ചിന്തിക്കുമ്പോൾ സ്വാഭാവികമായി ഐക്യം വരുമെന്നും സജി ചെറിയാൻ അഭിപ്രായപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഐസിഎസ്ഇ, ഐ എസ് സി പത്താം ക്ലാസ്, പ്ലസ് ടൂ  ഫലം പ്രഖ്യാപിച്ചു

ഐസിഎസ്ഇ, ഐ എസ് സി പത്താം ക്ലാസ്, പ്ലസ് ടൂ  ഫലം പ്രഖ്യാപിച്ചു. രണ്ടരലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഫലം www.results.icse.org എന്ന വെബ്സൈറ്റിൽ അറിയാം. കേരളത്തിലെ വിജയശതമാനം 99.97 ശതമാനമാണ്. ദേശീയ വിജയശതമാനം 98.94 ശതമാനം. പ്ലസ് ടുവിൽ ദേശീയ വിജയശതമാനം 96.94 ശതമാനം ആണ്. കേരളത്തിൽ പ്ലസ് ടൂ വിജയശതമാനം 99.88 ശതമാനമാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോകാൻ ആദ്യം ശ്രമിച്ചത് കോൺഗ്രസാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

സൗഹാർദ്ദവും ജനകീയ ഐക്യവും എങ്ങനെ തകർക്കാമെന്നതിൻ്റെ ഗവേഷണമാണ് ഫാസിസ്റ്റുകൾ നടത്തുന്നത്. ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോകാൻ ആദ്യം ശ്രമിച്ചത് കോൺഗ്രസാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മത കേരളം ഒരു അഗ്നിപർവ്വതത്തിന് മുകളിലാണ് ഉള്ളത്.ഞങ്ങളേയുള്ളൂ ബിജെപിയെ നേരിടാൻ എന്ന അഹന്തയുമായി പോയാൽ അടുത്ത ലോക്സഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ തിരിച്ചടി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നീതി പൂർവമായ ജുഡീഷ്യൽ സംവിധാനം ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി പണ്ടേ മുങ്ങിപ്പോകുമായിരുന്നുവെന്ന് കെ സുധാകരൻ

ദേശീയ തലത്തിൽ സിപിഎം ബിജെപിയെ എതിർക്കുമ്പോൾ ഇവിടെ ഇടതുപക്ഷം ബിജെപിയുമായി കൊടുക്കൽ വാങ്ങൽ നടത്തുന്നു. നീതി പൂർവമായ ജുഡീഷ്യൽ സംവിധാനം ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി പണ്ടേ മുങ്ങിപ്പോകുമായിരുന്നു. കോൺഗ്രസിനെ ഇല്ലാതാക്കാൻ സി പി എമ്മുമായി ബിജെപി കേരളത്തിൽ ബന്ധമുണ്ടാക്കിയെന്നും കെ സുധാകരൻ.മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ തെളിവു സഹിതം ചെന്നിത്തലയും സതീശനും പുറത്തു വിടുമ്പോളും ഒരു ഇഡിയും വരുന്നില്ല. ഡി കെ ശിവകുമാറിനെ തേടി നിരവധി തവണയാണ് കേന്ദ്ര ഏജൻസികൾ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രവീൺ സൂദ് സിബിഐയുടെ പുതിയ മേധാവി

കർണാടക സംസ്ഥാന പൊലീസ് മേധാവി പ്രവീൺ സൂദാണ് സിബിഐയുടെ പുതിയ മേധാവി. കർണാടക ഡിജിപി പ്രവീൺ സൂദിന് പുറമെ മധ്യപ്രദേശ് ഡിജിപി സുധീർ സക്സേന, കേന്ദ്ര ഫയർ സർവീസസ് മേധാവി താജ് ഹസ്സൻ എന്നിവരെയാണ് സിബിഐ തലപ്പത്തേക്ക് പരിഗണിച്ചിരുന്നത്. രണ്ട് വർഷത്തേക്കാണ് നിയമനം. ബിജെപിക്കു വേണ്ടി പണിയെടുക്കുന്ന പ്രവീൺ സൂദിനെതിരെ അധികാരത്തിൽ വന്നാൽ നടപടിയെടുക്കുമെന്ന് ഡികെ ശിവകുമാർ പറഞ്ഞിരുന്നു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആശ്രമം കത്തിക്കൽ കേസ് ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്ന് ക്രൈം ബ്രാഞ്ച്

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിന്റെ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്ന് ക്രൈം ബ്രാഞ്ച്. മുൻ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകി. രണ്ട് ഡിവൈഎസ്പിമാർ, വിളപ്പിൽ ശാല, പൂജപ്പുര പൊലിസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടി വേണം. തെളിവുകൾ കൃത്യമായി ശേഖരിച്ചില്ല. ശേഖരിച്ച തെളിവുകൾ കാണാതായെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മെയ് 14

◾കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ജയനഗര്‍ നിയമസഭാ മണ്ഡലത്തില്‍ വീണ്ടും വോട്ടെണ്ണിയപ്പോള്‍ ജയിച്ചത് ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപിയുടെ സി കെ രാമമൂര്‍ത്തി 16 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. നേരത്തെ കോണ്‍ഗ്രസിന്റെ സൗമ്യം റെഡിയെ 150 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിയായി പ്രഖ്യാപിച്ചിരുന്നു. ബിജെപി പരാതി നല്‍കിയതോടെ റീ കൗണ്ടിംഗ് നടത്തുകയായിരുന്നു. ഇതോടെ കര്‍ണാടകത്തിലെ കക്ഷിനില കോണ്‍ഗ്രസിനു 135 സീറ്റും ബിജെപിക്ക് 66 സീറ്റും ജെഡിഎസിനു 19 സീറ്റുമായി. ◾കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരാണെന്ന് ഇന്നറിയാം. കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വൈകീട്ട് ആറിനു […]

Posted inബിസിനസ്സ്

മണപ്പുറം ഫിനാന്‍സിന് 1500 കോടി ലാഭം!

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 12.9 ശതമാനം വളര്‍ച്ചയോടെ 1,500.17 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2021-22ല്‍ ലാഭം 1,328.70 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം വായ്പകള്‍ 30,261 കോടി രൂപയില്‍ നിന്ന് 17.2 ശതമാനം വര്‍ദ്ധിച്ച് 35,452 കോടി രൂപയായി. 6,684 കോടി രൂപയാണ് പ്രവര്‍ത്തന വരുമാനം. മുന്‍വര്‍ഷത്തെ 6,061 കോടി രൂപയേക്കാള്‍ 10.3 ശതമാനം അധികമാണിത്. ഉപകമ്പനിയായ ആശീര്‍വാദ് മൈക്രോഫിനാന്‍സിന്റെ വായ്പകള്‍ 7,002 […]