ദേശീയ തലത്തിൽ സിപിഎം ബിജെപിയെ എതിർക്കുമ്പോൾ ഇവിടെ ഇടതുപക്ഷം ബിജെപിയുമായി കൊടുക്കൽ വാങ്ങൽ നടത്തുന്നു. നീതി പൂർവമായ ജുഡീഷ്യൽ സംവിധാനം ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി പണ്ടേ മുങ്ങിപ്പോകുമായിരുന്നു. കോൺഗ്രസിനെ ഇല്ലാതാക്കാൻ സി പി എമ്മുമായി ബിജെപി കേരളത്തിൽ ബന്ധമുണ്ടാക്കിയെന്നും കെ സുധാകരൻ.മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ തെളിവു സഹിതം ചെന്നിത്തലയും സതീശനും പുറത്തു വിടുമ്പോളും ഒരു ഇഡിയും വരുന്നില്ല. ഡി കെ ശിവകുമാറിനെ തേടി നിരവധി തവണയാണ് കേന്ദ്ര ഏജൻസികൾ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീതി പൂർവമായ ജുഡീഷ്യൽ സംവിധാനം ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി പണ്ടേ മുങ്ങിപ്പോകുമായിരുന്നുവെന്ന് കെ സുധാകരൻ
