കര്‍ണാടകയിൽ മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനിക്കും. ഇന്ന് ബംഗ്ലൂരുവിൽ ചേര്‍ന്ന എഎൽഎമാരുടെ നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രി ആരാകണമെന്നതിൽ തീരുമാനമായില്ല. ഇതോടെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ദേശീയ അധ്യക്ഷനോട് നിര്‍ദ്ദേശിച്ച് എംഎൽഎമാര്‍ പ്രമേയം പാസാക്കി. സിദ്ധരാമയ്യയാണ് ഒറ്റവരി പ്രമേയം അവതരിപ്പിച്ചത്. എഐസിസി നിരീക്ഷകർ എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണും. ശേഷം നാളെ ഹൈക്കമാന്റിന് റിപ്പോർട്ട് നൽകും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുമായി സംസാരിച്ച ശേഷമാകും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനം പ്രഖ്യാപിക്കുക.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോഖ ചുഴലിക്കാറ്റ് ബംഗ്ലാദേശിനും മ്യാന്മറിനും ഇടയില്‍ കരതൊട്ടു
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോഖ ചുഴലിക്കാറ്റ് ബംഗ്ലാദേശിനും മ്യാന്മറിനും ഇടയില്‍ കരതൊട്ടു. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. മ്യാന്മറിലും ബംഗ്ലാദേശിലും ലക്ഷക്കണക്കിനാളുകളെ താമസ സ്ഥലങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു.ഇരു രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നത് കനത്ത നാശനഷ്ടം.സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
കർണാടകയിലെ കോൺഗ്രസ് സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരമേറ്റേക്കും
ബെംഗളുരുവിൽ കോൺഗ്രസ് നിയമസഭ കക്ഷി യോഗം നടക്കുന്ന ഹോട്ടലിനു മുന്നിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. സിദ്ധരാമയ്യക്കും ഡികെയ്ക്കുമായി ഇരുചേരിയായി തിരിഞ്ഞു മുദ്രാവാക്യം വിളിക്കുകയാണ് അണികൾ. യോഗം തുടരുകയാണ്. അതേ സമയം, കര്‍ണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായില്ലെങ്കിലും സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമായതായി സൂചന. കർണാടകയിലെ കോൺഗ്രസ് സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരമേറ്റേക്കും. മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യയും പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ട്. മുഖ്യമന്ത്രി ആരാകണമെന്നതിൽ എം എൽ എമാരുടെ […]
വെയറബിള്‍സ് കയറ്റുമതിയില്‍ റെക്കോര്‍ഡ് വളര്‍ച്ചയുമായി ഇന്ത്യ
വെയറബിള്‍സ് കയറ്റുമതിയില്‍ വമ്പന്‍ വാര്‍ഷിക വളര്‍ച്ചയുമായി ഇന്ത്യ. 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ വെയറബിള്‍സ് കയറ്റുമതി 80.9 ശതമാനമായാണ് ഉയര്‍ന്നത്. ഇതോടെ, 2.51 വെയറബിള്‍ യൂണിറ്റുകളാണ് ഇന്ത്യ കയറ്റുമതി ചെയ്തിരിക്കുന്നത്. ഇത്തവണ പ്രധാനമായും സ്മാര്‍ട്ട് വാച്ചുകള്‍ക്കാണ് ആവശ്യക്കാര്‍ വര്‍ദ്ധിച്ചിട്ടുള്ളത്. വെയറബിള്‍സ് കയറ്റുമതിയില്‍ ആഭ്യന്തര നിര്‍മ്മാതാക്കളായ ബോട്ട് ആണ് ഉയര്‍ന്ന വിപണി വിഹിതവുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 25.6 ശതമാനം വിപണി വിഹിതമാണ് ബോട്ടിന് ഉള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 102.4 ശതമാനം വളര്‍ച്ച നേടാന്‍ […]
‘നീരജ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു
രാജേഷ് കെ രാമന്റെ സംവിധാനത്തിലുള്ള ചിത്രമാണ് ‘നീരജ’. ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. രാജേഷ് കെ രാമന്റേതാണ് തിരക്കഥയും. ജയസൂര്യ, രാജ് ബി ഷെട്ടി, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ ഫേസ്ബുക്ക് പേജിലൂടെ ‘നീരജ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. മെയ് പത്തൊമ്പതിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ‘ഹൃദയം’ ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്, സന്തോഷ് കീഴാറ്റൂര്‍, ശ്രുതി രജനീകാന്ത്, സ്മിനു സിജോ, […]
25 വര്‍ഷത്തിന് ശേഷം നടന്‍ ജോണി ഡെപ്പ് സംവിധാന രംഗത്തേക്ക്
ഹോളിവുഡ് നടന്‍ ജോണി ഡെപ്പ് സംവിധാന രംഗത്തേക്ക് വീണ്ടുമെത്തുന്നു. 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡെപ്പ് സംവിധായകന്റെ കുപ്പായമണിയുന്നത്. ‘മോഡി’ ബയോപിക്ക് ഒരുക്കുന്ന കാര്യം ഡെപ്പ് തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ഇറ്റാലിയന്‍ ചിത്രകാരന്‍ അമെഡിയോ മോഡിഗ്ലിയാനിയുടെ കഥയാണ് ‘മോഡി’ എന്ന ബയോപിക്കിലൂടെ ഡെപ്പ് ചിത്രീകരിക്കുന്നത്. ഡെന്നീസ് മക്ക്‌ലിന്റയറിന്റെ നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം. റിക്കാര്‍ഡോ സ്‌കാമാര്‍സിയോയാണ് ‘മോഡി’യായി എത്തുന്നത്. 1916 പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജേര്‍സി, മേരി ക്രോമോലോവ്‌സ്‌കി എന്നിവരാണ്. മോഡിയുടെ ജീവിതത്തിലെ നിര്‍ണായകമായ രണ്ട് ദിവസമാണ് സിനിമ […]
പുതിയ ഹ്യുണ്ടായ് ഐ20 ഫെയ്സ്ലിഫ്റ്റ്
പുതിയ 2024 ഹ്യുണ്ടായ് ഐ20 ഫെയ്സ്ലിഫ്റ്റ് ഒടുവില്‍ ഔദ്യോഗിക ചിത്രങ്ങളിലൂടെ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചു. ഹാച്ച്ബാക്കിന്റെ പരിഷ്‌കരിച്ച മോഡല്‍ പുതുക്കിയ, സ്‌റ്റൈലിഷ് ഡിസൈന്‍ കൊണ്ടുവരുന്നതാണെന്നും മികച്ച ഇന്‍-ക്ലാസ് കണക്റ്റിവിറ്റി ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുമെന്നും കാര്‍ നിര്‍മ്മാതാവ് പറയുന്നു. നിലവില്‍, അതിന്റെ ഇന്ത്യന്‍ ലോഞ്ച് ടൈംലൈന്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. എന്നിരുന്നാലും, പുതിയ ഐ20 ആദ്യം യൂറോപ്യന്‍ വിപണികളില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ ഹ്യുണ്ടായ് ഐ20 ഫെയ്സ്ലിഫ്റ്റ് […]
തമിഴ് ദളിത് കഥകള്‍
ഇമൈയം, ബാമ, ഗൗതം ചന്നാ, കോവേതാ സ്വാമിനാഥന്‍, പ്രതിഭാ ജയചന്ദ്രന്‍, അഭിമാനി, വിഴി പാ ഇദയവേന്ദന്‍, വി. വെങ്കടാചലം, പി. ശിവകാമി, പാബ്ളോ അറിവുക്കുയില്‍, അഴകിയ പെരിയവന്‍, അന്‍പാതവന്‍, ശ്രീധര ഗണേശന്‍, ചോ ധര്‍മ്മന്‍, ശിവകുമാര്‍, തേന്‍മൊഴി… ജാതീയവേര്‍തിരിവുകള്‍ വേരുറപ്പിച്ചിരുന്ന തമിഴ് വരേണ്യ സാഹിത്യമേഖല അയിത്തം കല്‍പ്പിച്ച് അകറ്റിനിര്‍ത്തിയ കാലത്തുനിന്നു പൊരുതിയും പോരാടിയും തമിഴ്‌സാഹിത്യത്തിന്റെ അവിഭാജ്യഘടകമായി മാറിയ ദളിത് സാഹിത്യത്തിന്റെ മുഖങ്ങളായ പതിനാറ് എഴുത്തുകാര്‍ രചിച്ച കഥകളുടെ തമിഴില്‍നിന്നു നേരിട്ടുള്ള വിവര്‍ത്തനം. സമ്പാദക- പി. ശിവകാമി. ‘തമിഴ് […]
കറുത്ത കടല കഴിക്കൂ, കൊളസ്‌ട്രോള്‍ കുറയ്ക്കൂ!
ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്ന പയര്‍ വര്‍ഗ്ഗങ്ങളില്‍ പ്രധാനിയാണ് കറുത്ത കടല. ഇരുമ്പ്, ഫോളേറ്റ്, ഫോസ്ഫറസ്, ചെമ്പ്, മാംഗനീസ് എന്നിവ കടലയില്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ സമ്പന്നമായ സ്രോതസാണ് കടല. വിളര്‍ച്ച തടയാനും ഊര്‍ജ നില വര്‍ധിപ്പിക്കാനും കടല നല്ലതാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും വളരുന്ന കുട്ടികള്‍ക്കും ഇത് വളരെ ഗുണകരമാണ്. സസ്യാഹാരികള്‍ക്ക് കടലയിലൂടെ പ്രോട്ടീന്‍ ലഭിക്കും. ഇതില്‍ നാരുകള്‍ അടങ്ങിയിട്ടുളളതിനാല്‍ ദഹനസംബന്ധമായ അസുഖങ്ങളെ തടയുന്നു. ഫൈബര്‍ മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ഉയര്‍ന്ന ഫൈബര്‍, ആന്റിഓക്‌സിഡന്റ്, ഫൈബര്‍, വൈറ്റമിന്‍ […]
രാത്രി വാര്‍ത്തകള്‍ | മെയ് 14
പാക് കപ്പലില്‍നിന്നു കൊച്ചി തീരുത്തു പിടികൂടിയ പന്തീരായിരം കോടി രൂപയുടെ രാസലഹരി പാക്കിസ്ഥാനിലെ ഹാജി സലിം ലഹരി മാഫിയാ സംഘത്തിന്റേതാണെന്നു റിപ്പോര്‍ട്ട്. സംഘം കടലില്‍ മുക്കിയ ലഹരിശേഖരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താനും കടന്നു കളഞ്ഞ മാഫിയാ സംഘാംഗങ്ങളെ പിടികൂടാനും നാവികസേനയുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. കപ്പലില്‍നിന്ന് 134 ചാക്ക് മെത്താഫെറ്റമിന്‍ രാസലഹരിയാണു പിടികൂടിയത്. പിടിയിലായ പാക് സ്വദേശിയെ ചോദ്യം ചെയ്തുവരികയാണ്. ഐസിഎസ്ഇ, ഐഎസ് സി പത്താം ക്ലാസ്, പ്ലസ് ടൂ ഫലം പ്രസിദ്ധീകരിച്ചു. രണ്ടരലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. […]
