മാസപ്പടി കേസില്‍ അഴിമതി തടയല്‍ നിയമപ്രകാരം പിണറായി വിജയന് എതിരേയും മുഹമ്മദ് റിയാസിനെതിരേയും കേസെടുക്കാൻ ഹൈക്കോടതി ഉത്തരവായതിന് പിന്നാലെ പ്രതികരിച്ച് പൊതുപ്രവർത്തകൻ കെഎം ഷാജഹാൻ. ആരോപണങ്ങൾ വന്ന അന്ന് മുതൽ സിപിഎം പറഞ്ഞത് കെട്ടി ചമച്ച കേസ് എന്നാണെന്നും പിണറായിക്ക് എതിരായ രാഷ്ട്രീയ നീക്കം എന്നായിരുന്നു വാദം, എന്നാൽ കോടതി റിപ്പോർട്ട് പരിശോധിച്ച ശേഷം ആണ് തീരുമാനം എടുത്തിരിക്കുന്നത്. വിജയനും മരുമകനും മകളും അഴിമതി നടത്തി എന്ന് കോടതിക്ക് മനസിലായിഎന്നും അദ്ദേഹം പറഞ്ഞു. വിഎസ് ഉണ്ടായിരുന്നെങ്കിൽ തന്റെ പോരാട്ടത്തിന് പിന്തുണ നൽകുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വിജയനും മരുമകനും മകളും അഴിമതി നടത്തിയെന്ന് കോടതിക്ക് മനസിലായി എന്ന് കെഎം ഷാജഹാൻ
