ഉര്‍വശി പ്രധാനവേഷത്തിലെത്തുന്ന കോമഡി എന്റര്ടെയ്നര് ‘ചാള്‍സ് എന്റര്‍പ്രൈസസ്’ ട്രെയിലര്‍ എത്തി. ഭക്തിയെയും യുക്തിയേയും ബന്ധപ്പെട്ടു കിടക്കുന്ന നഗരജീവിതങ്ങളേയും പ്രമേയമാക്കി പഞ്ചതന്ത്രം ശൈലിയില്‍ കഥ പറയുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. ഉര്‍വശി, ബാലു വര്‍ഗ്ഗീസ്, കലയരസന്‍, ഗുരു സോമസുന്ദരം തുടങ്ങീ മലയാളത്തിലെ അമ്പത്തിരണ്ടോളം അഭിനേതാക്കള്‍ അണിനിരക്കുന്ന സിനിമ ഈ മാസം 19നാണ് പ്രദര്‍ശനത്തിന് എത്തുന്നത്. കുടുംബബന്ധങ്ങളെ സൗഹൃദത്തിന്റെയും ഭാഷതിര്‍ത്തികളുടെയും പുതിയതലങ്ങളിലൂടെ വരച്ചുകാണിക്കുന്ന സിനിമ, കൊച്ചിയുടെ ഇതുവരെ കാണാത്ത കഥാപരിസരങ്ങളിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. നര്‍മ്മം നിറഞ്ഞ […]
100 കോടി ക്ലബ്ബില്‍ സ്ഥാനം ഉറപ്പിക്കാന്‍ ‘2018’
രണ്ടാം വരത്തിലേക്ക് അടുക്കുമ്പോള്‍ ‘2018’ ഇതുവരെ നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 2018 നേടിയത് 75 കോടിയാണ്. ഒമ്പതാമത്തെ ദിവസമായ ഇന്ന് ഇതുവരെ നേടിയ ഏകദേശ കണക്ക് 80 കോടിക്ക് മുകളില്‍ വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. അതായാത്, ഈ രീതിയലുള്ള പ്രകടനം കാഴ്ചവച്ചാല്‍ രണ്ടാം വാരന്ത്യത്തിന്റെ പകുതി ആകുമ്പോഴേക്കും 100 കോടി ക്ലബ്ബില്‍ സ്ഥാനം ഉറപ്പിക്കും. അങ്ങനെ ആണെങ്കില്‍ ലൂസിഫര്‍, പുലിമുരുകന്, കുറുപ്പ്, ഭീഷ്മ പര്‍വ്വം, മാളികപ്പുറം […]
ബിഎംഡബ്ല്യു എക്സ്3 എം340ഐ ഇന്ത്യന്‍ വിപണിയില്‍
ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ പുതിയ എക്സ്3 എം340ഐ എസ്യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 86.5 ലക്ഷം രൂപയാണ് ഈ കാറിന്റെ എക്സ് ഷോറൂം വില. കഴിഞ്ഞ മാസം കമ്പനി ഈ എസ്യുവിയുടെ ബുക്കിംഗ് ആരംഭിച്ചിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ബുക്കിംഗ് തുകയായി നിശ്ചയിച്ചിരുന്നത്. കമ്പനിയുടെ എക്സ്3 എസ്യുവിയുടെ പ്രകടന പതിപ്പാണ് എക്സ്3 എം340ഐ. ബിഎംഡബ്ല്യു എക്സ്3 എം340ഐ എസ്യുവിക്ക് കരുത്തേകുന്നത് 3.0 ലിറ്റര്‍ 6-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ്. ഈ എഞ്ചിന് പരമാവധി […]
കോഫി ഹൗസ്
ഒരു ക്രിസ്മസ് രാത്രിയില്‍ നടന്ന കോഫി ഹൗസ് കൂട്ടക്കൊലയുടെ സത്യം തേടി വര്‍ഷങ്ങള്‍ക്കുശേഷം ഇറങ്ങിത്തിരിക്കുന്ന എസ്തര്. വധശിക്ഷ കാത്തുകിടക്കുന്ന ബെഞ്ചമിന്‍ തന്നെയാണോ യഥാര്‍ത്ഥ കുറ്റവാളി? സത്യത്തെ മറനീക്കി പുറത്തുകൊണ്ടുവരാനായി എസ്തറിനോടൊപ്പം നടത്തുന്ന ഉദ്വേഗഭരിതമായ സഞ്ചാരം. ലാജോ ജോസിന്റെ ആദ്യനോവലിന്റെ മാതൃഭൂമി പതിപ്പ്. ‘കോഫി ഹൗസ്’. ലാജോ ജോസ്. മാതൃഭൂമി. വില 212 രൂപ.
മാനസിക സമ്മര്‍ദ്ദവും മോണ രോഗത്തിന് കാരണമായേക്കാം
മോണയ്ക്കുണ്ടാകുന്ന ക്ഷതം ആണ് മോണരോഗം. പല്ലുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ഫലകത്തിലും ടാര്‍ട്ടറിലും ബാക്ടീരിയകള്‍ അടിഞ്ഞുകൂടുന്നതോടെയാണ് മോണരോഗം ആരംഭിക്കുന്നത്. നമ്മുടെ വായക്കുള്ളില്‍ അടിഞ്ഞു കൂടുന്ന പ്ലാക് തന്നെയാണ് മോണ രോഗത്തിന്റെ അടിസ്ഥാന കാരണം. ശരിയായ രീതിയില്‍ പല്ലുകള്‍ വൃത്തിയാകാത്തതിനാല്‍ പല്ലുകള്‍ക്കിടയിലും മോണയുടെ ഉള്ളിലും പ്ലാക് അടിഞ്ഞു കൂടി അത് മോണ പഴുപ്പിന് കാരണമായി തീരുന്നു. ക്രമേണ പഴുപ്പ് എല്ലുകളെ ബാധിച്ചു പല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കാന്‍ ഇടയാവുകയും ചെയ്യുന്നു. പല്ലിന്റെ തെറ്റായ സ്ഥാനം, തകരാറുള്ള പല്ലുകള്‍ എന്നിവ പോലുള്ള ചില സാധാരണ […]
സംസ്ഥാനത്തെ പൊലീസ് സേനയുടെ കുറ്റാന്വേഷണ മികവ് വളരെ വലുതാണെന്ന് മുഖ്യമന്ത്രി
സൈബർ കേസുകളിൽ പൊതുവിൽ പോലീസിന്റെ ഇടപെടൽ ജനങ്ങളിൽ നല്ല വിശ്വാസം ഉണ്ടാക്കുന്നുണ്ടെന്നും, സംസ്ഥാനത്തെ പൊലീസ് സേനയുടെ കുറ്റാന്വേഷണ മികവ് വളരെ വലുതാണെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസുകാർക്ക് അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വരുന്നുവെന്നും ആക്സ്മികമായി ചില സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.നിയമ പരിപാലന പ്രശ്നം വരുമ്പോൾ വിട്ടു വീഴ്ച ചെയ്യരുതെന്നും, നിഷ്പക്ഷമായി പ്രവർത്തിക്കുന്നതിന് പൊലീസിന് ബാഹ്യ ഇടപെടൽ തടസമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യാഹ്ന വാര്‍ത്തകള്‍
കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ജയനഗര്‍ നിയമസഭാ മണ്ഡലത്തില്‍ വീണ്ടും വോട്ടെണ്ണിയപ്പോള്‍ ജയിച്ചത് ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപിയുടെ സി കെ രാമമൂര്‍ത്തി 16 വോട്ടിന്റെ ഭൂരിപക്ഷത്തിനണ് ജയിച്ചത്. ആദ്യം കോണ്‍ഗ്രസിന്റെ സൗമ്യം റെഡിയെ 150 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും ബിജെപി പരാതി നല്‍കിയതോടെ റീ കൗണ്ടിംഗ് നടത്തുകയായിരുന്നു. ഇതോടെ കര്‍ണാടകത്തിലെ കക്ഷിനില കോണ്‍ഗ്രസിനു 135 സീറ്റും ബിജെപിക്ക് 66 സീറ്റും ജെഡിഎസിനു 19 സീറ്റുമായി. കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരാണെന്ന് ഇന്നറിയാം. കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വൈകീട്ട് […]
പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ
യുവ ഡോക്ട്ടർ വന്ദനാദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലിലെത്തിയാണ് പരിശോധിച്ചത്. ഡോ.അരുൺ ആണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ആശുപത്രിയിൽ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. താൻ ലഹരിക്ക് അടിമയല്ലെന്നും,സംഭവ ദിവസം മദ്യപിച്ചിരുന്നു.കരാട്ടെ പഠിച്ചിട്ടുള്ള തന്നെ മർദ്ദിച്ചുവെന്നും, നാട്ടുകാർ പിന്തുടർന്നപ്പോൾ പൊലിസിനെ ആദ്യം വിളിച്ചു. പിന്നെ സ്വിച്ച് ഓഫ് ചെയ്ത് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നുവെന്നും സന്ദീപ് പറയുന്നു.
സച്ചിൻ യാത്രക്കായി തെരഞ്ഞെടുത്ത സമയം ഉചിതമായില്ലെന്ന് സുഖ്വിന്ദർ സിങ് രൺധാവ
സച്ചിൻ പൈലറ്റിന്റെ യാത്ര വ്യക്തിപരമാണെന്നും സച്ചിൻ യാത്രക്കായി തെരഞ്ഞെടുത്ത സമയം ഉചിതമായില്ലെന്നും രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ്വിന്ദർ സിങ് രൺധാവ. സച്ചിൻ പൈലറ്റ് പറയുന്ന മുഴുവൻ കാര്യങ്ങളിലും ചർച്ച സാധ്യമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം രാജസ്ഥാനിലെ പൊട്ടിത്തെറി ഹൈക്കമാന്റിനെയും കോൺഗ്രസ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.രാജസ്ഥാനിൽ അശോക് ഗെലോട്ട് സർക്കാരിന്റെ അഴിമതി ചർച്ച ചെയ്യണമെന്നാണ് സച്ചിന്റെ ആവശ്യം. എന്നാൽ ആ കാര്യം ചർച്ച ചെയ്യില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
നൈറ്റ് പെട്രോളിംഗിനിടെ അപകടത്തിൽപെട്ട പൊലീസുകാരൻ മരിച്ചു
നൈറ്റ് പെട്രോളിംഗിനിടെ ചീട്ടുകളി സംഘത്തെ അന്വേഷിച്ച് ഇരുനില കെട്ടിടത്തിൽ കയറിയ കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ പൊൻകുന്നം സ്വദേശി ജോബി ജോർജ് മരിച്ചു.ഇന്നലെ രാത്രി 11 മണിയോടെ ചീട്ടുകളി സംഘം ഉണ്ടായിരുന്ന മുറി ചവിട്ടിത്തുറക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോബി ജോർജ് പുലർച്ചെയോടെയാണ് മരിച്ചത്.
