സൈബർ കേസുകളിൽ പൊതുവിൽ പോലീസിന്റെ ഇടപെടൽ ജനങ്ങളിൽ നല്ല വിശ്വാസം ഉണ്ടാക്കുന്നുണ്ടെന്നും, സംസ്ഥാനത്തെ പൊലീസ് സേനയുടെ കുറ്റാന്വേഷണ മികവ് വളരെ വലുതാണെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസുകാർക്ക് അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വരുന്നുവെന്നും ആക്സ്മികമായി ചില സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.നിയമ പരിപാലന പ്രശ്നം വരുമ്പോൾ വിട്ടു വീഴ്ച ചെയ്യരുതെന്നും, നിഷ്പക്ഷമായി പ്രവർത്തിക്കുന്നതിന് പൊലീസിന് ബാഹ്യ ഇടപെടൽ തടസമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ പൊലീസ് സേനയുടെ കുറ്റാന്വേഷണ മികവ് വളരെ വലുതാണെന്ന് മുഖ്യമന്ത്രി
